Results 1 to 10 of 10

Thread: പേരന്പ് : റിവ്യൂ

  1. #1

    Default പേരന്പ് : റിവ്യൂ


    സിനിമ കാണൽ ഒരു ശീലമാക്കിയതിന് ശേഷം ഒരു സിനിമ കാണാൻ ഏറ്റവും കൂടുതൽ കാത്തിരുന്നത് പേരൻബിനു ആയിരിക്കും. മമ്മൂട്ടി ഫാൻ ആണ് എന്നത് ഞാൻ അഭിമാനത്തോട് കൂടി പറയുന്ന കാര്യമാണ്. മമ്മൂക്കയുടെ ഫാനായത് ഒരിക്കലും തട്ട് പൊളിപ്പൻ സിനിമകൾ കണ്ടിട്ടല്ല. അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ അദ്ദേഹം കൊണ്ട് വരുന്ന വ്യത്യസ്ത ഭാവതലങ്ങൾ കൊണ്ടാണ്. അങ്ങിനെ നോക്കുമ്പോൾ ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളായി പത്തേമാരി, മുന്നറിയിപ്പ് തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾ ഒഴികെയുള്ള ചിത്രങ്ങൾ എന്നിലെ മമ്മൂട്ടി ആരാധകനു തൃപ്തി തരുന്നവ ആയിരുന്നില്ല എന്ന് മാത്രമല്ല ചില ചിത്രങ്ങൾ ഒരു പാട് നിരാശയും തന്നിട്ടുണ്ട്. എന്നാൽ അക്കാലങ്ങളിലെ നിരാശകൾക്കുള്ള പലിശയും കൂട്ടുപലിശയും ചേർത്തു പരിഹാരം ചെയ്തിരിക്കുകയാണ് പേരമ്പിലൂടെ.മമ്മൂട്ടി എന്ന നടന്റെ അസാമാന്യ റേഞ്ച് മനസ്സിലാക്കി ചിത്രം ഒരുക്കിയ റാമിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
    കഥാസാരം
    പേരമ്പിനെക്കുറിച്ചു ഒരു പാട് റിവ്യൂ വന്നതിനാലും കഥയുടെ ഏകദേശ രൂപം എല്ലാവർക്കും അറിയുന്നതിനാലും കഥാസാരം വളരെ ചുരുക്കി പറയുന്നു.
    സ്പാസ്റ്റിക് ഡിസോർഡർ ബാധിച്ച മകളും അവളുടെ അച്ഛനും തമ്മിലുള്ള ഊഷ്മളബന്ധം പ്രകൃതിയുമായി ബന്ധപ്പെടുത്തി പന്ത്രണ്ട് ചാപ്റ്ററുകളായി അവതരിപ്പിച്ചിരിക്കുന്നു. ഇവരെക്കൂടാതെ ചിത്രത്തിലുള്ള കഥാപത്രങ്ങളുടെ ഉപകഥകളും ഇവരുമായി ബന്ധിപ്പിച്ചു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    പോസിറ്റീവ്സ്
    റാമിന്റെ സംവിധാനവും എഴുത്തും. വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു വിഷയം വളരെ മനോഹരമായും കാവ്യാത്മകമായും അവതരിപ്പിച്ചിരിക്കുന്നു. വളരെ മെലോ ഡ്രമാറ്റിക് ആകാവുന്ന ഒരു സബ്ജെക്ട് അതി മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. അത് പോലെ വളരെ കോംപ്ലിക്കേറ്റഡ് ആയതും ആരും കൈവയ്ക്കാൻ മടിക്കുന്നതുമായ സബ്ജെക്ട് എത്ര മനോഹരമായാണ് റാം സിനിമയാക്കിയിരിക്കുന്നത്. Hats off.....
    തേനി ഈശ്വറിന്റെ ക്യാമറ ഈ ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണ്. എന്ത് മനോഹരമാണ് ഓരോ ഫ്രെമുകളും. അധികം കഥാപാത്രങ്ങളൊന്നുമില്ലാത്ത ആദ്യ പകുതി നല്ല ഒഴുക്കിൽ കൊണ്ട് പോയതിൽ തേനി ഈശ്വറിന്റെ പങ്ക് ചെറുതല്ല.
    യുവൻ ശങ്കർ രാജയുടെ സംഗീതവും ബിജിഎം എന്നിവയ്ക്കും വിശേഷിപ്പിക്കാൻ വാക്കുകളില്ല.
    ശബ്ദ മിശ്രണം എടുത്തു പറയേണ്ട ഒന്നാണ്. അവസാന സീനിലെ കടലിന്റെ ഇരമ്പം ഒക്കെ കിടിലം
    അഭിനയ വിഭാഗം
    മമ്മൂക്കയുടെ ഞാൻ ഏറ്റവും കൂടുതൽ കണ്ട ചിത്രങ്ങളിലൊന്ന് ഭൂതക്കണ്ണാടിയാണ്. ആ സിനിമയിലെ സൂക്ഷ്മാഭിനയമൊക്കെ അന്ന് അദ്ബുധപ്പെട്ടു പോയിട്ടുണ്ട്. ഇന്ന് പേരന്പ് കണ്ടപ്പോൾ ഒന്ന് ഉറപ്പിച്ചു ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ സൂക്ഷ്മാഭിനയത്തെ വെല്ലാൻ ആരുമില്ലെന്ന്. വളരെ അനായാസതയോടു കൂടി വളരെയധികം ഡീറ്റൈലിംഗോട് കൂടി മമ്മൂട്ടി അഭിനയിക്കുന്നത് കാണേണ്ട കാഴ്ചയാണ്. ശരിക്കും മനസ്സ് നിറയും. പിന്നെ തമിഴ് ആണെങ്കിലും ഡയലോഗ് ഡെലിവെറിയും മോഡുലേഷനും. വളർന്നു വരുന്ന അഭിനേതാക്കൾക്ക് ശരിക്കും ഒരു പാഠപുസ്തകം തന്നെയാണ് അമുദൻ എന്ന കഥാപാത്രം.
    സാധന
    സ്പാസ്റ്റിക് ഡിസോർഡർ ബാധിച്ച കുട്ടിയായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. എക്സ്ട്രാ ഓർഡിനറി പെർഫോമൻസ്
