Page 1 of 3 123 LastLast
Results 1 to 10 of 22

Thread: പേരന്ബോടെ ഞാന്*....!!!

  1. #1

    Default പേരന്ബോടെ ഞാന്*....!!!


    Peranbu- (5/5)

    An excellent piece of art!
    Highly recommended!

    പേരന്ബോടെ ഞാൻ....


    സന്തോഷവും ദുഃഖവും ജീവിതത്തിൽ ആപേക്ഷികമാണ്. നമ്മളാണ് നമ്മുടെ ജീവിതത്തിന്റെ തിരക്കഥ എഴുതി തയ്യാറാക്കുന്നതു.
    ഒരു കുഞ്ഞിന്റെ ജനനമായിരിക്കും ദമ്പതിമാർക്കിടയിൽ സന്തോഷമുളവാക്കുന്ന ഒരു നിമിഷം. ഒരു തരത്തിൽ "Moment of realisation" തന്നെയാണ് അത്.ഇന്ന് ഞങ്ങളിലൂടെ ഈ കുഞ്ഞു വളരുന്നു..ഞങ്ങളെ കണ്ടു വളരുന്നു എന്ന ഒരു അനുഭൂതിയായിരിക്കും ഒരോ അച്ഛനമ്മമാർക്കും.

    തന്റെ മകൾ പാപ്പക്ക് വേണ്ടി അമുദവൽ അമ്പിളി അമ്മാവനെ പിടിച്ചു താഴേക്ക് ഇറക്കി കൊണ്ടു വന്നാലും കാണികൾ അത്ഭുതപ്പെടില്ല. അതിശയോക്തി കലർന്നത് എന്നൊക്കെ തോന്നുമായിരിക്കും.പക്ഷെ അമുദവന്റെ തന്റെ മകളോടുള്ള സ്നേഹം ഉപമിക്കാൻ ഒരു കടലു മതിയാവാതെ വരും.

    " ജളത്വം" ബാധിച്ച തന്റെ മകളെ രാജകുമാരിയെ പോലെ വളർത്തുന്നതും അവളെ സന്തോഷിപ്പിക്കാൻ തനിക്ക് വശമില്ലാത്ത പാട്ട് പാടിയും പട്ടികുട്ടിയായി ചേഷ്ടകൾ കാണിച്ചും ശ്രമിക്കുന്നുണ്ട് അയാൾ. ഇനി നിനക്ക് എന്ത് വേണം മകളെ.. "അപ്പാവെ നിനക്ക് ഇഷ്ടമല്ലേ " എന്ന് നിസ്സഹായതോടെ അദ്ദേഹത്തിന് ചോദിക്കേണ്ടി വരുന്നുമുണ്ട്.അയാൾ തിരിച്ചു പ്രതീക്ഷിക്കുന്നത് അവളുടെ സന്തോഷം മാത്രം.

    ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അമ്മക്കുള്ള പങ്ക് വളരെ വലുതാണ്. ലൈംഗിക വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും സിനിമ ചർച്ച ചെയ്യുന്നു.

    സിനിമ തുടങ്ങുന്നത് പശ്ചാത്തലത്തിൽ കുരുവികളുടെ ശബ്ദത്തോടെയാണ്.

    കുയിൽ നാദത്തിനു ഉപമിക്കനാകുന്നതാണു യുവൻ ശങ്കർ രാജയുടെ സംഗീതം.

    പ്രകൃതി സിനിമയിലെ ഒരു കഥാപാത്രമാണ്. കുരുവി ചില്ലു ജനാലകളിലൂടെ പുറത്തേക്കു നോക്കുന്നതും സൂര്യപ്രകാശം എറ്റ് വെള്ളത്തിനു തിളക്കം കൂടി വരുന്നത് കണ്ടു പാപ്പ സന്തോഷിക്കുന്നതും കാറ്റും മഞ്ഞും ഓടി കളിക്കുന്നതൊക്കെ ഒരു മികച്ച ഛായാഗ്രഹകനു മാത്രമേ ക്യാമറയിൽ മനോഹരമായി പകർത്താൻ പറ്റൂ.

    മികച്ച അഭിനയമൂഹൂർത്തങ്ങളാല്* സമ്പന്നമാണ് സിനിമ.ശബ്ദ വ്യതിയാനത്തിലും ഭാവപ്രകടനങ്ങളിലും അമുദവന്റെ വികാരവിചാരങ്ങൾ പല തവണ നിങ്ങളെ കണ്ണു നനയിപ്പിച്ചെങ്കിൽ മമ്മൂട്ടി എന്ന മഹാനടന്റെ വിജയം തന്നെയാണ് അത്.

    സാധന ഇന്ത്യൻ സിനിമക്ക് ഭാവി പ്രതീക്ഷയാണ്.അഞ്ജലിമാരും മികച്ച പ്രകടനം.

    സിനിമയുടെ തിരക്കഥ മെലോഡ്രാമ നിലാവാരത്തിലെക്ക് കൂപ്പുകുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    കാവ്യാത്മകമായി സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്ത രാമിനു ഹൃദയം നിറഞ്ഞ കയ്യടികൾ.
    പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമയാണ് പേരന്പ്.

    അമുദവന്റെ ഡയറിയിലെ അവസാനത്തെ പ്രത്യാശകൾ നിറഞ്ഞ പേജുപോലെയാണ് ഓരോ മനുഷ്യനും...

    പ്രകൃതി സുന്ദരമാണ്..ജീവിതവും..!!!

    My rating- കഴിഞ്ഞ വർഷം മനസ്സറിഞ്ഞ്, നിറഞ്ഞ് Ee. Ma. Yau വിനു 5/5 മാർക്ക് കൊടുത്തിരുന്നു. പേരന്ബ് അതുക്കും മേലെ അർഹിക്കുന്നു. 😊
    Last edited by Gopikrishnan; 02-04-2019 at 12:26 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    A great review......Thanks.

  4. #3

    Default

    thanks gopi..

  5. #4

    Default

    Great Review Bro 👍👍👍


    Sent from my iPhone using Tapatalk

  6. #5

    Default

    Thnx bhai..

    Sent from my Mi A1 using Tapatalk

  7. #6

    Default

    Superb review bro..

  8. #7
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot bhai... Loved your way of writing... Adipoli

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Gopikrishnan...

  10. #9

    Default

    Kidu rvw daa,pwolichu

  11. #10
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Good review, thanks gopi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •