അജിത് -ശിവ കൂട്ടുകെട്ടിലെ അടുത്തിറങ്ങിയതിൽ ഏറ്റവും നല്ല പടം എന്ന് വിശ്വാസത്തെ വിശേഷിപ്പിക്കാം. പൊങ്കലിനു തമിഴ് മക്കൾക്ക്* കുടുംബവുമായി കണ്ടാസ്വദിക്കാവുന്ന ചിത്രമാണിത്. അവർക്കു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ഫാമിലിസെന്റിമെൻസ് ഒക്കെ നന്നായി വർക്ക്* ഔട്ട്* ആയത് ചിത്രത്തിന് നല്ല വിജയം നൽകാൻ സഹായിക്കും
ശിവയുടെ തന്നെ പല ചിത്രങ്ങളിലും മറ്റ് തമിഴ് ചിത്രങ്ങളിലും നിരവധി തവണ കണ്ടു മടുത്ത കഥ തന്നെയാണ് വിവേകത്തിന്റെയും. എന്നാൽ ചിത്രത്തിന്റെ റേറ്റിംഗ് ഉയർത്തുന്നതിൽ പ്രധാന നടീ നടൻമാർ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
ആദ്യ പകുതിയുടെ തുടക്കത്തിൽ അത്യാവശ്യം തരക്കേടില്ലാതെ പൊയ്ക്കൊണ്ടിരുന്ന ചിത്രം ഇന്റെർവെല്ലിനോടടുത്ത് നല്ല എൻഗേജിങ് ലെവെലിലെത്തി.രണ്ടാം പകുതിയിൽ കുറച്ച് ക്ളീഷേ രംഗങ്ങളൊക്കെ ഉണ്ടെങ്കിലും ഫാമിലി സെന്റിമെൻസും ക്ലൈമാക്സും നന്നായി വന്നത് ചിത്രത്തിന്റെ മൊത്തം ഇമ്പ്രെഷൻ മാറ്റി. സ്റ്റണ്ട് രംഗങ്ങളൊക്ക തിയേറ്ററിൽ നല്ല ഓളം ഉണ്ടാക്കാവുന്നവയാണ്
അജിത് ഒക്കെ നല്ല ഇലക്ട്രിഫയിങ് പെർഫോമൻസ് ആയിരുന്നു. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസൻസ്, ഡയലോഗ് ഡെലിവറി, സ്റ്റണ്ട് എല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. അച്ഛനും മകളുമായി അജിത്തും അനിഘ സുരേന്ദ്രനും നല്ല ഇമോഷണൽ ഫീലിംഗുണ്ടാക്കി. അത് പോലെ നയൻതാരയും അജിത്തും തമ്മിലുള്ള സീനുകളും നന്നായിരുന്നു. D.ഇമ്മന്റെ പാട്ടുകൾ ചിത്രത്തിന് യോജിച്ചവയായിരുന്നു. അടിപൊളി എന്ന് പറയാനില്ലെങ്കിലും ബി ജി എം കുഴപ്പമില്ലായിരുന്നു.
ചളി കോമഡികൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പിന്നെയും കോവൈ സരളയാണ് കുറച്ച് വെറുപ്പിച്ചത്. കണ്ടു മടുത്ത കഥ ചിത്രത്തിന് ഒരു നെഗറ്റീവ് ആണ്. ജഗപതി ബാബു ഉൾപ്പെടെയുള്ള വില്ലൻ കഥാപാത്രങ്ങൾക്ക് അജിത്തിനോടൊപ്പം ഒരു പെർഫോമൻസിനു തിരക്കഥയിൽ സ്പേസ് ഉണ്ടാക്കിയില്ല.
അജിത് നിറഞ്ഞു നിൽക്കുന്ന ചിത്രമായതിനാൽ അജിത്തിന്റെ ആരാധകർക്ക് നന്നായി ഇഷ്ടപ്പെടുന്നതും മറ്റുള്ളവർക്ക് തെറ്റില്ലാതെ കണ്ടിരുക്കാവുന്ന പടം
റേറ്റിംഗ്
3/ 5 (അജിത്തിനെ ഇഷ്ടമാണ് )
ബോക്സ്* ഓഫീസ് പ്രവചനം :
ബ്ലോക്ക്* ബസ്റ്റർ

Sent from my Redmi Note 5 Pro using Tapatalk