    അഞ്ജലി, അഞ്ജലി അമീർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. അഞ്ജലി അമീർ എന്ന ട്രാൻസ്*ജിൻഡറിനെ നായികയാക്കി റാം നടത്തിയത് ഇന്ത്യൻ സിനിമയിലെ തന്നെ ധീരമായ പരീക്ഷണമാണ്. അത് വിജയിച്ചു എന്നതാണ് തീയേറ്ററിലെ കയ്യടികൾ സൂചിപ്പിക്കുന്നത്. സമുദ്രക്കനി, ലിവിങ്സ്റ്റൺ എന്നിവരും ചെറിയ വേഷങ്ങളുണ്ട്.
    നെഗറ്റീവ്സ്
    വളരെ അധികം ബുദ്ധിമുട്ടിയാലും കണ്ടെത്താൻ ബുദ്ധിമുട്ടും.
    സിനിമയുടെ എല്ലാ മേഖലകളിലും ഒരു പോലെ ഗംഭീരമാകുന്ന സിനിമകൾ കുറവായിരിക്കും. എന്നാൽ അത്തരം സിനിമകളുടെ ശ്രേണിയിലാണ് ഇനി പേരമ്പിന്റെ സ്ഥാനം. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററിൽ നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രം...... Must Watch.......സിനിമ കണ്ടു കഴിയുമ്പോൾ നമ്മൾക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥ വരികയും പിന്നീട് ചിത്രത്തെ ക്കുറിച്ചുള്ള സംസാരം നിർത്താൻ പാടുപെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന ചിത്രം..... A Rare Masterpiece.......
    ബോക്സ്* ഓഫീസ്
    ചിത്രം എത്രത്തോളം വലിയ വിജയമാകുമെന്നത് പറയാൻ സാധിക്കില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ് സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് സന്തോഷം കൊണ്ടും സംതൃപ്തി കൊണ്ടും നിറയ്ക്കുന്ന ചിത്രമാണെന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല.
    റേറ്റിംഗ്
    5/5
    വാൽക്കഷ്ണം : സിനിമ നിർമിക്കുന്ന ആളുകൾക്കും വിതരണം ചെയ്യുന്ന ആളുകൾക്കും തന്റെ സിനിമ പരമാവധി ആളുകൾ കാണണമെന്ന് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരിക്കണം. പേരന്പ് ഒരു മാസ്സ് ചിത്രമല്ല. അത് കൊണ്ട് ചിത്രത്തിന് രണ്ട് ഷോ ഒക്കെ വെച്ചു റിലീസ് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഷോ ടൈം കൂടെ ഒന്ന് ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നി. പലയിടത്തും നൂൺഷോ, ഫസ്റ്റ് ഷോ എന്ന രീതിയിലാണ് ചാർട്ടിങ്. പേരമ്പിന്റെ ടാർജറ്റ്ഡ് പ്രേക്ഷകരായ ഫാമിലി വരുന്ന സമയം എന്ത് കൊണ്ടും ഫസ്റ്റ് ഷോ, സെക്കന്റ്* ഷോ സമയത്താണ്. പടം ചാർട്ട് ചെയ്യുമ്പോൾ അക്കാര്യം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആദ്യ ആഴ്ച കൊണ്ട് തന്നെ പേരന്പ് ഒരു പാട് പ്രേക്ഷകരിലേക്കെത്തിയേനെ. അങ്ങനെയൊരു മാറ്റം ഷോ ടൈമിൽ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ........

    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 02-01-2019 at 11:41 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks machaa.Kidu

  4. Likes Bhasker liked this post
  5. #3
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks bhai

  6. Likes Bhasker liked this post
  7. #4

    Default

    show time palayidathum prasnamaanu

  8. Likes Bhasker liked this post
  9. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. Likes Bhasker liked this post
  11. #6

  12. Likes Bhasker liked this post
  13. #7

    Default

    Welcome all....

    Sent from my Redmi Note 5 Pro using Tapatalk

  14. #8
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks Bhai.......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  15. #9

    Default

    Welcome all.....

    Sent from my Redmi Note 5 Pro using Tapatalk

  16. #10

    Default

    thanks bhai....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •