80 കോടി മുതൽമുടക്കിൽ രണ്ടു ഭാഗങ്ങൾ ആയി ചിട്ടപ്പെടുത്തിയ ചിത്രമാണ് കോളാർ ഗോൾഡ് ഫീൽഡ്സ് അഥവാ കെ.ജി.ഫ്. യാഷ് നായകനായ ചിത്രം കന്നഡ സിനിമയുടെ വാണിജ്യ സമവാക്യങ്ങൾ തിരുത്തുമെന്ന് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പ്രേവചിച്ച ചിത്രമാണ്. ഏറെ കുറെ ഇത് ശരിയാവുകയും ചെയ്തു.
ട്രൈലെർ കണ്ടാൽ തന്നെ പ്ലോട്ട് ഊഹിക്കാവുന്നതാണ്.അതിനാൽ അതിലേക്ക് കടക്കുന്നില്ല. ഇനി അത് കണ്ടിലെങ്കിൽ പ്രഭാസ് നായകനായി ss രാജമൗലി സംവിധാനം ചെയ്ത ഛത്രപതി നിന്ന് അത്ര വിദൂരമല്ല കെജിഫ്*.
ബാഹുബലിയുമായി താരതമ്യം ചെയ്താണ് കെജിഫ്* മാർക്കറ്റ് ചെയ്തരിക്കുന്നത്. ബാഹുബലിയുടെ മാർക്കറ്റിംഗ് ആൻഡ് പ്രൊഡക്ഷൻ രണ്ടും ചെയ്ത ആർക്കാ ആണ് കെജിഫിന്റെ പ്രോമോയും ചെയ്തത്. കാര്യം എന്തായാലും പോസ്റ്ററിൽ മാത്രമാണ് ആ താരതമയം. ബാഹുബലി പോയിട്ട് അതിന്റെ പത്തിൽ ഒന്ന് പോലുമില്ല ഇത്.
ഉഗ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധയേനായ പ്രശാന്ത് നീൽ ആണ് സംവിധാനം. എന്തിനാണ് ആ മനുഷ്യൻ ഇത്രയധികം ഫാസ്റ്റ് cuts ഉപയോഗിക്കുന്നത് ആവോ...ഇത് ഉഗ്രത്തിലും ഉണ്ടാർന്നു..എന്നാൽ ഉഗ്രത്തിൽ അതത്ര മുഴച്ചു നിൽക്കുന്നതായി തോന്നിയില്ല. മാത്രം അല്ല കുറെ ഫെഡ് ഔട്ട് ഷോട്സ് ഉണ്ട്...ഇടയ്ക്ക് കണ്ണിന്റെ കാഴ്ച പോയോ എന്ന് വെറുതെ കണ്ണ് തിരുമി നോക്കി.
ആക്ഷൻ മികച്ചതാണെള്ളേം..അധികമായാൽ അമൃതം വിഷം എന്നാണല്ലോ...പടം തുടങ്ങുമ്പോൾ മുതൽ ഇടി വെടി അടി ...കെട്ടുറപ്പുള്ള ഒരു തിരക്കഥയില്ലാത്ത ഈ ദൃശ്യ വിസ്മയം ഫൌണ്ടേഷൻ ഇല്ലാത്ത ബിൽഡിംഗ് പോലെയാണ്...ബാഹുബലി ഒരു ബ്രഹ്മാണ്ഡ ചിത്രം ആണേൽ പോലും..ഓഡീൻസ് ആയി ഒരു ഇമോഷണൽ കണക്ട് ഉണ്ടാക്കാൻ സാധിച്ചിരിന്നു..അതായിരുന്നു ആ സിനിമയുടെയും ss രാജമൗലിയുടെയും ഏറ്റവും വല്യ മെറിറ്റ്. ഇവിടെ പടം തുടങ്ങുമ്പോൾ മുതൽ ബിൽഡ് അപ്പ് ആണ്...പടം തീർന്നാലും അത് തീരൂല...ചുരുക്കത്തിൽ മൂപ്പൻ കടുത്തയുടെ ഒരു ഒന്നന്നര അപ്പൻ ആയിട്ടു വരും..അതുപോലെ വില്ല്യന്മാരുടെ സംസ്ഥാന സമ്മേളനം പോലെയുണ്ട് പടം..ഒരു വില്ല്യന്മാരുടെ ബ്രൂട്ടലൈറ്റി കാണിക്കാൻ വേണ്ടി ഓരോ scene ..ഇത് സിനിമയുമായി ചേർന്നു നിൽക്കാതെ വരുന്നു..ഒരു ലിമിറ് കഴിയുമ്പോൾ...ഈ പടത്തിനു ua സർട്ടിഫിക്കറ്റ് കിട്ടിയത് വേണേൽ ഒരു ജുഡീഷ്യൽ കമ്മീഷൻ വെക്കാം...ഇപ്പോഴത്തെ ട്രെന്റിന്...നരബലി വരെയുണ്ട് പടത്തിൽ.
ഇത്തരെയധികം മോശം ഘടകങ്ങൾ ഉള്ളപ്പോൾ തന്നെ കെജിഫ്* ടെക്*നിക്കലി ബ്രില്ലിയൻറ് പ്രോഡക്റ്റ് ആണ്. ഒരു ഗോൾഡൻ യെൽലോ/ സെപ്പിയ കളർ ടോൺ പടത്തിൽ മൊത്തം ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിക്/ബിജിഎം ഡിപ്പാർട്മെന്റും മികച്ചു നിന്നു. അത് മാറ്റി നിർത്തിയാൽ ഒട്ടും ഇഷ്ടപെടാത്ത ഒരു ചിത്രം.

rating
1.5/5