Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Peranb - A rearest Masterpiece

  1. #1

    Default Peranb - A rearest Masterpiece


    തീയേറ്റര് :കോട്ടയം അനശ്വര Matinee
    Status 60%
    പേരന്പ് തമിഴ് സിനിമയിൽ സംഭവിച്ച ഒരു അതി ഗംഭീര ചിത്രം.spastic ആയ ഒരു കുട്ടിയുടേം അവളുടെ അച്ഛന്റെയും ജീവിതയാത്ര ആണ് സിനിമ .എന്നാൽ അത് മാത്രമല്ല സിനിമ.ഏതൊരു ചലച്ചിത്രകാരനും കൈ വെക്കാൻ മടിക്കുന്ന ഒരു വിഷയത്തിലാണ് റാം കൈ വെച്ചത്.ആദ്യത്തെ സീൻ മുതൽ സംവിധായകന്റെ കരവിരുത് പ്രകടമായിരുന്നു.ജീവിതത്തിലെ നിസ്സഹായനാവുന്ന ഒരുപാട് അവസ്ഥകൾ ഉണ്ടാവാറുണ്ട് എന്നാൽ പേരന്പ് ലെ അമുദവൻ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ നമുക്കു ചിന്തിക്കാവുന്നതിലും അപ്പുറം ആണ്. പ്രകൃതിയുടെ പത്രണ്ടു ഭാവങ്ങൾ കഥയുമായി സംയോജിപ്പിച്ചുള്ള ആഖ്യാന ശൈലി ആണ് റാം ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത് .പ്രകൃതി ചിലപ്പോൾ നമുക്കു പ്രതികൂലമാകും ചിലപ്പോ അത് നമ്മെ ഉയർത്തെഴുന്നേല്പിക്കാൻ ഉള്ള ശക്തി നൽകും.സിനിമയുടെ തുടക്കത്തിൽ മകളുമായി അടുക്കാൻ ശ്രമിക്കുന്ന അമുദവൻ ഒരു ഘട്ടത്തിൽ മകൾക് മുന്നിൽ നിസ്സഹായനാവുന്നു .ഈ ജീവിത യാഥാർഥ്യങ്ങൾ ആണ് ഈ സിനിമ.

    Spastic ബാധിച്ച പെൺകുട്ടി ആയി സാധന അതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്.ഒരു രംഗത്തിൽ പോലും സാധനയുടെ ചേഷ്ടകൾ കഥാപാത്രത്തിൽ നിന്നും വിട്ടു പോയിട്ടില്ല എന്നുള്ളത് വലിയ കാര്യമാണ്. ഇന്ത്യൻ സിനിമക് തന്നെ ഉള്ള ഭാവി വാഗ്ദാനം ആണ് ഈ കുട്ടി .

    ഇനി എടുത്തു പറയേണ്ടത് അഞ്ജലി ആണ് .ഈ അടുത്ത റോസാപ്പൂവ് എന്ന മലയാള ചിത്രത്തിൽ വെറുപ്പിച്ച നടി റാമിന്റെ കയ്യിൽ കിട്ടിയപ്പോൾ തനി തങ്കം ആയി . മമ്മൂട്ടിയുടെ കൂടെ അസാധ്യ ജോഡി പൊരുത്തം ഉണ്ടാക്കാൻ സാധിച്ചു .

    അടുത്ത വളരെ മികച്ച കണ്ടെത്തൽ ആണ് അഞ്ജലി അമീർ .പ്രകടനത്തിൽ മികച്ചു നിന്നു. ചെറിയ സീനുകളിൽ വന്നു പോയവർ വരെ വിസ്മയിപ്പിച്ചു .

    ഇനി മമ്മൂക്കയിലേക്കു വരാം.മലയാള സിനിമ തമിഴ് സിനിമയ്ക്കു കൊടുത്ത ഒരു സംഭാവന ആയി മമ്മൂക്കയുടെ ഈ ചിത്രത്തിലെ പ്രകടത്തെ കാണാം .പത്തേമാരിയും മുന്നറിയിപ്പിലും മികച്ച വേഷങ്ങൾ ഉണ്ടെങ്കിലും നെഞ്ചിൽ കൈ വെച്ചു ഇതാണ് ഞങ്ങടെ മമ്മൂക്ക എന്ന് പറയാൻ പറ്റുന്ന ഒരു പടം ഇത് തന്നെ.അമുദവൻ എന്ന കഥാപത്രത്തിലൂടെ ആണ് കഥയുടെ മുന്നേറ്റം.തന്റെ ഉള്ളിൽ വ്യാകുലതകളുടെ ഒരു കടൽ തന്നെ ഉണ്ട്(മകളെയും ഭാര്യയെയും പറ്റി കൂടുതൽ പറയുന്നില്ല) അതിനെ എത്ര മനോഹരമായി ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് .കേവലം സെന്റി ഡയലോഗ് അല്ല അത് ഒരു തരം അണ്ടെർപ്ലേ ആണു .കഥാപാത്രത്തിന്റെ ഉൾവലിവുകളെ പേറി ഉള്ള പ്രകടനം. എന്നാൽ ചില സന്ദർഭങ്ങൾ അയാൾക് പിടിച്ചു നിൽക്കാൻ കഴിയാതെ അത് പുറത്തേക് പൊട്ടി ഒഴുകും .മുഖത്തു അടി കിട്ടി കഴിഞ്ഞുള്ള ഒരു സംഭാഷണം ഉണ്ട്* .അത് പോലെ നിരവധി രംഗങ്ങൾ പറയണം എന്നുണ്ട് .ഇപ്പോൾ പറയുന്നില്ല.
    ഒരുപാട് തവണ ചർച്ച ചെയ്യാനുള്ള വിഷയം ഈ സിനിമയിൽ ഉണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന തരത്തിൽ ആണു ആവിഷ്കാരം.

    തേനി ഈശ്വറിന്റെ ഛായാഗ്രഹണം സിനിമയെ വേറെ തലത്തിൽ എത്തിച്ചു പ്രതേകിച്ചും ഒന്നാം പകുതി .യുവാൻ ശങ്കർ രാജയുടെ ഏറ്റവും മികച്ച സംഗീതം സിനിമയുടെ തന്നെ താളമാണ് .

    നമ്മുടെ മനീഷ് നാരായണൻ പറഞ്ഞ പോലെ മമ്മൂട്ടി കാലം മാറിയത് അനുസരിച്ചു തന്നിലെ നടനെ പുതുക്കി കൂടുതൽ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു .നെഞ്ചിൽ കൈ വെച്ച ഞാൻ ആരോടും വിളിച്ചു പറയും ഇതാണ് ഞങ്ങടെ മമ്മൂക്ക എന്ന്.

    അതിനു പോന്ന ഒരു സിനിമ നൽകിയ റാമിന് വളരെ അധികം നന്ദി ........

    Nb:കണ്ണീർ പരമ്പരയും ദുരന്തകഥയും അല്ല ഈ ചിത്രം പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മാത്രം

    Its a resurrection of life.

    No negatives

    Rating 5/5
    Last edited by Abin thomas; 02-01-2019 at 10:27 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3

    Default

    Thanks machaa.Kidu review.Spactic alla Spastic

  5. #4

    Default

    thanks.........

  6. #5

    Default

    Quote Originally Posted by Malik View Post
    Thanks machaa.Kidu review.Spactic alla Spastic
    Sry spelling mistake

  7. Likes Malik liked this post
  8. #6
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review Abin... adipoli

  9. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Abin...

  10. #8
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks abin

  11. #9

    Default

    thanks for the review

  12. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bro
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •