Results 1 to 7 of 7

Thread: മിഖായേൽ - റിവ്യൂ

  1. #1

    Default മിഖായേൽ - റിവ്യൂ


    ഗ്രേറ്റ്* ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ വിജയ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചതിനു ശേഷം നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത മിഖായേൽ നല്ല സ്റ്റൈലിഷ് മേക്കിങ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ടെങ്കിലും പൊള്ളയായതും നിരവധി തവണ ആവർത്തിച്ചതുമായ കഥ ചിത്രത്തെ പിന്നോട്ടടിപ്പിക്കുന്നുമുണ്ട്.
    കഥ
    ഗോൾഡ് സ്മഗ്ലിങ് രംഗത്തെ മത്സരവും കൊലപാതകങ്ങളും പോലീസ് അന്വേഷണവുമൊക്കെയായാണ് കഥ മുന്നോട്ടു പോകുന്നത്. പിന്നീട് അത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിഖായേലിന്റെ സഹോദദാരിയെ കൊല്ലാൻ ശ്രമിക്കുന്നതും പെങ്ങളെ രക്ഷിക്കാൻ മിഖായേൽ നടത്തുന്ന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നു. പിന്നെ കുറച്ച് ഉപകഥകളും ചിത്രത്തിൽ പറഞ്ഞ് പോകുന്നുണ്ട്.
    പോസിറ്റീവ്സ്
    ഹനീഫ് അഥേനിയുടെ സ്റ്റൈലിഷ് മേക്കിങ്. ഒരു എഴുത്തുകാരൻ എന്നതിലുപരി ഒരു സംവിധായകൻ എന്ന റോളാണ് ഹനീഫിന് ചേരുന്നതെന്ന് ചിത്രം കാണുമ്പോൾ തോന്നലുളവാക്കുന്നുണ്ട്. പലയിടങ്ങളിൽ സംവിധാനവും പാളിപ്പോകുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ആകെതുകയ്ക്കു മാറ്റം വരുത്തുവാൻ മേക്കിങ് കൊണ്ട് സാധിച്ചിട്ടുണ്ട്.
    ഗോപി സുന്ദർ -ബി. ജി. എം ചിത്രത്തിൽ ചടുലത നില നിർത്താൻ സഹായിച്ചു.
    മഹേഷ്* നാരായണൻ -നിവിന്റെ ആക്ഷൻ രംഗങ്ങളുൾപ്പെടെയുള്ള പല പോരായ്മകളും കുറയ്ക്കുവാൻ മഹേഷ്* നാരായണന്റെ എഡിറ്റിംഗിന് സഹായിച്ചിട്ടുണ്ട്.
    എല്ലാ കഥാപാത്രങ്ങളുടെയും സ്റ്റൈലിഷ് രൂപത്തിലുള്ള പ്രസന്റേഷൻ
    നെഗറ്റീവ്സ്
    ഒട്ടും കാമ്പില്ലാത്ത ആവർത്തന വിരസതയുള്ളതും പ്രവചനാതീതവുമായ കഥ.
    സിദ്ധിക്ക്, ഉണ്ണി മുകുന്ദൻ എന്നിവരുണ്ടെങ്കിലും ശക്തമായ ഒരു വില്ലൻ കഥാപാത്രത്തിന്റെ അഭാവം.
    കുറച്ച് ആവശ്യമില്ലാത്ത സീനുകൾ കൊണ്ട് സിനിമയുടെ ദൈർഘ്യം കൂട്ടിയത്*
    അഭിനയം
    നിവിൻ പോളി -കായംകുളം കൊച്ചുണ്ണിയെ താരതമ്യപ്പെടുത്തുമ്പോൾ ആക്ഷൻ രംഗങ്ങളിൽ ഭേദപ്പെട്ട പ്രകടനം. സ്റ്റൈലിഷ് ലുക്ക്* ആയിരുന്നു. എന്നാൽ ബോഡി ഫിറ്റ്നസ് കുറവായതു കഥാപാത്രത്തിന്റെ പൂര്ണതയെ ബാധിച്ചിട്ടുണ്ട്. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ സിനിമയും കഥാപാത്രവും മെച്ചപ്പെട്ടേനെ.
    സിദ്ധിഖ് -സിനിമയിൽ ഏറ്റവും സ്കോർ ചെയ്ത രംഗങ്ങളുള്ള നടൻ. എന്നാൽ ചിത്രത്തിൽ അധികനേരം ഇല്ലാതെ പോയി.
    ഉണ്ണി മുകുന്ദൻ -ലുക്ക്*, ആക്ഷൻ ഒക്കെ നന്നായിരുന്നു. ഡയലോഗ് ഡെലിവറി ചില സ്ഥലത്ത് പ്രശ്നം തോന്നി.
    ജെ. ഡി. ചക്രവർത്തി -അത്യാവശ്യം ഭേദപ്പെട്ട പ്രകടനവും റോളും.
    സുരാജ് വെഞ്ഞാറമൂട് -അബ്രഹാമിന്റെ സന്തതികളിലെ ഷാജോണിനെ അനുസ്മരിപ്പിക്കുന്ന വേഷം. നന്നായി ചെയ്തു.
    നായികയായ മഞ്ജിമ മോഹന് ചിത്രത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
    കെ. പി. എ. സി ലളിത, ശാന്തി കൃഷ്ണ അശോകൻ, ബൈജു, ജയപ്രകാശ്, സുദേവ് നായർ, കിഷോർ എന്നിവരാണ് മറ്റ് താരങ്ങൾ. പലർക്കും അപൂർണമായ കഥാപാത്രങ്ങളാണ് ചിത്രത്തിൽ.
    മൊത്തത്തിലുള്ള അവലോകനം
    ഗോൾഡ് സ്മഗ്ഗലിംഗ് ഒക്കെയായി ആദ്യ പകുതിയുടെ പത്തിരുപതു മിനുട്ട് കുഴപ്പമില്ലാതെ പോയി. പിന്നീട് ഫ്ലാഷ് ബാക്ക് സീൻസ് കുറച്ച് പ്രവചനാത്മകവും ലാഗും ഉളവാക്കുന്നതായിരുന്നു. സെന്റിമെൻസ് എലെമെന്റ്സ് അത്ര വർക്ക്* ഔട്ട്* ആയില്ല.
    രണ്ടാം പകുതി നിവിന്റെ പ്രതികാരമൊക്കെയായി നല്ല ഫാസ്റ്റായി പോയി. കഥ അത്ര ശക്തമല്ലാത്തതുകൊണ്ട് ആകെത്തുക അടിയും ഇടിയും പുകയും മാത്രമായി പോയ ഒരു ഫീലിംങ്ങുണ്ട്. മാസ്സ് മസാല പടങ്ങൾ ഇഷ്ടമാകുന്നവർക്കുള്ള അത്യാവശ്യം സീനൊക്കെ രണ്ടാം പകുതിയിലുണ്ട്.
    ആക്ഷൻ സ്റ്റൈലിഷ് പടങ്ങൾ ഇഷ്ടമാകുന്നവർക്കു കണ്ടിരിക്കാവുന്ന വകുപ്പൊക്കെയുള്ള എന്നാൽ നല്ല ഒരു കഥയുടെ പോരായ്മ നല്ല പോലെ മുഴച്ചു നിൽക്കുന്നതുമായ ചിത്രം.
    റേറ്റിംഗ്
    2.75 /5
    ബോക്സ് ഓഫീസ്
    ഒരു എബോവ് ആവറേജ് ഗ്രോസ്സർ മുതൽ ഹിറ്റ്* വരെ ആകാൻ സാധ്യതയുള്ള ചിത്രം



    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. Likes Bhasker liked this post
  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai

  6. Likes Bhasker liked this post
  7. #4

    Default

    Welcome...........

  8. #5
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Thankss Bhaii



    Sent from my LLD-AL10 using Tapatalk

  9. Likes Bhasker liked this post
  10. #6

    Default

    Thanks Bro. Good review

  11. Likes Bhasker liked this post
  12. #7
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default

    Good review... Thanks Bhaskar

  13. Likes Bhasker liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •