Results 1 to 2 of 2

Thread: 2.0 പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default 2.0 പത്താം ക്ലാസ്സുകാരൻ റിവ്യൂ

    vfx ഇന് വേണ്ടി ഒരു കഥ തന്നെ ഉണ്ടാക്കിയ പടം .vfx എപ്പോഴും കഥയ്ക്ക് ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാനാണ് .അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഇത് ശങ്കറിന്റെ പടമാണ് .ഏകദേശം എല്ലാ രംഗങ്ങളിലും vfx ഇന്റെ സഹായം ഉണ്ട് .ശങ്കറിന്റെ ഞാൻ കണ്ട മിക്ക പടങ്ങളിലും ഉള്ളതാണ് revenge ചെയ്യുന്ന രീതിയും അതിനുള്ള കാരണവും അതിലെ സെന്റിമെന്റ്സ് ഉം .ഇതെല്ലാം ഇതിലും ഉണ്ട് .എപ്പോളും ഒരു പ്രിത്യേകത .ഇതിലും അങ്ങനെ ഒരു എലമെന്റ് ഉണ്ട് .വില്ലന്റെ സ്റ്റോറി ഉം അത് നമുക്കുണ്ടാകുന്ന അനുഭവവും അസാമാന്യം അല്ല എങ്കിലും നന്നായിരുന്നു.പിന്നെ concept വളരെ മികച്ചതായിരുന്നു ഫോൺ പറന്നു പോകുന്നു ,അതിനു പല രൂപങ്ങൾ ആയി വരുന്നു , ആളുകളെ കൊല്ലുന്ന രീതി തുടങ്ങി നിരവധി .കാഴ്ചയുടെ അത്ഭുദം തന്നെയാണ് പടം ഞാൻ 3D ആണ് കണ്ടത് .3ഡി പല ഹോളിവുഡ് പടങ്ങളെക്കാൾ എഫക്ട് ഉണ്ടായിരുന്നു .പടത്തിന്റെ ഫസ്റ്റ് ഷോട്ട് ഒക്കെ കിടിലൻ ആയിട്ട് എടുത്തിട്ടുണ്ട് .പിന്നെ പക്ഷിരാജൻ എന്ന വില്ലന്റെ സ്റ്റോറി ആണ് പടത്തിന്റെ തന്നെ മെയിൻ സ്റ്റോറി .അത് കണ്ടു തന്നെ ആയിരിക്കാം പടം തന്നെ എടുത്തതു എല്ലാത്തിനും ഉപരി അസാമാന്യ VISUALS ഇനും കൂടി വേണ്ടിയിട്ട് .എന്തിരൻ എന്ന സിനിമയിൽ നിരവധി മാസ്സ് പൂരം ഉണ്ടായിരുന്നു അല്ലെങ്കിൽ ത്രില്ല് അടിപ്പിച്ചു ഇരുത്തുമായിരുന്നു ഇതിൽ അങ്ങനെ അധികം ഒന്നും ഇല്ല VISUAL ട്രീറ്റ് ഉണ്ട് ഇടയ്ക്കിടെ .പിന്നെ അങ്ങ് 2ND HALFIL നന്നായി വരുന്നുണ്ടായിരുന്നു.സ്റ്റേഡിയം FIGHT ഒക്കെ ആയപ്പോൾ നന്നായിട്ട് ക്ലെച് പിടിച്ചു കേറി .ഇടയ്ക്കിടെ അതുപോലെ കുറെ ഐറ്റംസ് ഉണ്ട്.3.0 ഒക്കെ കാഴ്*ചയ്*ക്ക് നന്നായിരുന്നെങ്കിലും അത്ര നന്നായില്ല .ആകെ മൊത്തം ഒരു പഞ്ച് കുറവ് ഉണ്ട് എന്നേ ഉള്ളൂ നെഗറ്റീവ് പറയാൻ .പിന്നെ സ്റ്റോറിയുടെ പോരായ്മ .കുറച്ചു കൂടി എൻഗേജിങ് ആക്കിയായിരുന്നെങ്കിൽ വേറെ ലെവൽ പോയേനെ

    പോസിറ്റീവ് --------=

    STUNNING VISUALS

    3D എഫക്ട്

    പക്ഷിരാജൻ സ്റ്റോറി

    സ്റ്റേഡിയം FIGHT

    2ND ഹാഫ് ആണ് കൂടുതൽ നല്ലതു (എന്റെ അഭിപ്രായത്തിൽ)

    ALL ACTORS നന്നായിട്ടു ചെയ്*തിട്ടുണ്ട് പ്രത്യേകിച്ചു അക്ഷയ് കുമാർ


    നല്ല സോഷ്യൽ മെസ്സേജ് ഉണ്ട്

    ഇമോഷണൽ കണ്ടന്റ് എഫക്റ്റീവ് ആയിരുന്നു

    DOP

    BGM


    നെഗറ്റീവ് -------=


    പഞ്ച് ഒട്ടും ഇല്ല

    അധികം എൻഗേജ് ചെയ്യിച്ചില്ല

    പക്ഷിരാജന്റെ കഥയൊഴിച്ചു പ്രിത്യേകിച്ചു കഥയൊന്നും ഇല്ലാ

    3.0 യ്ക്ക് പകരം കുറച്ചൂടെ എഫക്റ്റീവ് ആയിട്ട് എന്തേലും ചെയ്യാരുന്നു

    OVERALL ---==

    പടം മൊത്തത്തിൽ കൊള്ളാം.നല്ല VISUAL ട്രീറ്റ് EXPECT ചെയ്തു വരുന്നോരെ നിരാശരാക്കില്ല .

    എന്റെ റേറ്റിംഗ് -= 3.5/5

  2. Likes PunchHaaji, thecinemalover liked this post
  3. #2
    FK Visitor thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    468

    Default

    thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •