Results 1 to 6 of 6

Thread: Odiyan - r e v i e w

  1. #1

    Default Odiyan - r e v i e w


    മലയാളത്തിലെ ഈയടുത്തു ഇത്രയധികം കാത്തിരിപ്പു ഒരു ചിത്രത്തിന് വേണ്ടി ഉണ്ടായിട്ടില്ല. 2 വർഷത്തിൽ അധികം നീണ്ട കഠിനാധ്വാനം , പരസ്യ രംഗത്തെ അതികായൻ ആയ ശ്രീകുമാർ മേനോന്റെ സിനിമ പ്രവേശനം , പുലിമുരുകന് ശേഷം പീറ്റർ ഹെയ്*ൻ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ , മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം..എല്ലാത്തിലും ഉപരിയായി മോഹൻലാൽ എന്ന മലയാളം കണ്ട ഏറ്റവും വല്യ സൂപ്പർസ്റ്റാർ (മുരളി ഗോപിയേടെ വാക്കിൽ പറഞ്ഞാൽ സെലിബ് മെറ്റീരിയൽ) സാന്നിധ്യം..ഇങ്ങനെ ഒട്ടനവധി പ്രതീക്ഷകൊൾഡായാണ് ചിതം റിലീസ് ചെയ്തത്. എന്നാൽ ആദ്യ ദിനത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ആയിരിന്നു ഉണ്ടായതു. എന്നാൽ അതിനു വിപരീതമായി ഒരു മികച്ച സിനിമ അനുഭവം ആണ് ഒടിയൻ സമ്മാനിച്ചത്.

    തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിലെ മാണിക്യൻ പ്രഭ രാവുണ്ണി എന്ന മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ഒടിയൻ വികസിക്കുന്നത്.

    ഒരു സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നതിനും എങ്ങനെ ചെയ്യരുത് എന്നതിനും ഉദാഹരണം ആണ് ഒടിയൻ. ഡയറക്ടർ ശ്രീകുമാർ മേനോൻ പറഞ്ഞത് പോലെ ഒരു പക്കാ മാസ്സ് എന്റർടൈൻറോ മീശയില്ലാത്ത മോഹൻലാലിൻറെ കട്ട ഹീറോയിസം അല്ല ഒടിയൻ. അതിനു നേർ വിപരീതമായി ഒരു ക്ലാസ് ഫിലിം അല്പം മാസ്സ് ഫ്ലാവിയർ ചേർത്ത് അവതരിപ്പിച്ചിരിക്കുന്നവെന്ന മാത്രം. അല്പം സ്പിരിറ്സ് ഡിമെൻഷൻ കൂടെ ഉള്ള ചിത്രമാണ് ഒടിയൻ. നോൺ ലീനിയർ ഫോർമാറ്റ് പിന്തുടരുന്ന ചിത്രം വാരണാസിയിൽ ആണ് ആരഭിക്കുന്നത്.

    മോഹൻലാൽ, മഞ്ജുവാരിയർ എന്നിവരുടെ ക്യാരീരിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒടിയൻ. പ്രകാശ് രാജ് തന്റെ വേഷം മികച്ചതാക്കിയെങ്കിലും ചിലയിടത് ഡബ്ബിങ് കല്ലുകടിയായി. നരെയ്ൻ, കൈലാഷ്, സന അൽത്താഫ്, എന്നിവരും തങ്ങളുടെ റോൾ ഗംഭീരം ആക്കി.

    പീറ്റർ ഹെയ്*ന്റെ ക്യാരീരിലെ ഏറ്റവും മികച്ച ആക്ഷൻ sequencesil ഒന്നാണ് ഒടിയൻ. വിമര്സകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്... മുണ്ട് മടക്കി കുത്തി മീശ പിരിച്ചുള്ള പുലിമുരുഗൻ സ്റ്റൈൽ ഹൈ വോൾടേജ് ആക്ഷൻ scenesnu സ്കോപ്പ് ഉള്ള ചിത്രമല്ല ഒടിയൻ. ഒടിയൻ എന്ന സബ്ജെക്ട് അത് ഡിമാൻഡ് ചെയ്യുന്നതല്ല..കുറഞ്ഞ പക്ഷം മമ്മൂട്ടിയുടെ നേരേഷൻ എങ്കിലും ശ്രെദ്ധിച്ചു കേട്ടിരിന്നുണെങ്കിൽ ആ ചോദ്യം ഉണ്ടാവില്ലായിരുന്നു.

    ജയചന്ദ്രന്റെ ഗാനങ്ങൾ ആവറേജ് നിലവാരം പുലർത്തിയപ്പോൾ സാം സി.സ് BGM ഗംഭീരം ആയി. VFX DOP എഡിറ്റിംഗ് എന്നിവയെല്ലാം മികച്ചു നിന്നു.

    ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ഒടിയൻ. ഇതിലെ ആര്ട്ട് ചെയ്തിരിക്കുന്ന ആൾ പ്രശംസ അർഹിക്കുന്നു. രണ്ടു കാലഘട്ടങ്ങളിലെ മാറ്റം തേങ്കുറിശ്ശിയിൽ വരുത്തിയ മാറ്റങ്ങൾ കൃത്യമായി ആവിഷികരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കമ്മൂണിസം,ജാതീയത തുടങ്ങി സമൂഹത്തേയും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങൾ കൃത്യമായി രേഖപെടുത്തുന്നുണ്ട് ഒടിയൻ.

    ചുരുക്കത്തിൽ ബാഹുബലി പോലെയുള്ള ചിത്രങ്ങളോടുള്ള കോംപരിസോൺ മാറ്റി നിർത്തിയാൽ തീർച്ചയായും മികച്ച ഒരു സിനിമ ആണ് ഒടിയൻ. ഒപ്പം എന്ന സിനിമയ്ക്ക് ശേഷം കണ്ട ഏറ്റവും മികച്ച മോഹൻലാൽ ചിത്രം.

    RATING: 4/5

    SUPERHIT

    NB: നാവിനു ലൈസൻസ് ഇല്ലെങ്കിലും ശ്രീകുമാർ മേനോൻ പണി നിർത്തി പോകണം എന്ന രീതിയിൽ ഉള്ള comments കുറെ ഒക്കെ ബാലിശം ആണ്..അത്ര മോശം സംവിധായകൻ അല്ല ശ്രീകുമാർ. തീർച്ചയായും രണ്ടാമൂഴം പോലെയുള്ള ഒരു ക്ലാസ് ചിത്രം എടുക്കാൻ ശ്രീകുമാറിന് കഴിവുണ്ട്.

    പിന്നെ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നല്ല സിനിമകൾക്ക് വേണ്ടി നിലകൊള്ളാൻ ഫാൻസിനു കഴിയുന്നില്ല എന്ന വിമര്ശനം ഉണ്ട്...ഇത്തവണ എങ്കിലും അതിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു..

  2. Likes loudspeaker, KITO, ClubAns, kevin liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thankz bhai !!! Good write up !!
    And here comes the most rated review for odiyan !!!💪💪💪

    Sent from my vivo 1723 using Tapatalk

  5. Likes Christopher Moriarty liked this post
  6. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Quote Originally Posted by Don David View Post
    Thankz bhai !!! Good write up !!
    And here comes the most rated review for odiyan !!!

    Sent from my vivo 1723 using Tapatalk
    Rmaleela .. Aadi ....ellam 4/5 aanu... mooparkku ishtayal rating il pisukonnum illa ningale pole.........

  7. Likes Christopher Moriarty liked this post
  8. #4
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Mike View Post
    Rmaleela .. Aadi ....ellam 4/5 aanu... mooparkku ishtayal rating il pisukonnum illa ningale pole.........


    Sent from my vivo 1723 using Tapatalk

  9. #5

    Default

    thanks Christopher, i totally agreed to you. good film.

  10. Likes Christopher Moriarty liked this post
  11. #6

    Default

    Quote Originally Posted by Don David View Post
    Thankz bhai !!! Good write up !!
    And here comes the most rated review for odiyan !!!

    Sent from my vivo 1723 using Tapatalk
    Njanalle..ivide ettavum kooduthal rating itte .. :D

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •