Results 1 to 2 of 2

Thread: പേട്ട പത്താം ക്ലാസ്സുകാരൻ റിവ്യൂ

  1. #1

    Default പേട്ട പത്താം ക്ലാസ്സുകാരൻ റിവ്യൂ

    രജനി ഷോ എന്നതിൽ ഉപരി ഡയറക്ടർ എങ്ങനെ രജനിയെ വേറൊരു ലെവൽ ആക്കുന്നു(കുറച്ചു കാലങ്ങൾക്ക് ശേഷം ) എന്നതിന്റെ ഉദാഹരണം ആണ് പേട്ട. സംഭവം ഇന്റർവെൽ ആയപ്പോൾ ഭാഷ ലെവൽ പോക്ക് ആണ്. എന്നാൽ സെക്കന്റ്* ഹാഫിൽ പ്രിതീക്ഷിച്ചതിലും ഒരുപാട് മാറ്റം ഉണ്ടെന്ന് മനസിലായി.രജനി കഴിഞ്ഞാൽ പടത്തിൽ വേറെ ഒരു ലെവൽ ആയി തോന്നിയത് രണ്ടു പേരെ ആണ്.

    ഒന്ന് വിജയ് സേതുപതി. വെറുതെ ഒന്ന് നടന്നാലോ ചെറിയൊരു movement ഇൽ പോലും മാസ്സിന്റെയോ ക്ലാസ്സ്* ഇന്റെയോ ഒരു extreme എന്ന് തോന്നി പോയി. രണ്ടാമത്തെ ആള് നവാസുദീൻ സിദ്ദിഖി ആണ്. അത് പിന്നെ ആരോടും പറയേണ്ടതില്ല എങ്കിലും.മരിച്ചു കിടക്കുന്ന ജനങ്ങളുടെ ഇടയിലൂടെ അയാൾ പോകുന്നത് ഒക്കെ കട്ട വില്ലനിസം.

    നല്ല രീതിയിൽ സ്ക്രിപ്റ്റ് ഉം direction ഉം വർക്ക്* ആയിട്ടുണ്ട്. ഈ ഒരു തീം വെച്ച് എത്ര പടം ഇറങ്ങിയിട്ടുണ്ട് എങ്കിലും പേട്ടയെ വ്യത്യസ്താമാക്കുന്നതു അതിന്റെ direction ഉം സ്ക്രിപ്റ്റ് ഉം അഭിനേതാക്കളും, അതിന്റെ മ്യൂസിക് ഉം ആണ്. ഈ പറഞ്ഞവയെല്ലാം വേറെ ലെവൽ.3 മണിക്കൂർ ഉള്ള പടത്തിൽ ഒരിടത്തും ബോർ അടിക്കില്ലാ ഉറപ്പ്. എവിടെ എങ്കിലും ഡൌൺ ആയെന്നു തോന്നുമ്പോൾ അവിടെ ഒരു extraordinary മാസ്സ് ഓ ആക്ടിങ് wise ഓ ഒരു കിടിലൻ മൊമെന്റ് തരും.

    Karthik Subbaraj.എപ്പോഴും ഉള്ളതു പോലെ ഓരോന്നും നമ്മൾ ഇങ്ങനെ തീരും അല്ലെങ്കിൽ അടുത്തതു ഇതാരിക്കും എന്ന് ഓർക്കുമ്പോൾ വേറൊരു റിഫ്രഷിങ് ആയിട്ട് എന്തെങ്കിലും തരുന്നു.പേട്ടയിലും ഇങ്ങനെ തന്നെ.

    മൊത്തത്തിൽ പേട്ട പ്രിതിക്ഷയെ തൃപ്തി പെടുത്തുന്ന ഒരു സിനിമയാണ്.ഒരു രജനി ഷോ എന്നും മൊത്തത്തിൽ പറയാം. അതിനോട് താല്പര്യം ഇല്ലാത്തവർ ഇത് കണ്ടാൽ ഇഷ്*ടപ്പെടില്ലാ എന്നല്ല കാരണം ഇതൊരു സംവിധായകന്റെ കൂടെ സിനിമ ആണ്. പിന്നെ പറയാൻ വിട്ട് പോയ കാര്യം. Dop വേറെ ലെവൽ.ബിജിഎം ആൻഡ് മ്യൂസിക് ഉം കൊള്ളാം. മരണ മാസ്സ് സോങ് അത്ര ഓളം ഉണ്ടാക്കിയില്ല.വിജയ് സേതുപതി into തീയേറ്റർ atmosphere വേറെ ലെവൽ ആരുന്നു.


    എന്റെ റേറ്റിംഗ്=3.5/5

    (അഭിപ്രായം വ്യക്തിപരം)

  2. Likes Cinema Freaken liked this post
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    35,107

    Default

    Thanxx Bruh!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •