Page 1 of 3 123 LastLast
Results 1 to 10 of 28

Thread: ഇരുപത്തി ഒന്നാം നൂറ്റാണ്ട് - റിവ്യൂ

  1. #1

    Default ഇരുപത്തി ഒന്നാം നൂറ്റാണ്ട് - റിവ്യൂ


    അരുൺ ഗോപി, പ്രണവ് മോഹൻലാൽ എന്നിവർ ടോമിച്ചൻ മുളക്പാടത്തിന്റെ ചിത്രത്തിൽ ഒന്നിക്കുന്നു എന്നതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രത്യേകത. ട്രൈലെർ, സോങ്*സ് ഒന്നും വലിയ പ്രതീക്ഷകൾ നൽകിയില്ലെങ്കിലും രാംലീല എന്ന അത്ര ശക്തമല്ലാത്ത കഥയുള്ള സിനിമ വലിയ വിജയമാക്കിയ അരുൺഗോപിയുടെ മേക്കിങ് ഇവിടെയും വിജയിക്കും എന്ന വിശ്വത്തിലാണ് സിനിമക്കു കയറിയത്.
    കഥാസാരം
    അപ്പു എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്.ഗോവയിൽ ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യങ്ങൾ ചെയ്ത് ജീവിതം നയിക്കുന്ന കഥാപാത്രം.സായ എന്ന നായിക കഥാപാത്രം ഗോവയിൽ വന്ന് അപ്പുവുമായി പ്രണയത്തിലാകുന്നു. അവിചാരിതമായി ഒന്നും പറയാതെ സായ ഒരു ദിവസം അപ്രത്യക്ഷമാകുന്നു. സായയെ തേടി അപ്പു കേരളത്തിലേക്ക് പോകുന്നതും അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം.
    പോസിറ്റീവ്സ്
    എടുത്തു പറയത്തക്ക പോസിറ്റീവ്സ് ഒന്നുമില്ല. നല്ല ഒരു മെസ്സേജ് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലതിന്റെ അവതരണം നന്നായില്ല.
    നെഗറ്റീവ്സ്
    അരുൺ ഗോപിയുടെ കഥ, തിരക്കഥ, സംഭാഷണം തന്നെ പ്രധാന പോരായ്മ. ഒട്ടും യുക്തിഭദ്രമല്ലാത്തതും കാമ്പില്ലാത്തതുമായ കഥയും നിലവാരം കുറഞ്ഞ സംഭാഷണങ്ങൾ കൂടിയായപ്പോൾ പടത്തിന്റെ നിലവാരം വളരെ താഴേക്ക് പോയി.
    രാമലീലയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിൽ എത്തുമ്പോൾ അരുൺ ഗോപിയുടെ സംവിധാനം താഴേക്കാണ് വന്നിട്ടുള്ളത്.
    പീറ്റർ ഹെയ്*നിന്റെ ആക്ഷനും ശരാശരി നിലവാരം മാത്രം പുലർത്തിയുള്ളൂ.
    ക്ലൈമാക്സ്* ട്രയിൻ ഫൈറ്റിന്റെ വി എഫ് എക്സ് ഒക്കെ വളരെ മോശമായിരുന്നു.
    ഗോപി സുന്ദറിന്റെ മ്യൂസിക്കും ബിജിഎം എന്നിവ ശരാശരി നിലവാരം മാത്രം പുലർത്തിയുള്ളൂ.
    അഭിനയവിഭാഗം
    പ്രണവ് മോഹൻലാൽ -അഭിനയത്തിൽ ഒരുപാടു മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഒരു ആത്മ വിശ്വാസമില്ലാത്ത പ്രകടനം പോലെ തോന്നി ആക്ഷൻ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ട്.വി എഫ് എക്സ് മോശമായത് ആക്ഷൻ രംഗങ്ങളുടെ പെർഫെക്ഷനെ ബാധിച്ചിട്ടുണ്ട്. അഭിനയം ഇമ്പ്രൂവ് ആയില്ലെങ്കിൽ തുടർന്നുള്ള പടങ്ങളെ നന്നായി ബാധിക്കും.
    മനോജ്*. കെ. ജയൻ -കുറച്ച് ഓവർ ആക്ടിങ് പോലെ ഫീൽ ചെയ്തു.
    സായ ഡേവിഡ് -ശരാശരി പ്രകടനം.
    ഹരീഷ് രാജിന്റെ വില്ലൻ വേഷവും അത്ര പോരായിരുന്നു.
    സിദ്ധിക്ക്, ഷാജോൺ,ഇന്നസെന്റ്, ടിനി ടോം, ഗോകുൽ സുരേഷ് എന്നിവർക്ക് വളരെ ചെറിയ വേഷം മാത്രമേ ഉള്ളൂ.
    ആദ്യ പകുതി ഗോവ യിൽ വെച്ചുള്ള രംഗങ്ങളാണ്. എടുത്തു പറയത്തക്കതു ഒന്നും ഇല്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. ഒരു ശരാശരിയോ അതിനു താഴെയോ നിൽക്കുന്ന ആദ്യപകുതി.
    രണ്ടാം പകുതിയുടെ തുടക്കം ധർമജൻ, ബിജുക്കുട്ടൻ,അഭിരവ് ജനൻ തുടങ്ങിയവരുടെ ഒന്ന് രണ്ട് ചെറിയ നമ്പറുകൾ കൊള്ളാമായിരുന്നു. അവസാന ഭാഗങ്ങളിലെ വി എഫ് എക്സ് വളരെ മോശമായതിനാൽ ആക്ഷന്റെ ഇമ്പാക്ട് ഇല്ലാതെയും പോയി. ആകെ മൊത്തം ആവറേജ് സെക്കന്റ്* ഹാഫ്.
    റേറ്റിംഗ്
    2/5
    ബോക്സ്* ഓഫീസ്
    ഫ്ലോപ്പ് ആവാനാണ് സാധ്യത. മുളകുപാടം എന്ന ബാനർ ആയതു കൊണ്ട് മാത്രമാണ് ചിലപ്പോൾ ആവറേജ് വിജയം ലഭിച്ചേക്കാം.




    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 01-25-2019 at 02:29 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks for the review

  4. #3

    Default

    Status and overall response engane undayrunu

  5. #4

    Default

    Quote Originally Posted by KOBRA View Post
    Thanks for the review
    Welcome....

    Sent from my Redmi Note 5 Pro using Tapatalk

  6. #5

    Default

    Quote Originally Posted by Mammooka fan View Post
    Status and overall response engane undayrunu
    Status about 50%.Shivadham cinemas urakam 8 :05 AM Show. Overall response negative aanu

    Sent from my Redmi Note 5 Pro using Tapatalk

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    താങ്ക്സ് ......

  8. #7

    Default

    Quote Originally Posted by wayanadan View Post
    താങ്ക്സ് ......
    Welcome...

    Sent from my Redmi Note 5 Pro using Tapatalk

  9. #8
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Thnks For the Review...Thrissur aano veedu?

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker.........

  11. #10

    Default

    Thnx for the review bro..

    Sent from my Mi A1 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •