Theater: Carnival Cinemas, Singapore

'ഞാൻ പ്രകാശൻ' ഏതാണ്ട് എല്ലാ പ്രേക്ഷരുടെയും പ്രതീക്ഷകളെ ശരിവെക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ്.. പക്ഷെ ആ പ്രതീക്ഷ എന്തായിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം...

ഒരു പക്ഷെ നിങ്ങൾ "ഹായ്.. സത്യൻ-ശ്രീനി ചിത്രം, മലയാള തനിമ, ശുദ്ധ ഹാസ്യം, ഫീൽ ഗുഡ്" എന്നൊക്കെ പറഞ്ഞു excited ആവുന്ന ഒരു പ്രേക്ഷകൻ ആണെങ്കിൽ നിങ്ങളെ പൂർണമായും ഈ ചിത്രം തൃപ്തിപ്പെടുത്തും... നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന ചിത്രത്തിൽ ജയറാമും സിദ്ദിഖും സിനിമ കാണുന്ന ഒരു രംഗത്തിൽ ഉള്ള ഒരു മുഖഭാവമുണ്ട്... അത് പോലെ excited ആയി ചിരിച്ചു ഉല്ലസിച്ചു ഈ സിനിമ ഇരുന്നു കാണും നിങ്ങൾ... ക്ലൈമാക്സിനോട് അടുക്കുമ്പോൾ കണ്ണ് നിറയുകയും പടം കഴിയുമ്പോൾ സന്തോഷത്തോടെ കയ്യടിക്കുകയും ചെയ്യും...

ഇനി ഒരു പക്ഷെ നിങ്ങൾ "ഓ.. സത്യൻ അന്തിക്കാട് പടം.. സ്ഥിരം ക്*ളീഷേ... ശ്രീനിവാസന്റെ സ്റ്റോക്ക് ഒക്കെ തീർന്നിട്ട് കാലം കുറെയായി..." എന്നൊക്കെ അഭിപ്രായം ഉള്ള ഒരാൾ ആണെങ്കിൽ നിങ്ങളുടെ പ്രതീക്ഷയും തെറ്റില്ല... മിഥുനം സിനിമയിൽ തേങ്ങാ ഉടക്കുന്ന സീനിൽ ഉള്ള ഇന്നസെന്റിന്റെ ഭാവത്തോടെ നിങ്ങള്ക്ക് പടം മുഴുവൻ കണ്ടു തീർക്കാം... പടം കഴിയുമ്പോൾ ഒരു പുച്ഛഭാവത്തിൽ ഒന്നിരുത്തി മൂളി തിയേറ്റർ വിടാം...

ഞാൻ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ പെടുന്നു... പിന്നെന്തിനു കാണാൻ പോയി എന്ന് ചോദിച്ചാൽ ഒരു പൊതു അഭിപ്രായം മാനിച്ചും പിന്നെ ഫഹദിൽ ഉള്ള പ്രതീക്ഷയിലും എന്ന് പറയാം.. ഫഹദ് നിരാശപ്പെടിത്തിയില്ല... പക്ഷെ ഇന്ത്യൻ പ്രണയകഥ, കാർബൺ തുടങ്ങി പല പടങ്ങളിലും കണ്ട അതേ രീതിയിലുള്ള ഒരു കഥാപാതവും കഥാ സന്ദര്ഭങ്ങളുമാണ്... തല്ക്കാലം വിരസത സൃഷ്ടിക്കുന്നില്ല എങ്കിലും ഇനി അധികം ആവർത്തിക്കില്ല എന്ന് കരുതുന്നു... മറ്റു അഭിനേതാക്കളിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടി വളരെ നന്നായി ചെയ്തിട്ടുണ്ട്... ബാക്കി എല്ലാവരും ഒരു OK ലെവൽ... മൊത്തത്തിൽ എല്ലാ അർഥത്തിലും മറ്റൊരു 'സത്യൻ അന്തിക്കാട്' ചിത്രം....

റേറ്റിംഗ്: 2/5