Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ഞാൻ പ്രകാശൻ !! - Review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,236

    Default ഞാൻ പ്രകാശൻ !! - Review


    ഞാൻ പ്രകാശൻ


    മാവേലിക്കര സാന്ദ്ര
    ബാൽക്കണി - ഹൌസ് ഫുൾ
    ഫസ്റ് ക്*ളാസ് - 80 %


    വലിയ കഥാഗതികളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ നമുക്ക് അറിയാവുന്ന കഥാപരിസരങ്ങളും നർമ മുഹൂർത്തങ്ങളും ഒക്കെ ചേർത്തു ഒരു ചെറിയ ചിരിയോടെ കണ്ടിറങ്ങാവുന്ന ഒരു സത്യൻ അന്തിക്കാട് സിനിമ. വിനോദയാത്രയും കഥ തുടരുന്നുവും ഇന്ത്യൻ പ്രണയകഥയുമൊക്കെ തരക്കേടില്ലാത്ത സത്യൻ അന്തിക്കാട് സിനിമകൾ ആയിരുന്നെങ്കിലും വ്യക്തിപരമായി അച്ചുവിന്റെ അമ്മയ്ക്ക് ശേഷം പൂർണ സംതൃപ്തി നൽകിയ സത്യൻ അന്തിക്കാട് സിനിമ "ഞാൻ പ്രകാശൻ" ആണ്.


    പ്രകാശന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവാണ് ഈ സിനിമയിൽ കാണിക്കുന്നത്. ആദ്യ പകുതിയിൽ അയാൾ കാണിക്കുന്ന തരികിടകളും നാട്ടുകാരെ പറ്റിക്കലും ഒക്കെ ആയി കുറച്ചു തമാശകളുമൊക്കെയായി പോകുന്നു. പ്രകാശനെ ഫഹദ് അനായാസമായി തന്നെ അവതരിപ്പിച്ചു. ശ്രീനിവാസന്റെ കഥാപാത്രവും നന്നായി വന്നിട്ടുണ്ട്. ഇന്റർവെൽ നല്ല രീതിയിൽ തീയറ്ററിൽ പൊട്ടിച്ചിരിയും കയ്യടിയും ഉയർത്തി. സ്ഥിരം സത്യൻ അന്തിക്കാട് സിനിമകൾ പോലെ രണ്ടാം പകുതി നായകൻറെ തിരിച്ചറിവിലേക്കുള്ള യാത്രയാണെങ്കിലും നല്ല രീതിയിൽ തന്നെ സത്യൻ അന്തിക്കാട് അത് അവതരിപ്പിച്ചിട്ടുണ്ട്. അവസാനത്തോട് അടുക്കുമ്പോൾ ഉള്ള രംഗങ്ങൾ ഒക്കെ നല്ല രീതിയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. പ്രത്യകിച്ചു പ്രകാശനും ടീന എന്ന കുട്ടിയും തമ്മിലുള്ള രംഗങ്ങൾ. ആ കഥാപാത്രങ്ങളുടെ ഒരു കെമിസ്ട്രി തന്നെയാണ് സിനിമയുടെ ജീവൻ. അവസാന ഭാഗത്തു ഫഹദും കെ പി എ സി ലളിതയും തമ്മിൽ സംഭാഷണങ്ങൾ ഒന്നുമില്ലാതെയുള്ള ഒരു സീൻ ഒക്കെ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അത് പോലെ പക്കാ സത്യൻ അന്തിക്കാട് സിഗ്നേച്ചർ ഉള്ള അവസാന ഷോട്ട് കൂടെ ആകുന്നതോടെ നമ്മൾ പ്രതീക്ഷിക്കുന്ന ആ സത്യൻ അന്തിക്കാട് സിനിമ കണ്ട സന്തോഷത്തിൽ തീയറ്റർ വിട്ടിറങ്ങാം...


    സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - ഫഹദ് ഫാസിൽ ഇവർ മൂന്നു പേരും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ ആണ് പടത്തിന്റെ ശക്തി. രണ്ടാം പകുതിയിൽ ഗുണ്ടകൾ പ്രക്ഷനെ ഓടിക്കുന്ന സീനൊക്കെ ഒന്ന് തിരക്കഥയെ പിന്നോട്ട് വലിക്കുമ്പോൾ ഫഹദിന്റെ ചില പൊടിക്കൈകൾ ആ കുറവൊക്കെ പ്രേക്ഷകനെ ബാധിക്കാതെ പരിഹരിച്ചു പോകുന്നുണ്ട്. അത് പോലെ അഞ്ചു കുര്യൻ ഒരു മിസ് കാസറ്റ് ആയി ആദ്യം ഒന്ന് തോന്നിയെങ്കിലും പിന്നീട് അത് മാറി. പിന്നെ ഉഴപ്പനായ നായകനെ ജീവിത പാഠങ്ങൾ പഠിപ്പിക്കുന്ന പ്രാരാബ്ധക്കാരിയായ നായികയൊക്കെ സ്ഥിരം സത്യൻ അന്തിക്കാട് സിനിമകളിലെന്ന പോലെ ഇതിലും വരുന്നുണ്ടെങ്കിലും ആസ്വാദനത്തെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല.


    ചുരുക്കി പറഞ്ഞാൽ കുറെയേറെ ചിരിപ്പിച്ചു അവസാനം ഒന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന പി ആർ ആകാശിന്റെ അല്ലെങ്കിൽ പ്രകാശന്റെ യാത്ര.


    ഒരു സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - ഫഹദ് ഫാസിൽ സിനിമ !!

    one more thing..."aathmavin aakashathin" song nannaayittund...esply visuals
    Last edited by vipi; 12-21-2018 at 05:38 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thankxxx vipi.....

  4. #3

    Default

    Thanks 4 the review

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks vipi .........Rating please?

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  7. #6
    Genuine King GK's Avatar
    Join Date
    Apr 2006
    Location
    PALAKKAD
    Posts
    1,028

    Default

    ഇരുട്ടിന്റെ മറവില്* ഒളിഞ്ഞിരിക്കുന്ന ആളുകളെ ഓടിച്ചു prakashan പ്രകാശം പരത്തുo എന്ന് പ്രതീക്ഷിക്കുന്നു.

    Sent from my GIONEE A1 using Tapatalk

  8. #7
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,737

    Default

    Thanks bhai...

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxx vipi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9

    Default

    thanks for the review

  11. #10

    Default

    thanks vipi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •