Thanks bhai....
ഗ്രാമീണമായ ജീവസ്സുറ്റ ചില കഥാപാത്രങ്ങൾ.., അവരുടെ ജീവിത മുഹൂര്തങ്ങളിൽ ഉടലെടുക്കുന്ന കൊച്ചു കൊച്ചു നര്മങ്ങൾ,, നൊമ്പരങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ , രസകരമായ കുശുമ്പുകൾ, കുന്നായ്മകൾ.. ഇതെല്ലാം ചേർന്നൊരുക്കുന്ന ജീവൽഗന്ധിയും ഹൃദയ സ്പർശിയുമായ ഒരു പ്രത്യേക അനുഭവം അഥവാ അനുഭൂതി,
അതാണ് എല്ലാ കാലത്തും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്..
അത് പ്രതീക്ഷിച്ചെത്തുന്നവരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല ഈ ചിത്രം..
എന്നാൽ അതിനപ്പുറം ഒന്നും പ്രതീക്ഷിക്കുകയും അരുത്.
അടുത്ത കാലത്തു ഇറങ്ങിയ ചില അന്തിക്കാട് ചിത്രങ്ങൾ ആവർത്തന വിരസതയുടേതായ ഒരു ചെറിയ മടുപ്പ് സൃഷ്ടിച്ചിരുന്നു. ഇതി വൃത്തപരായി വിനോദയാത്ര, ജോമോൻ, ഒരു ഇന്ത്യൻ പ്രണയ കഥ.. ഒക്കെ പറഞ്ഞു കഴിഞ്ഞ ജീവിതം എന്തെന്ന് പഠിക്കുന്ന അലസ യൗവനം തന്നെയാണ് ഇവിടെയും.. എന്നാൽ അതിൽ നിന്നെല്ലാം ഈ സിനിമ ആസ്വാദനപരമായി അല്പം കൂടി മുന്നോട്ടു പോകുന്നത് ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടൻ കാഴ്ചവെക്കുന്ന അസാധാരണമായ നൈസർഗിക അഭിനയ ചാതുരിയുടെ സഹായതോടെയാണ്.
പ്രത്യേക മാനറിസം തുടിക്കുന്ന നോട്ടവും ഭാവവും ശരീര ഭാഷയും കൊണ്ട് ആ കഥാപാത്രത്തിന്റെ നെഗറ്റീവും പൊസിറ്റീവും ആയ എല്ലാ ഭാവങ്ങളെയും അങ്ങേയറ്റം തന്മയത്വത്തോടെ പ്രതിഫലിപ്പിച്ചു കയ്യടി നേടിക്കൊണ്ടു ഈ സിനിമ സത്യൻ അന്തിക്കാടിന്റെ പേരിനെക്കാളും ഫഹദ് ഫാസിലിന്റെ പേരിൽ അടയാളപ്പെടുത്തുന്നു..
ഏറെ കാലത്തിനു ശേഷമാണു ശ്രീനിവാസൻ ഒരു decent ലെവൽ screenplay ഒരുക്കുന്നത്. എങ്കിലും പുള്ളിയുടെ നെക്ലേസ് മോഷണ scene പോലെ ചിലതുഒക്കെ അല്പം ക്ലീഷെ കൃത്രിമ സ്വഭാവം ഉള്ളത് ആയി തോന്നി. അഭിനയത്തിൽ ശ്രീനിവാസന്റെ ആ സാധാരണത്വവും അനായസതയും നഷ്ടമായത് പോലെ ഇപ്പോൾ അനുഭവപ്പെടാറുണ്ട്.
അത് മാത്രമാണ് പടത്തിന്റെ നോർമൽ ഫ്*ളോയിൽ ചെറിയ കല്ലുകടി ആയി തോന്നി..
ചുരുക്കി പറഞ്ഞാൽ ഒരു vacation സീസണിൽ കുടുംബവും ഒന്നിച്ചു സ്വസ്ഥമായി ആസ്വദിക്കാൻ പറ്റിയ നിര്ദോഷമായ ഒരു typical സത്യൻ അന്തിക്കാട് സിനിമ . അധികമായി കിട്ടുന്നത് ഫഹദ് ഫാസിലിന്റെ സ്പെഷ്യൽ പെർഫോമൻസ്..
അതെ, ഞാൻ ഫഹദ് ഫാസിൽ എന്ന് നെഞ്ച് വിരിച്ചു പറയാൻ പറ്റുന്ന , ഒരു പക്ഷെ രൗദ്രവും വീര്യവും ഒഴിച്ചുള്ള എല്ലാ മാനുഷിക ഭാവങ്ങളും പൂര്ണതയോടെ പ്രതിഫലിപ്പിച്ച ഒരു പ്രത്യേക പ്രകടനം!
Rating. 3.25
സ്റ്റാറ്റസ്. 80% +
ന്യൂൺ ഷോ, 22.12.2018YG
Sponsored Links ::::::::::::::::::::Remove adverts | |
Thanks @bilal john , @ClubAns
thanksss rajaaa
thanxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........