Results 1 to 5 of 5

Thread: വിജയ് സൂപ്പറും പൗർണമിയും - റിവ്യൂ

 1. #1

  Default വിജയ് സൂപ്പറും പൗർണമിയും - റിവ്യൂ


  ആസിഫ് അലി ജിസ് ജോയ് ടീമിന്റെ മൂന്നാമത് ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ആദ്യ രണ്ട് ചിത്രങ്ങളായ ബൈസിക്കിൾ തീവ്സും, സൺ*ഡേ ഹോളിഡേ എന്നിവയെക്കുറിച് വലിയ അഭിപ്രായങ്ങളില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നു എന്നാണ് അഭിപ്രായം. ഈ ചിത്രം തെലുങ്ക് ചിത്രമായിരുന്ന പെല്ലി ചൂപ്പുടുവിന്റെ റീമേക്ക് ആണെന്ന് കേട്ടിരുന്നു. ആ ചിത്രവും അതിന്റെ ഹിന്ദി റീമേക്ക് ആയിരുന്ന മിത്രോം എന്നിവ കണ്ട് ഇഷ്ടപ്പെട്ട വ്യക്തിയാണ്. എന്നാൽ ഈ ചിത്രം ഒരു റീമേക്ക് അല്ലെന്നും ഒരു സ്വതന്ത്ര ആവിഷ്കാരമാണെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്. ട്രൈലെർ അത്ര ഇഷ്ടപ്പെടാത്തത് കൊണ്ട് അത്ര പ്രതീക്ഷയോടുമല്ല ചിത്രത്തിന് കയറിയത്.
  കഥാസാരം
  ജീവിതത്തിൽ വലിയ കാഴ്ചപ്പാടുകളൊന്നുമില്ലാത്ത വിജയ് നല്ലൊരു ബിസിനെസ്സ്കാരി ആവണമെന്ന് ആഗ്രഹിക്കുകയും ഒന്ന് രണ്ട് ബിസിനസ്* പരാജയപ്പെട്ട് പുതിയത് തുടങ്ങാൻ ആഗ്രഹിച്ചു നിൽക്കുന്ന പൗർണ്ണമിയെ പെണ്ണ് കാണാൻ പോകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. യാദൃശ്ചികമായി ഫ്രഷ്* ആവാൻ പൗർണ്ണമിയുടെ റൂമിൽ കയറുന്ന വിജയും പൗർണമിയും ഡോർ ലോക്ക് ആയി തുറക്കാൻ പറ്റാതാവുന്ന സാഹചര്യം വരുകയും റൂമിൽ അകപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് ഡോർ ശരിയാക്കുന്ന സമയം വരെ അവർ തമ്മിൽ സംസാരിക്കുകയും അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
  പോസിറ്റീവ്സ്
  ജിസ് ജോയ് എന്ന സംവിധായകനും എഴുത്തുകാരനും ഗാന രചയിതാവും തന്നെയാണ് പ്രധാന പോസിറ്റീവ്സ്. ചിത്രത്തിലെ പോസിറ്റീവ് ആയിട്ടുള്ളതും രസകരമായിട്ടുള്ളതുമായ ഒരു പാട് വൺ ലയിനറുകൾ ചിത്രത്തിനെ രസകരമായി കൊണ്ട് പോകുന്നതിനു സഹായിച്ചിട്ടുണ്ട്.റീമേക്ക് എന്ന നിലയിൽ ഒറിജിനൽ ചിത്രത്തിന് മോശം വരുത്താത്ത ചിത്രമാക്കുവാൻ സംവിധായകന് കഴിഞ്ഞു.ഒറിജിനലിൽ ഇല്ലാത്ത ഒന്ന് രണ്ട് കൂട്ടിച്ചേർക്കലുകൾ നന്നായി ചെയ്തതായി തോന്നി.
  ആസിഫ് അലി -കഥാപാത്രത്തിന് ചേരുന്ന രീതിയിൽ നല്ല മിതത്വമാർന്ന അഭിനയം കാഴ്ച വെച്ചു
  ഐശ്വര്യ ലക്ഷ്മി -നല്ല ബോൾഡ് ആയ കഥാപാത്രം ആയിരുന്നു. നല്ല പോലെ തന്നെ ചെയ്തു.
  സിദ്ധിഖ് :മകന് വളരെ സപ്പോർട്ടീവായ അച്ഛനായി സിദ്ധിഖിന് നല്ല കയ്യടി കിട്ടിയ വേഷം. ജീവിതത്തെക്കുറിച്ചുള്ള ഡയലോഗുകൾക്കു തിയേറ്ററിൽ നല്ല റെസ്പോൺസ് ആയിരുന്നു.
  ബാലു വർഗീസ് - വൺ ലൈനെർസ് നല്ല റെസ്പോൺസ് കിട്ടി.
  ജോസഫ് അന്നകുട്ടി ജോസ് -ആദ്യ പടമാണ്. അഭിനയം ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ടെന്ന് തോന്നി.
  കെ. പി. എ. സി. ലളിത, ദേവൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, അജു വർഗീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ
  രൺദിവേയുടെ ക്യാമറ വർക്ക്* ചിത്രത്തിന്റെ പ്ളേ സൻറ് മൂഡിന് യോജിച്ചതായിരുന്നു.
  പ്രിൻസ് ജോണിന്റെ ഗാനങ്ങൾ കൊള്ളാമായിരുന്നു.
  നെഗറ്റീവ്സ്
  ഒറിജിനൽ ചിത്രവുമായി കാര്യമായ മാറ്റങ്ങൾ ഇല്ലാത്തതിനാൽ ഒറിജിനൽ ചിത്രം കണ്ടവർക്ക് കഥ അത്ര ഇന്റെറേസ്റ്റിംഗ് ആയി തോന്നിയേക്കില്ല.
  സ്പൂൺ ഫീഡിങ് പോലുള്ള ഉപദേശ ഡയലോഗുകൾ ചിലപ്പോൾ ചിലർക്ക് ഇഷ്ടപ്പെടാതെ വന്നേക്കാം.
  അവസാന വാക്ക്
  ഞാൻ ചിത്രത്തിന്റെ ഒറിജിനലും അതിന്റെ റീമേക്കും കണ്ടതിനാലും കഥ അറിയാവുന്നതിനാലും എനിക്ക് അത്ര എൻഗേജിങ് ആയിരുന്നില്ല ചിത്രം. എന്നാൽ തിയേറ്ററിൽ റെസ്പോൺസിൽ നിന്നും മനസ്സിലാകുന്നത് ചിത്രം ആളുകൾക്ക് നന്നായി ഇഷ്ടപ്പെടുന്നു എന്നാണ്. ആയതിനാൽ തിയേറ്റർ റെസ്പോൺസിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗ് കൊടുക്കുന്നു. 3/5
  ബോക്സ്* ഓഫീസ് പ്രവചനം
  ഈ പടം തീർച്ചയായും ഒരു ഹിറ്റ്* ചിത്രമായിരിക്കും. നല്ല മാർകെറ്റിംഗും പുതിയ റിലീസുകളുടെ ഇടയിൽ സ്പേസും കിട്ടുകയാണെങ്കിൽ ബഡ്ജറ്റ് വൈസ് ഹിറ്റിനു മുകളിൽ പോകേണ്ടതാണ്.  Sent from my Redmi Note 5 Pro using Tapatalk

 2. Likes Malik, mujthaba, yathra, VinuVerma, renjuus liked this post
 3. Sponsored Links ::::::::::::::::::::Remove adverts
 4. #2
  FK Citizen renjuus's Avatar
  Join Date
  Dec 2013
  Location
  Ajnaatha vaasam
  Posts
  14,895

  Default

  Thnx bro 4 the review....
 5. #3
  FK aadivasi wayanadan's Avatar
  Join Date
  Jul 2010
  Location
  dubai
  Posts
  104,931

  Default

  thanxxx bhaskar
  മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

 6. #4
  FK Visitor
  Join Date
  Jul 2013
  Location
  Guruvayoor/California
  Posts
  447

  Default

  Thanks a lot for your review

 7. #5
  FK Bilal yathra's Avatar
  Join Date
  Dec 2013
  Location
  clt
  Posts
  17,983

  Default

  Thanks bro....
  MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •