അർജന്റീന ഫാൻസ്* കാട്ടൂർ കടവ്- ആട് 2 എന്ന വിജയ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം. ഫുട് ബോൾ ഭ്രമവും ടീമുകളോടുള്ള ആരാധനയും ആരാധകർ തമ്മിലുള്ള വാശിയും കേന്ദ്ര കഥാപാത്രങ്ങളായ മെഹറും വിപിനനും തമ്മിലുള്ള പ്രണയവുമാണ് പ്രധാന പ്രമേയം.
നാല് ലോകകപ്പുകൾ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ഫുട്ബോൾ ഭ്രമവും ഫുട്ബോൾ ആരാധകരുടെ തമ്മിലുള്ള വാശിയുമൊക്കെയായാണ് സിനിമ മുന്നോട്ടു പോകുന്നത്. മിക്കവർക്കും പരിചിതമാർന്ന സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രത്തിൽ അത്യാവശ്യം ചിരിക്കാനുള്ളതൊക്കെ അവിടെയിവിടെയൊക്കെ ആയുണ്ട്. എന്നാൽ കാട്ടൂർ കടവിലെ ഫുട്ബോൾ ഭ്രാന്തും നായിക നായകന്മാരുടെ പ്രണയവും തിരക്കഥയിൽ ഭംഗിയാക്കി കൂട്ടി ചേർക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ പല സീനുകളിലും തമ്മിൽ ഒരു ബന്ധം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല.ആദ്യ പകുതിയിൽ ഈ കാരണം കൊണ്ട് ചിത്രം എന്താണ് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. വിവിധ ടീമുകളുടെ ആരാധകരുടെ ആവേശവും തമ്മിലുള്ള കിടമത്സരങ്ങളുമൊക്ക നമുക്ക് പരിചിതമായതുകൊണ്ടു തന്നെ രണ്ട് പകുതിയിലും വലിയൊരു ബോറടിയിലേക്കു കൊണ്ട് പോകാതെ പടം മുന്നോട്ടു പോകാൻ സഹായിച്ചിട്ടുണ്ട്. പക്ഷേ ക്ലൈമാക്സ്* ഒക്കെ അവർ ഉദ്ദേശിച്ച ഒരു ഫീൽ കൊണ്ട് വരാൻ സാധിച്ചില്ല.
അഭിനേതാക്കൾ ഭൂരിഭാഗം പുതുമുഖങ്ങളാണ്. എല്ലാവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എന്നിരുന്നാലും പലരും അഭിനയിക്കുകയാണ് എന്ന തോന്നൽ ഉളവാക്കുന്നത് കൊണ്ട് ഒരു റിയൽ ഫീൽ ചിത്രത്തിന് ലഭിച്ചിട്ടില്ല. കാളിദാസ് ചില ഭാഗത്തു കുഴപ്പമില്ലായിരുന്നു. എന്നാൽ ചിലയിടത്ത് പോരായിരുന്നു. സ്ലാങ് മാറ്റിപ്പിടിച്ചിട്ടുണ്ടെങ്കിലും ഡയലോഗ് ഡെലിവറി ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുണ്ട്. ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ തുടക്കത്തിൽ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് നിലനിർത്താൻ സാധിച്ചിട്ടില്ല. ഒരു ശരാശരി പ്രകടനം. കരിക്കിലെ ജോർജിനെ അവതരിപ്പിച്ച അനു. കെ. അനിയൻ കരിക്കിലേതു പോലെ തന്നെ ചിരിക്കാനുള്ള മുഹൂർത്തങ്ങളൊരുക്കിയിട്ടുണ്ട്. അനീഷ് ഗോപാലിന്റെ കഥാപാത്രം തീവണ്ടിയിലെ കഥാപത്രത്തിന്റെ തുടർച്ചയായി തോന്നി.
ഗോപി സുന്ദറിന്റെ പാട്ടുകൾ കൊള്ളാമായിരുന്നു.
ആകെ തുക
ടോട്ടാലിറ്റി നോക്കുകയാണെങ്കിൽ പോരായ്മകളുണ്ട് എന്നാൽ ഫുട്ബോൾ ആരാധകർക്ക് പ്രത്യേകിച്ച് വിവിധ ടീമുകളുടെ ആരാധകരായവർക്കു ഒരു തവണ കണ്ടിരിക്കാവുന്നതൊക്കെ ചിത്രത്തിലുണ്ട്.

ബോക്സ് ഓഫീസ്
ഫ്ലോപ്പ് ടു ആവറേജ്

റേറ്റിംഗ്
2.25/5

Sent from my Redmi Note 5 Pro using Tapatalk