Results 1 to 6 of 6

Thread: ഒടി...ഒടി...ഒടിയൻ...അൽപ്പം കഞ്ഞി എടുക്കട്ടേ?

  1. #1

    Default ഒടി...ഒടി...ഒടിയൻ...അൽപ്പം കഞ്ഞി എടുക്കട്ടേ?


    Theatre: Novo Cinemas, RAK, UAE
    Date & Show time: 14.12.18 9:00 pm
    Status: HF


    അനാവശ്യമായ pre-release hype ഒരു സിനിമ കാണുന്നവനെ എങ്ങനെ നിരാശനാക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഒടിയൻ എന്ന ചിത്രം.ഇപ്പോൾ എന്തെല്ലാം ആക്രമണങ്ങളാണ് ഒടിയനും ഇതിന്റെ സംവിധായകനും നേരിടുന്നത് ?! എന്നാൽ ഇത്രത്തോളം ട്രോള് ചെയ്യപ്പെടാനുള്ള ഒരു മോശം ചിത്രമാണ് ഒടിയൻ എന്ന് ചിത്രം കണ്ട ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് അഭിപ്രായം ഇല്ല.


    ചിത്രത്തിൻറെ മേന്മകളും പോരായ്മകളും ചുരുക്കി പറയാം ;


    മേന്മകൾ

    1. പ്രമേയം

    എല്ലാത്തരം പ്രേക്ഷകരിലും അത്യന്തം കൗതുകം ഉണർത്തുന്ന പ്രമേയമാണ് ഒടിയന്റേത്. ചിത്രം ഇറങ്ങിയതിനുശേഷം ആയിരക്കണക്കിന് ആളുകളാണ് ഗൂഗിളിൽ ഒടിയൻ എന്ന് സേർച്ച് ചെയ്യുന്നത് !

    2. അഭിനേതാക്കൾ, അഭിനയം

    മോഹൻലാൽ (അപാരമായ screen presence ! മഞ്ജു വാര്യർ (അടുത്തകാലത്തു കണ്ട വെറുപ്പിക്കാത്ത അഭിനയം ) പ്രകാശ് രാജ്, സിദ്ദിഖ് തുടങ്ങി എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു.

    3. ഗാനങ്ങൾ
    എം. ജയചന്ദ്രന്റെ മനോഹരമായ ഗാനങ്ങളും,സുദീപ്- ശ്രെയ ഘോഷാൽ ടീമിന്റെ മനോഹരമായ ആലാപനവും

    പോരായ്മകൾ

    1. സംവിധാനം

    ചിത്രത്തിൽ പലയിടത്തും അനുഭവപ്പെടുന്ന ഇഴച്ചിൽ, അതി മനോഹരമായി എടുക്കാവുന്ന പല സീനുകളും ശരാശരിക്കും താഴെയായി ചിത്രീകരിച്ചിരിക്കുന്നതും വീമ്പിളക്കുന്നതല്ലാതെ ഇതുപോലത്തെ പ്രമേയങ്ങളോ വൻ ക്യാൻവാസിൽ എടുക്കേണ്ട ചരിത്ര ,പുരാണ ചിത്രങ്ങളോ തനിക്ക് ഒരിക്കലും ചെയ്യാനുള്ള കഴിവ് ഇല്ല എന്ന് വി. ശ്രീകുമാർ മേനോൻ ഒടിയനിലൂടെ തെളിയിച്ചിരിക്കുന്നു.

    2. തിരക്കഥ, സംഭാഷണം

    ശരാശരിയിലും താഴോട്ടു പോകുന്നു പല ഇടങ്ങളിലും

    3. ഛായാഗ്രഹണം

    നല്ല ഒരു ഛായാഗ്രാഹകന് മാജിക് തീർക്കാൻ അവസരം ഉണ്ടായിരുന്ന പല ഷോട്ടുകളും ശരാശരി നിലവാരം പോലും പുലർത്തുന്നില്ല.

    4. മോഹൻലാൽ Introduction

    ഇത്ര over hyped സിനിമക്ക് hero introduction എങ്ങനെ ഒരുക്കണം എന്ന് പോലും സംവിധായകന് അറിയില്ലേ ? (ഇതൊരുമാതിരി സത്യൻ അന്തിക്കാട് സിനിമയിലെപ്പോലെ ആയല്ലോ)

    5. Stunt Choreography


    Peter Hain മാജിക് പ്രതീക്ഷിച്ചു വന്നവരെ തികച്ചും നിരാശപ്പെടുത്തി. പുലി മുരുകൻ ചെയ്ത ആളുതന്നെയാണോ ഇത് ചെയ്തതെന്ന് തോന്നിപ്പോകും (ചില ഇടത്ത് അതിൻറെ clarity ഇല്ലാത്ത അനുകരണവും )


    ചുരുക്കി പറഞ്ഞാൽ, മേൽപ്പറഞ്ഞ പോരായ്മകൾ ഉണ്ടെങ്കിലും പ്രമേയത്തിലെ പുതുമയും, മോഹൻലാലിന്റെ പ്രകടനവും ഗാനങ്ങളൂം ഒടിയനെ ഒരിക്കൽ തിയേറ്ററിൽ നിന്നും കാണാവുന്ന ചിത്രം (Watchable) എന്ന ഗണത്തിൽ പെടുത്തുന്നു.


    Verdict: BB
    Rating: 3/5

  2. Likes ClubAns, kevin, hakkimp, yathra, kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  5. #3

    Default

    Thanks

    Sent from my LG-H860 using Tapatalk

  6. #4

    Default

    Quote Originally Posted by yathra View Post
    Thanks for the review
    Quote Originally Posted by Chilanka View Post
    Thanks

    Sent from my LG-H860 using Tapatalk
    Welcome...

  7. #5
    FK Addict Young Mega Star's Avatar
    Join Date
    Feb 2011
    Location
    Bangalore/Attingal
    Posts
    1,912

    Default

    Thanks for the review.
    Let The Carnage Begin

  8. #6

    Default

    Quote Originally Posted by Young Mega Star View Post
    Thanks for the review.
    welcome bro

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •