Results 1 to 10 of 10

Thread: RIP- Khader khan

Threaded View

  1. #1
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default RIP- Khader khan



    ഒട്ടാവ∙ ഹിന്ദി ചലച്ചിത്ര നടനും എഴുത്തുകാരനുമായ കാദർ ഖാൻ(81) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം കാനഡയിലെ ആശുപത്രിയിൽ ആയിരുന്നു.1980?90കളിലെ ഹിന്ദി ചലച്ചിത്രലോകത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു കാദർ ഖാൻ. ഭാര്യ: അസ്ര ഖാന്*. നടനും നിര്*മാതാവുമായ സര്*ഫറാസ് ഖാന്* ഉള്*പ്പെടെ രണ്ടു മക്കളുണ്ട്.

    ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു അന്ത്യം. 17 ആഴ്ചയോളമായി ആശുപത്രിയിൽ ആയിരുന്നു. കാദർ ഖാന്റെ കുടുംബം മുഴുവൻ കാനഡയിലാണെന്ന് മകൻ സർഫറാസ് അറിയിച്ചു. സംസ്കാരവും അവിടെത്തന്നെയായിരിക്കുമെന്നു മകൻ പറഞ്ഞു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഏറെക്കാലമായി വെന്റിലേറ്ററിൽ ആയിരുന്നു. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടൽ, മറവിരോഗം ബാധിക്കൽ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ രോഗം.

    കാബൂളിൽ ജനിച്ച കാദർ ഖാൻ 1973ൽ രാജേഷ് ഖന്നയോടൊപ്പം ദാഗ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 250ൽ അധികം ചിത്രങ്ങൾക്കു സംഭാഷണമൊരുക്കിയിട്ടുണ്ട്. മിസ്റ്റര്* നട്*വര്*ലാല്*, ലാവാറിസ്, കൂലി, അമര്* അക്ബര്* ആന്റണി തുടങ്ങി അമിതാഭ് ബച്ചന്റെ പല ഹിറ്റ് ചിത്രങ്ങള്*ക്കും തിരക്കഥ ഒരുക്കിയത് കാദര്* ഖാനായിരുന്നു.
    Attached Thumbnails Attached Thumbnails KADERKHAN.jpg  
    Last edited by baadshahmian; 01-01-2019 at 01:17 PM.
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •