Results 1 to 10 of 10

Thread: ലോനപ്പന്റെ മാമോദിസ -റിവ്യൂ

  1. #1

    Default ലോനപ്പന്റെ മാമോദിസ -റിവ്യൂ


    ലിയോ തദ്ദേവൂസിന്റെ സിനിമകളെല്ലാം സിനിമ ഇറങ്ങുന്നതിനു മുമ്പ് നല്ല പ്രതീക്ഷ നല്കിയവയും സിനിമ ഇറങ്ങിയതിനു ശേഷം ആ പ്രതീക്ഷയ്*ക്കൊത്തു ഉയരാത്ത ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദിസായും ട്രൈലെർ ഒക്കെ കണ്ടു നല്ല ചിത്രമാകും എന്ന പ്രതീക്ഷയോടെ തിയേറ്ററിൽ കയറി.
    കഥാസാരം
    അവിവാഹിതരായ മൂന്ന് സഹോദരിമാരുടെ ഏക സഹോദരനാണ് ലോനപ്പൻ. ഇരിങ്ങാലക്കുടയിൽ അപ്പാപ്പൻ തന്ന വാച് റിപ്പയറിങ് കട നടത്തി ജീവിതം നടത്തി പോരുന്നു. നിമിഷങ്ങൾ കൊണ്ട് കഥ മെനയാൻ മിടുക്കനായ ലോനപ്പൻ അച്ഛനും അമ്മയും നേരത്തെ മരിക്കുന്നതോട് കൂടി ഉപരി പഠനവും തന്റെ സ്വപ്നങ്ങളും മാറ്റി വെച്ചു കുടുംബം നോക്കാൻ വാച് റിപ്പയറിങ്ങിലേക്കു തിരിയുന്നത്.താൻ പഠിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ലോനപ്പന്റെ കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാക്കുകയും സ്വപ്*നങ്ങൾ സാക്ഷാത്കരിക്കാൻ കാരണമാകുന്ന കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് കഥാസാരം
    ഒരു ഫീൽ ഗുഡ് മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുവാൻ സിനിമ സിനിമയുടെ ആദ്യ പകുതിയിൽ ഏകദേശം ഒരു മണിക്കൂർ എടുത്തു എന്നുള്ളതാണ്. അത്ര സമയം രസകരമായി അവതരിപ്പിക്കാനുള്ള കഥാപശ്ചാത്തലം ഉണ്ടായിട്ടു കൂടി അത് നന്നായി അവതരിപ്പിക്കുവാൻ ലിയോ തദ്ദേവൂസിലെ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാനത്തോട് അടുപ്പിച്ചാണ് കഥ ട്രാക്കിൽ കയറുന്നത്.
    ആദ്യ പകുതിയെ അപേക്ഷിച്ചു ഒരു പോസിറ്റീവ് ഫീൽ നൽകുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റേത്. ക്ലൈമാക്സിൽ കുറച്ച് അസ്വാഭാവികതകൾ ഉണ്ടെങ്കിലും മോശമില്ലാതെ അവസാനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
    ജയറാം തൃശൂർ സ്ലാങ് തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. പക്ഷേ ബോഡി ലാംഗ്വേജ് ഒരു ക്രിസ്ത്യൻ കഥാപത്രത്തിനു യോജിച്ചതായി തോന്നിയില്ല.
    ദിലീഷ് പോത്തൻ ചെറിയ വേഷമാണെങ്കിലും നന്നായി ചെയ്തിട്ടുണ്ട്.
    ഹരീഷ് കണാരൻ -തന്റെ സ്വതസിദ്ധ ശൈലിയിൽ നിന്നും മാറി അഭിനയിച്ച ഒരു കഥാപാത്രമാണ്.
    ജയറാമിന്റെ സഹോദരിമാരായി അഭിനയിച്ച ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഈവ പവിത്രൻ എന്നിവരും തങ്ങളുടെ വേഷം മോശമാക്കിയില്ല.
    ജോജു ജോർജ്*, ഇന്നസെന്റ്, കനിഹ, അന്ന രാജൻ എന്നിവർക്ക് പെർഫോം ചെയ്യാനുള്ള റോൾ ഉണ്ടായിരുന്നില്ല.
    ആകെത്തുക
    മെച്ചപ്പെട്ട രണ്ടാം പകുതി ചിത്രത്തെ ആരും മോശം പറയാത്ത ചിത്രമാക്കിയിട്ടുണ്ട്.
    ബോക്സ്* ഓഫീസ്
    ശരാശരി വിജയം ആകേണ്ടതാണ്.
    റേറ്റിംഗ്
    2.5/5

    Sent from my Redmi Note 5 Pro using Tapatalk

  2. Likes ClubAns, ballu, aak, hakkimp, kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,487

    Default

    Thnks for the Review Bro...

  5. Likes Bhasker liked this post
  6. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thank you ...

    Sent from my vivo 1723 using Tapatalk

  7. Likes Bhasker liked this post
  8. #4

    Default

    Quote Originally Posted by Don David View Post
    Thank you ...

    Sent from my vivo 1723 using Tapatalk
    Bro Padam kandille????

  9. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Thanks bhaskar

  10. #6
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhaiii.

  11. #7
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Bhasker View Post
    Bro Padam kandille????
    Kandittilla ...naale kananam !!!

    Sent from my vivo 1723 using Tapatalk

  12. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    താങ്ക്സ്സ് ..........

  13. #9
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Thanks... Nighal valare nalla reviews annu ezhuthaaru....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. #10

    Default

    Quote Originally Posted by ballu View Post
    Thanks... Nighal valare nalla reviews annu ezhuthaaru....
    Thanks....

    Sent from my Redmi Note 5 Pro using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •