Thanks bhai
മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും ഹൈപ്പ് സൃഷ്*ടിച്ച പടമാണ് ഒടിയൻ. ചിത്രത്തിന്റെ ഷൂട്ട്* തുടങ്ങിയത് മുതൽ ചിത്രം ഓരോ കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.മലയാള സിനിമയുടെ വിധി മാറ്റിക്കുറിക്കാൻ കോടികളെറിഞ്ഞുണ്ടാക്കിയ ബ്രഹ്മാണ്ഡ സിനിമ. ലോകം മുഴുവൻ 37 രാജ്യങ്ങളിൽ റിലീസ്. ഇപ്പോഴേ 100 കോടി ക്ലബിലായ പടം.ശ്രീകുമാർ മേനോന്റെ പ്രൊമോഷൻ ഉന്തുകൾ അവസാനമായപ്പോഴേക്കും അരോചകമായി എങ്കിലും ചിത്രത്തിലുള്ള പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേറ്റിരുന്നില്ല.
തേങ്കുറിശ്ശിയിലെ ഒടിയൻ മാണിക്യന്റെ കഥയാണ് ചിത്രം പറയുന്നത്. മാണിക്യൻ ഓടിയനായ കഥയും,ഒടിയനും പ്രഭയുമായുള്ള ബന്ധവും ഒ ടിയന്റെ പ്രതികാരവുമാണ് പ്രമേയം.
വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേതെങ്കിലും .ശ്രീകുമാർ മേനോന്റെ സംവിധാനം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി മാറിയത്. ഒടിയൻ വിദ്യ നല്ല രീതിയിൽ തിരശീലയിലെത്തിക്കാനും കഥ നല്ല രീതിയിൽ പറഞ്ഞ് ഫലിപ്പിക്കാനും സംവിധായകന് കഴിഞ്ഞില്ല.തരക്കേടില്ലാത്ത കഥയാണെങ്കിലും കെട്ടുറപ്പുള്ള തിരക്കഥയും സംഭാഷണവും ഒരുക്കുന്നതിൽ ഹരികൃഷ്ണനും പരാജയപ്പെട്ടു. ചില സംഭാഷണങ്ങൾ ചിത്രത്തിന്റെ പ്രമേയത്തിന് യോജിക്കാത്തതായി തോന്നി. ആദ്യ പകുതിയിൽ മോഹൻലാൽ ഫാൻസിനു അർമാദിക്കാവുന്ന ലാലിന്റെ ചില മാനറിസംസ് ഒഴികെ എടുത്ത് പറയത്തക്ക ഒന്നുമില്ല. ചില രംഗങ്ങൾ നാടകത്തിന്റെ ഫീൽ ആണ് ഉണ്ടാക്കിയത്. രണ്ടാം പകുതിയും അതേ അവസ്ഥ തന്നെയാണ്. ക്ലൈമാക്സ്* ഫൈറ്റ് സീൻ മാത്രമാണ് കുറച്ചെങ്കിലും ചലനം ഉണ്ടാക്കിയത്. എന്നാൽ പുലിമുരുഗൻ ഫൈറ്റ് ഒക്കെ പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും.എന്നിരുന്നാലും ചിത്രത്തിന് ചെറിയ ഒരു ഉണർവ് കൊടുത്തത് പീറ്റർ ഹെയ്*നിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ്.
കാതിനിമ്പമേറിയ പാട്ടുകളായിരുന്നു ചിത്രത്തലേത്. റഫീഖ് അഹമ്മദ് ജയചന്ദ്രൻ ടീമിന്റെ ഗാനങ്ങൾ നന്നായിരുന്നു. കൂടാതെ ഗാന ചിത്രീകരണവും.
അഭിനയ വിഭാഗത്തിൽ ഒടിയൻ ആയി വന്ന മോഹൻലാലിന് ചലഞ്ചിങ്ങായ ഒന്നും തന്നെ ചിത്രത്തിലുണ്ടായിരുന്നില്ല. ഈ വർഷത്തെ എല്ലാ അവാർഡുകൾ എല്ലാം ലാലിന് കിട്ടും എന്ന ശ്രീകുമാർ മേനോന്റെ പ്രസ്താവനയ്*ക്കൊത്ത ഒരു രംഗവും ചിത്രത്തിലുണ്ടായില്ല. മഞ്ജു വാര്യർ കുറെയൊക്കെ വെറുപ്പിച്ചു. സന അൽത്താഫ് ആയിരുന്നു മഞ്ജുവിനേക്കാൾ ഭേദം. പ്രതിനായക വേഷം ചെയ്ത പ്രകാശ്*രാജിനും പതിവ് വേഷം തന്നെ. സിദ്ധിഖിനും കാര്യമായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.ഇന്നസെന്റ്, നന്ദു, നരേൻ,കൈലാഷ്, ശ്രീജയ, അനീഷ്. ജി. മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.മോഹൻലാൽ ചിത്രങ്ങളിലെ പതിവ് തെറ്റിക്കാതെ ആന്റണി പെരുമ്പാവൂരിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
അത്യാവശ്യം തരക്കേടില്ലാത്ത കഥ മികച്ച ഒരു സംവിധായകൻ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ സിനിമ. ഇത്രയും ഹൈപ്പ് സൃഷ്ടിച്ചിട്ട് അതിനോട് ഒട്ടും നീതി പുലർത്താത്തത് കൊണ്ട് റേറ്റിംഗിലും ഒട്ടും ദാക്ഷിണ്യം കാണിക്കുന്നില്ല
റേറ്റിംഗ് : 2/5
Sent from my Redmi Note 5 pro using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks for the review
Sent from my ALP-L29 using Tapatalk