Results 1 to 10 of 17

Thread: അന്പോട് പേരൻപ്.. ... (റിവ്യൂ)

Threaded View

  1. #1

    Default അന്പോട് പേരൻപ്.. ... (റിവ്യൂ)

    ഒരേ കടൽ, മൃഗയ, യാത്ര, ഡാനി, അമരം, തനിയാവർത്തനം, സുകൃതം, ഭൂതക്കണ്ണാടി, വീരഗാഥ, പത്തേമാരി, കാഴ്ച, പൊന്തന്മാട....
    അങ്ങനെ അങ്ങനെ മമ്മൂട്ടി എന്ന അഭിനയ വിസ്മയം,
    തിരസ്കൃതന്റെ, അവഗണിക്കപ്പെട്ടവന്റെ, ദുർബലന്റെ, നിസ്സഹായതയുടെ, ദയനീയതയുടെ, വൈകാരിക ഭാവ പ്രപഞ്ചം, മുഖത്തെ നനുത്ത പേശിചലനങ്ങളിലൂടെയും, സൂക്ഷ്മമായ കണ്ഠം ഇടർച്ചയിലൂടെയും മഴവില്ലു പോലെ വിരിയിച്ചെടുക്കുന്ന ആ ഹൃദയ ഹാരിയായ കാഴ്ച
    ഒരിക്കൽ കൂടി കാണാം പേരന്പിൽ..
    ഇതൊക്കെ കണ്ടു ആ പ്രകടനങ്ങൾ നെഞ്ചോടു ചേർത്ത് വെക്കുന്ന നമുക്ക് മുന്നിൽ ഇത് അത്ര challenging ആയി തോന്നില്ല എങ്കിലും,
    അവസാന ശ്വാസം വരെ ആ മഹാ നടന്റെ ഒരു എളിയ ആരാധകൻ ആയി അഭിമാനത്തോടെ ഇരിക്ക ൻ ഒരു കാരണം കൂടി..
    അടുത്ത കാലത്തു ചെയ്ത കുറെ ചവറു കഥാപാത്രങ്ങൾക്ക് ഒരു പാപ പരിഹാരം പോലെ മമ്മൂട്ടിയുടെ അമുദവൻ എന്ന കഥാപാത്രം..!
    അതിനെക്കാൾ മികച്ചതെന്ന് തോന്നിപ്പിക്കുന്ന സാധന എന്ന പെൺകുട്ടി അവതരിപ്പിച്ച അസാമാന്യ കഥാപാത്രം..!
    (അതിനു വേണ്ടി ആ കുട്ടി എടുത്ത physical strain അപാരം!.)
    Yuvanshankar രാജയുടെ മാസ്മരിക സംഗീതം..!
    (മറ്റാർക്കും കിട്ടിയില്ലെങ്കിലും സംഗീതത്തിന് ദേശിയ അവാർഡ് കൊടുത്തെ പറ്റൂ)
    കഥയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന അതി സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ..
    ധീരമായ സബ്ജെക്ട്..
    അതിന്റെ പുതുമയുള്ള ക്ലീഷെ തൊട്ടു തീണ്ടാത്ത റിയലിസ്റ്റിക് അവതരണം..
    എല്ലാം കോർത്തിണക്കിയ റാമിന്റെ അനുപമമായ സംവിധാന മികവ്..
    എന്തുകൊണ്ടും ഒരു ക്ലാസ് ചിത്രം തന്നെയാണ് പേരൻപ്..

    ജന്മനാ വൈകല്യങ്ങളുള്ള അമ്മ ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി മാത്രം ജീവിക്കുന്ന അതിനായി പരക്കം പായുന്ന നിസ്സഹായനായ ഒരു അച്ഛൻ - അതാണ് സിനിമയുടെ ഇതിവൃത്തം.
    അത് 12 അധ്യയങ്ങളായി ഇതൾ വിരിയുന്ന ഒരു കവിതയായ് അവതരിപ്പിക്കുകയാണ് പേരൻപ്.
    അതിന്റെ ആദ്യ പകുതി ഹൃദയ ഹാരിയായ പ്രകൃതി ദ്രിശ്യങ്ങളുമായി ഇഴചേർന് വികാരങ്ങളുമായി ലയിക്കുന്ന ഒരു വ്യത്യസ്തനുഭവമാണ്.
    രണ്ടാം പകുതിയിൽ സിറ്റി യിലേക്ക് കാമറ ചെല്ലുമ്പോൾ കാഴ്ചകളും വികാരങ്ങളും കൂടുതൽ വരണ്ടതും, തീഷ്ണവും അസ്വസ്ഥകരവും ആകുന്നു..
    എങ്കിലും എന്തൊക്കെ ദുരനുഭവങ്ങളുണ്ടാവുമെങ്കിലും മനുഷ്യ നൻമയിലേക്കുള്ള ഒരു ഉയിര്തെഴുന്നേല്പിനു പഴുതുണ്ടെന്നും സിനിമ പറഞ്ഞവസാനിപ്പിക്കുന്നു..
    അത് മനസ് നിറക്കുന്നു.

    തീർച്ചയായും വെറുതെ പോയി കണ്ടിറങ്ങാനുള്ള സിനിമ അല്ല പേരൻപ്.
    ഗൗരവമായ ആസ്വാദനം അത് ആവശ്യപ്പെടുന്നുണ്ട്.
    ഓരോ ദൃശ്യങ്ങൾക്കും, സംഭാഷണങ്ങൾ കുറവായ ചിത്രത്തിൽ ഓരോ അഭിനേതാക്കളുടെയും മുഖ ഭാവങ്ങൾക്കും സിംബലുകൾക്കും ഒരുപാടു വികാരങ്ങളും ചിന്തകളും പങ്കു വെയ്ക്കാനുണ്ട്..
    അതുകൊണ്ടു എല്ലാ ദിവസവും പ്രദർശന ശാലകൾ സാധാരണക്കാരായ കാണികളെക്കൊണ്ടു നിറഞ്ഞൊഴു കും എന്നൊന്നും പ്രതീക്ഷിക്കുന്നില്ല.
    എങ്കിലും കണ്ടവർക്കർക്കും ഇതിനെ കണ്ണടച്ച് തള്ളിപ്പറയാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നു.



    നന്ദി... റാം, മമ്മൂക്ക, സാധന, അഞ്ജലി, തേനി ഈശ്വർ....

    Rating : ഇതിനൊക്കെ റേറ്റിംഗ് കൊടുക്കാൻ ഞാൻ ആര്?
    സ്റ്റാറ്റസ് : ഒരു സിനിമ മനസ്സ് നിറയ്ക്കുമ്പോൾ അതിലൊക്കെ എന്ത് പ്രസക്തി

    തീയതി: 01.02.2019, 2.30 pm ഷോ


    പിൻകുറിപ്പു: വേശ്യാലയത്തി ലെ സ്ത്രീ മമ്മൂട്ടിയുടെ കരണത്തടിക്കു.മ്പോൾ ആ മുഖത്തു മിന്നി മായുന്ന ഭാവങ്ങൾ
    റാം എന്ന സംവിധായകൻ , മമ്മൂട്ടി എന്ന നടനെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത നമ്മുടെ സമ കാലിക മലയാളി സംവിധായകരുടെ കരണതടിക്കുമ്പോൾ കാണാൻ ആഗ്രഹിക്കുന്നു!
    Last edited by Raja Sha; 02-02-2019 at 10:15 AM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •