Results 1 to 7 of 7

Thread: ഒടിയൻ- പാഴായിപ്പോയ പണവും പരിശ്രമവും....

  1. #1

    Default ഒടിയൻ- പാഴായിപ്പോയ പണവും പരിശ്രമവും....


    ഒടിയൻ..

    ആദ്യദിനം തന്നെ കണ്ടിരുന്നു..

    ഒറ്റവാക്കിൽ പറഞ്ഞാൽ പാഴായിപോയ വലിയൊരു പരിശ്രമവും പണവും ..!

    കൂടുതൽ ഒന്നും പറയാനില്ല.
    ഏതു genre പടം ആണ് ഒരുക്കുന്നത് എന്ന് സംവിധായകന് എങ്കിലും ഒരു ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
    അല്ലെങ്കിൽ ഇത് പോലെ ഒന്നും ആകാതെ പോയ amaturish അവിയൽ മാസ്സ് മസാല റിയലിസ്റ്റിക് ക്ലാസ് ഫാന്റസി ഫാമിലി ഡ്രാമ കോമഡി റൊമാന്റിക് എന്റർട്ടനേർ ദുരന്തമായി കലാശിക്കും..

    കഷ്ടം!

    ചില നല്ല മുഹൂർത്തങ്ങളും ഷോട്ടുകളും, bgm, ചില visuals തുടങ്ങിയ നല്ല ഘടകങ്ങളും ഇല്ല എന്ന് പറയുന്നില്ല.
    പക്ഷെ എല്ലാം കൂടി ചേർത്ത് ഒരു മികച്ച അനുഭവം ആക്കി മാറ്റാനുള്ള ക്രാഫ്റ്റ് സംവിധായകന് ഇല്ലാതെ പോയി.
    Odiyan എന്ന മിത്തിനെ realistic ആയി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചത് എന്ന് തോന്നുന്നു.. അത് അത്തരത്തിൽ ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ ആ നിലക്ക് ക്ലാസ് ആയ ഒരു മികച്ച അനുഭവം ആയിരുന്നേനെ.
    എന്നാൽ അതിനിടയിൽ ഒടിയൻ വായുവിൽ ഉയർന്നു ഇരിക്കുന്നതും, വൃക്ഷങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്നതും ഒക്കെ കാണുമ്പൊൾ പ്രേക്ഷകർ ഫാന്റസി അമാനുഷിക കൃത്യങ്ങൾ പ്രതീക്ഷിച്ചും പോകും..
    അതുപോലെ ക്ലൈമാക്സിനോട് അടുപ്പിച്ചു സിനിമയുടെ അതുവരെയുള്ള ട്രീട്മെന്റിന്* വിരുദ്ധമായി ഒരു 96 സ്റ്റൈൽ നോസ്ടാൽജിക് റൊമാന്റിക് മൂഡിലേക്കു ഒക്കെ എത്തിക്കാനുള്ള ശ്രമം വെറും സീരിയൽ ഡ്രാമ സ്റ്റൈലിൽ ദയനീയമായി പരാജയപ്പെടുകയും പടത്തിന്റെ മൊത്തത്തിൽ ഉള്ള ടെംപോയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
    സഭാഷണങ്ങൾ പലപ്പോഴും നാടക ശൈലിയിൽ ബാലിശവും അത് കൊണ്ട് തന്നെ അരോചകവും ആയി മാറി.
    ക്ലൈമാക്സ് fight എന്തൊക്കെയോകഷ്ടപെട്ടു കാട്ടിക്കൂട്ടാൻ ശ്രമിച്ചു അടുക്കും ചിട്ടയും ഇല്ലാത്ത സ്റ്റണ്ട്* choreography മൂലം ഒരു impactഉം ഉണ്ടാക്കാതെ കോമഡി ആയി മാറി.
    മാത്രല്ല, ക്ലൈമാക്സിൽ മൊത്തം മാസ്ക് വെച്ചും തീയിൽ പൊതിഞ്ഞും ഉള്ള ഗ്രാഫിക്സ് scene ആയതിനാൽ മോഹൻലാലിന് വലിയ performace ഇല്ലാതെ പോയതും നിരാശപ്പെടുത്തി..

    ഗാനരംഗങ്ങൾ എല്ലാം വളരെ റൊമാന്റിക് ചാരുതയോടെ ചിത്രീകരിച്ചിട്ടുണ്ട്.
    ഓടിയാ... എന്ന ഗാനത്തിന് നല്ല ഫീൽ ഉണ്ടായിരുന്നു. കൊണ്ടൊരം... വ്യത്യസ്ത റൊമാന്റിക് മൂഡ് ചിത്രീകരണം ആയിരുന്നു എങ്കിലും അസ്ഥാനത്തു കടന്നു വന്നു നശിപ്പിച്ചു. റൊമാന്റിക് മൂഡ് ന് ഫസ്റ്റ് halfൽ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ, 2nd half കുറച്ചു കൂടി pace ആക്കി ആക്ഷൻ മൂഡ് ആക്കിയെങ്കിൽ തീർച്ചയായും നല്ല response കിട്ടുമായിരുന്നു.
    മൊത്തത്തിൽ സംവിധായാകന്റെ വിഷൻ ഇല്ലായ്മയും craft പോരായ്മകളും ആണ് IH ലെവലിൽ എത്തേണ്ടിയിരുന്ന ഒരു സിനിമയെ നശിപ്പിച്ചത്.

    ചില നല്ല അംശങ്ങൾ പരിഗണിച്ചു 2.5 യ്ക്കും 3നും ഇടയിൽ മാക്സിമം റേറ്റിംഗ് കൊടുക്കാം...

    Date.14.12.2018
    Show. 4.30 pm
    Status.. booking house full (പക്ഷെ വിരലിൽ എണ്ണവുന്നഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടന്നു)
    തിയേറ്റർ. ചേർത്തല paaradise
    Last edited by Raja Sha; 12-18-2018 at 11:31 AM.

  2. Likes hakkimp, ClubAns, kevin, Malik, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  5. #3

    Default

    i totally agreed to you. one of the best film of laettan. far better than drama, neerali.

  6. #4

    Default

    Thanks yathra, jijisd

  7. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Raja...

  8. #6
    FK Regular
    Join Date
    Apr 2010
    Location
    CANADA
    Posts
    609

    Default

    Quote Originally Posted by jijisd View Post
    i totally agreed to you. one of the best film of laettan. far better than drama, neerali.
    Review athraykku angadu manassilayilla ennu thonunnu

  9. #7

    Default

    One of the best 25 films of Lalettan aakkamayirunnu..
    Pakshe hype and budget koodi pariganichaal
    One of the worst 25 films of lalettan aayi kalashichu...!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •