Now real colour of many movie actors are revealed ..they want to make communal divisions for nothing,,,,സിനിമാ സെറ്റ് തകര്*ത്ത സംഭവം: വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന്റെ സമാന അനുഭവമെന്ന് ടൊവിനോ -
വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന് സമാനമായ അനുഭവമാണ് ഞങ്ങള്‍*ക്ക് അനുഭവമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍* കുറിച്ചു. ഒരു പാട് വിഷമമുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ അറിയിച്ചു.
കോഴിക്കോട്: താന്‍* നായകനായ മിന്നല്‍* മുരളിയുടെ സെറ്റ് തകര്*ത്ത സംഭവത്തില്‍* രൂക്ഷ വിമര്*ശനവുമായി നടന്* ടൊവിനോ തോമസ്. വടക്കേ ഇന്ത്യയിലെ മതഭ്രാന്തിന് സമാനമായ അനുഭവമാണ് ഞങ്ങള്‍*ക്ക് അനുഭവമായിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍* കുറിച്ചു. ഒരു പാട് വിഷമമുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ അറിയിച്ചു.
സിനിമാ സെറ്റ് തകര്*ത്ത സംഭവത്തില്‍* സിനിമാരംഗത്തെ നിരവധി പേര്* രംഗത്തെത്തിയിട്ടുണ്ട്. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഡോ.ബിജു, നടന്* അജു വര്*ഗീസ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകര്*ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ടൊവിനോയുടെ കുറിപ്പ്
മിന്നല്‍* മുരളി ആദ്യ ഷെഡ്യൂള്‍* വയനാട്ടില്‍* നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്*സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍* കോറിയോഗ്രാഫര്‍* വ്*ലാഡ് റിംബര്*ഗിന്റെ നിര്*ദ്ദേശപ്രകാരം ആര്*ട്ട് ഡയറക്ടര്‍* മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്*മ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിര്*മ്മിച്ച ഈ സെറ്റില്‍* ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍*പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍* പ്രഖ്യാപിക്കുന്നതും ഞങ്ങളുടേതുള്*പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്*ത്തി വയ്ക്കുന്നതും.
വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍* കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്*ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്*ഗ്ഗീയവാദികള്* തകര്*ത്തത്.അതിനവര്‍* നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍*ക്കാര്*ക്കും മനസ്സിലായിട്ടുമില്ല.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍* സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്*വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍*ക്കീ അനുഭവമുണ്ടായിരിക്കുന്നത്. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.