കാർത്തിക് സുബ്ബരാജ് എന്ന യുവനിരയിലെ വളരെ പ്രതീക്ഷയുള്ള സംവിധായകൻ രജനികാന്തിനൊത്ത് ഒന്നിക്കുന്നു എന്നത് വളരെ പ്രതീക്ഷകൾ നൽകിയിരുന്നു. ട്രെയ്ലറിൽ നിന്നും പഴയ ഒരു രജനിയെ കാണാൻ സാധിക്കും എന്ന തോന്നലുമുണ്ടായിരുന്നു. ഈ പ്രതീക്ഷകളോട് നൂറു ശതമാനം നീതി പുലർത്തിയിടത്താണ് കാർത്തിക് സുബ്ബരാജിന്റെ വിജയം.
Plot
സീനിയർസിന്റെ അഴിഞ്ഞാട്ടമുള്ള ഹോസ്റ്റൽ നേരെയാക്കാൻ വരുന്ന വാർഡിനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.ഹോസ്റ്റലിലെ ഒരു പയ്യന്റെ പ്രണയത്തിനു സഹായിക്കുന്ന രജനികാന്ത് ഒരു പാട് പ്രശ്നങ്ങൾ നേരിടുന്നു. ഈ പ്രശ്ങ്ങളിൽ നിന്ന് പിന്നീട് രജനികാന്ത് ആരായിരുന്നു എന്ന ഫ്ലാഷ് ബാക്കിലേക്കും എന്തിനു വാർഡിനായി വന്നു എന്നതിലേക്കും കഥ നീങ്ങുന്നു.
Positives
കാർത്തിക് സുബ്ബരാജ് - പൂർണമായും സംവിധായകന്റെ സിനിമയാണ് പേട്ട. രജനികാന്ത് എന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിപണി മൂല്യമുള്ള താരത്തെ പ്രേക്ഷകർ ഒരു പാട് നാളായി കാണാഗ്രഹിച്ച പോലെ അവതരിപ്പിച്ചിരിക്കുന്നു. കഥയ്ക്കു അത്ര പുതുമ അവകാശപ്പെടാനില്ലെങ്കിലും രസച്ചരട് ഒട്ടും പൊട്ടാതെ കൊണ്ട് പോയ തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിന്റെ നട്ടെല്ല്.
രജനികാന്ത് -ഏറെ നാളുകൾക്കു ശേഷം തലൈവർ വിശ്വരൂപം പുറത്തെടുത്ത ചിത്രം. ഈ പ്രായത്തിലും അന്യായ സ്ക്രീൻ പ്രെസെൻസും സ്റ്റൈലിഷ് ആക്ടിംങ്ങും
വിജയ് സേതുപതി -രജനികാന്തി നൊപ്പം നിന്ന പ്രകടനം
അനിരുദ്ധ് - കിടിലൻ ബിജിഎം, പാട്ടുകളും നന്നായി
നവസുദ്ധിന് സിദ്ധിഖി, ശശികുമാർ,മാളവിക മേനോൻ, മണികണ്ഠൻ ആചാരി എന്നിവരും അഭിനയത്തിൽ മികച്ചു നിന്നു. തൃഷ, സിമ്രാൻ എന്നിവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
Negative
ഉത്സവകാല എന്റെർറ്റൈനെർ എന്ന നിലയിൽ എടുത്തു കാണിക്കേണ്ട നെഗറ്റീവ് ഒന്നും കണ്ടില്ല. വേണമെങ്കിൽ സിനിമയുടെ ദൈർഘ്യക്കൂടുതൽ വേണമെങ്കിൽ പറയാമെന്നേയുള്ളൂ. എന്നെ സംബന്ധിച്ചു മൂന്നു മണിക്കൂറുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.
അവസാനവാക്ക്
ഉത്സവകാല ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ശരിയായ രീതിയിൽ ചേർത്ത ചിത്രം.
Verdict
ബ്ലോക്ക്* ബസ്റ്റർ. 3.5/5



Sent from my Redmi Note 5 Pro using Tapatalk