Page 1 of 3 123 LastLast
Results 1 to 10 of 22

Thread: Peranbu Review

  1. #1
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,640

    Default Peranbu Review


    FDFS,10:30 am
    The Movie Time Cinema, Mumbai

    ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും boldest ആയിട്ടുള്ള സിനിമ ഇതാണ് in any language of any genre.സിനിമയോടുള്ള എല്ലാ respect ഉം കൊണ്ട് പറയാം ഒരിക്കൽ കൂടെ ഇത് മുഴുവനായി ഇരുന്നു കാണാൻ പറ്റില്ല,അത്രക്ക് hard hitting ആയി ഉള്ള വിഷയം ആണ് ഈ സിനിമ കൈകാര്യം ചെയ്യുന്നേ

    റാം ന്റെ ഫിലിം മേക്കിങ്ങിന്റെ വല്യ ഒരു ആരാധകൻ ഒന്നും അല്ല.തങ്കമീനുകൾ ഒഴിച്ചു നിർത്തിയാൽ അത്ര സംഭവം ആയി തോന്നിയിട്ടില്ല പുള്ളിയുടെ ക്രാഫ്റ്റ് പ്രേതെകിച്ചു അവസാന സിനിമ വല്യ ഒരു let down ആയിരുന്നു. അതുകൊണ്ട് തന്നെ pre റിലീസ് റെസ്പോൺസ് കണ്ടിട്ടും സാധാരണ സിനിമ കാണുന്നവർക്ക് ഇഷ്ടപെടുന്ന രീതിയിൽ ഇത് വരുമോ എന്ന് സംശയം ഉണ്ടായിരുന്നു.പക്ഷെ ഞെട്ടിച്ചു കളഞ്ഞ മേക്കിങ് ആയിരുന്നു ഇതിന്റെ

    പുറമെ നോക്കുമ്പോൾ സുഖം ഇല്ലാത്ത ഒരു കുട്ടിയുടെയും അച്ചന്റേയും ആത്മബന്ധത്തിന്റെ കഥ എന്നൊക്കെ തോന്നുമെങ്കിലും വളരെ സെൻസിറ്റീവ് ആയ കാര്യങ്ങൾ റാം അത്യധികം bold ആയി തന്നെ കാണിച്ചിട്ടുണ്ട്.Spastic ആയ ഒരു teenage പെൺകുട്ടിയുടെ sexual desire ഓക്കെ ഇത്രക്കും exploit ചെയ്തു കാണിക്കാൻ കാണിച്ചു ആ craft ന് കൊടുക്കണം കൈയടിശെരിക്കും നമ്മൾ ആരും ചിന്തിക്കാത്ത കാര്യം ആണ് ഇങ്ങനെ incompetent ആയവർക്കും human ഫീലിംഗ്സ് ഉണ്ടെന്നു

    ആർത്തവം അയിത്തം എന്നും,അതിനെ ചൊല്ലി ലഹളയും ഓക്കെ നടക്കുന്ന നമ്മുടെ നാട്ടിൽ puberty എത്തിയ മകൾക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന അമുദവൻ അവസാനം പറയുന്ന സംഭാഷണങ്ങളും ഈ പ്രയാസങ്ങളെ മറികടക്കുന്ന രീതിയും ഓക്കെ സാക്ഷര കേരളം കാണേണ്ടത് ആണ്.ഇന്നത്തെ കാലഘട്ടത്തിൽ എന്ന് മാത്രം അല്ല വർഷങ്ങൾ കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടേണ്ട കുറെ വിഷയങ്ങൾ ഈ സിനിമ പറയുന്നുണ്ട് തുറന്നടിച്ചു

    വേറേ ഒരു നാട്ടിൽ നിന്ന് വന്നൊരാൾ മമ്മൂട്ടി ഇല്ലെങ്കിൽ ഞാൻ ഈ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു കേട്ടപ്പോൾ ആദ്യം സ്ഥിരം സിനിമാക്കാരുടെ exaggerated gimmick ആയിട്ട് ആണ് തോന്നിയെ പക്ഷെ അല്ല.ഞാൻ വിശ്വസിക്കുന്ന മമ്മുക്കയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളുടെ കൂടെ ചേർത്ത് വയ്ക്കാൻ പറ്റുന്ന ഒരു പ്രകടനം ആണ് ഇതിൽ.ഓരോ സീൻ ആയിട്ട് എടുത്തു പറയുന്നില്ല എങ്കിലും ആദ്യ പകുതിയിൽ മകളെ സന്തോഷിപ്പിക്കാൻ ഒരു കോമാളിയെ പോലെ തുള്ളി ചാടുന്ന അമുദവനെയും രണ്ടാം പകുതിയിൽ സഹികെട്ടു നിസ്സഹായനായി ഒരു brothel ൽ എത്തിപ്പെട്ടു അപേക്ഷിക്കുന്ന സീനും ഓക്കെ കാണുമ്പോൾ വേണമെങ്കിൽ സിനിമയിലെ ക്ലിഷേ പ്രയോഗം ആയ vintage മമ്മുക്ക എന്നൊക്കെ പറയാം, പറഞ്ഞു പ്രശംസിക്കാം എന്നാൽ മമ്മൂട്ടി എന്ന ആക്ടറെ ശെരിക്കും മനസ്സിലാക്കിയ ആർക്കും പറയാം ഇത് മമ്മൂട്ടി എന്ന അപ്ഡേറ്റ് ആക്ടറുടെ unleashed genius ആണെന്ന്.400 സിനിമകൾക്ക് അടുത്ത് ആയിട്ടും നിങ്ങൾ കാണാത്ത ഒരു നടനം പ്രേതെകിച്ചു ഇമോഷണൽ ആകുമ്പോൾ കാണാം ഇവിടെ. കൂടെ വന്നവരും ശേഷം വന്നവരും അഭിനയം മറന്നപ്പോൾ എൺപതുകളെ വിസ്മയിപ്പിച്ച മമ്മൂട്ടിക്ക് ഈ ജെനെറേഷനിലെ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കാൻ ടീവിയിലെ പഴയ സിനിമകൾ വേണ്ട പകരം തീയേറ്ററിലെ ഈ ഒരു അമുദൻ മതി

    സാധന ഒരുപാട് gifted ടാലെന്റ്റ് ഉള്ള കുട്ടി ആണെന്ന് തങ്കമീനുകൾ പ്രൂവ് ചെയ്തത് ആണ്. വല്യ അത്ഭുത പ്രകടങ്ങൾ ഒന്നും വേറേ ഉണ്ടായില്ലേൽ ഈ സിനിമയിലൂടെ രണ്ടാം ദേശിയ പുരസ്*കാരം നേടും.ശരീരരം ഇത്രയും awkward ആക്കി ആദ്യം മുതൽ അവസാനം വരെ അഭിനയിച്ചിട്ടും ആ മുഖത്തു വരുന്ന ഭാവങ്ങൾ അല്ലേൽ ആ ക്യാരക്റ്റർ അനുഭവിക്കുന്ന സംഘർഷങ്ങൾ നിഷ്പ്രയാസം കാണുന്നവരെ convey ചെയ്യാൻ പറ്റിയിട്ടുണ്ട് ഈ കുട്ടിക്ക്

    മമ്മുക്ക കഴിഞ്ഞാൽ ഈ സിനിമ announce ചെയ്തപ്പോൾ എന്നെ ഏറ്റവും excite ചെയ്യിച്ച factor യുവൻ ശങ്കർ രാജ ആണ്.ഇടക്ക് കുറച്ചു മോശം സമയം വന്നെങ്കിലും യുവന്റെ ക്വാളിറ്റിയിൽ എന്നും വിശ്വാസം ഉണ്ടായിരുന്നു.യുവൻ ബിജിഎം ചെയ്യാൻ ഇത്രെയും effort എടുത്ത വേറേ സിനിമ ഉണ്ടോന്ന് അറിയില്ല (may be except mangatha) അത്രക്കും കഥയോട് blend ആകുന്ന ബിജിഎം ആണ്.അന്പേ അന്പേ സോങ്ങും മികച്ചത് ആയിരുന്നു

    ഛായാഗ്രഹണം മ്യൂസിക് പോലെ തന്നെ സിനിമയെ കൂടുതൽ മനോഹരം ആക്കാൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ പകുതിയേ ഒരു visual extravagance എന്ന് വിളിച്ചാലും തെറ്റ് ഇല്ല.എഡിറ്റിംഗും സിനിമ ഈ പറഞ്ഞ ഉയർന്ന നിലവാരം നിലനിർത്താൻ കാരണം ആയി.ഒരു സ്ലോ paceil നീങ്ങുന്ന കഥയെ ഫുൾ എൻഗേജിങ് ആയി നിർത്തിയിട്ടുണ്ട് എഡിറ്റർ ആദ്യാവസാനം

    മൊത്തത്തിൽ പേരൻപിനെ bold hard hitting emotional ഡ്രാമ എന്ന് വിളിക്കാം.ഇത് പറയുന്ന universal content കൊണ്ട് സിനിമ ലോകത്ത് എവിടെ പ്രദർപ്പിച്ചാലും ഇത് മനുഷ്യ മനസാക്ഷിയെ ഒന്ന് ചെറുതായിട്ട് എങ്കിലും ചലിപ്പിക്കും.അതുകൊണ്ട് തന്നെ എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ ഓർത്തിരിക്കും.ദളപതിയിൽ രജനിക്ക് ഒപ്പം അഭിനയിച്ച മമ്മൂട്ടി എന്ന ഐഡന്റിറ്റിക്ക് പകരം പേരന്പ് കൊണ്ട് തമിഴ് സിനിമയെ വിസ്മയിപ്പിച്ച മമ്മൂട്ടി എന്ന് പറയാം ഇനി മുതൽ.എന്തായാലും ഇത്രയും മികച്ച ഒരു സൃഷ്ടിക്കു റാമിന് നന്ദി
    BEL20VED

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,640

    Default

    പടം കണ്ട excitement ൽ ഇത് ആരോടെങ്കിലും ഓക്കെ പറയണം എന്നത് കൊണ്ട് ആണ് കുറെ നാൾക്ക് ശേഷം fk യിൽ കയറിയെ

    ഇനി പോട്ടെ,ഗ്യാപ്പ് കിട്ടുമ്പോൾ വരാം
    BEL20VED

  4. Likes kannan, K K R, Malik liked this post
  5. #3
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,112

    Default

    Thanks bro .. feeling great

  6. #4
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    Quote Originally Posted by Viru View Post
    പടം കണ്ട excitement ൽ ഇത് ആരോടെങ്കിലും ഓക്കെ പറയണം എന്നത് കൊണ്ട് ആണ് കുറെ നാൾക്ക് ശേഷം fk യിൽ കയറിയെ

    ഇനി പോട്ടെ,ഗ്യാപ്പ് കിട്ടുമ്പോൾ വരാം
    Same feeling!!!! njan parayan udheshichathu machan ivide paranju.......

  7. #5

    Default

    Great to hear.. super review

  8. #6

    Default

    Great review ......

  9. #7
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,752

    Default

    Thanks viru

  10. #8

    Default

    Kidukkan review machaa

  11. #9

    Default

    Ugran Review... 👍👍👍


    Sent from my iPhone using Tapatalk

  12. #10
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Kidukkan review, thanks viru

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •