Sponsored Links ::::::::::::::::::::Remove adverts | |
?അയ്യപ്പനും കോശിയും? എന്റെ ആദ്യ റിയൽ മാസ്സ്* ആക്ഷൻ ചിത്രം: സച്ചി
ഓഗസ്റ്റ്* 25, 2019
അനാർക്കലി എന്ന സിനിമക്ക്* ശേഷം തന്റെ രണ്ടാം സംവിധാന സംരഭത്തിന്റെ ഒരുക്കത്തിലാണ് തിരക്കഥാകൃത്തും സംവിധായകനും കൂടിയായ സച്ചി. ആദ്യ പടത്തിലെ മുഖ്യ കഥാപാത്രങ്ങൾ തന്നെയാണ് ഇതിലും അഭിനയിക്കുന്നത്*. അയ്യപ്പൻ നായർ എന്ന അട്ടപ്പാടി സ്റ്റേഷനിലെ s.i ആയി ബിജു മേനോനും കോശി എന്ന റിട്ടയേർഡ്* പട്ടാളക്കാരനായി പൃഥ്വിരാജുമാണ് എത്തുന്നത്*. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്ന സിനിമയുടെ മുഖ്യ ഭാഗവും അട്ടപ്പാടി പരിസര പ്രദേശങ്ങളിൽ ആയിരിക്കും ഷൂട്ട്* ചെയ്യുക.
ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സിനിമയെ കുറിച്ച്* പറഞ്ഞത്*, അയ്യപ്പനും കോശിയും തന്റെ ആദ്യ റിയൽ മാസ്സ്* ആക്ഷൻ ചിത്രമായിരിക്കും എന്നാണ്. തന്റെ മുൻ സിനിമകളിലൊന്നും നായകൻ 10 പേരെ തല്ലി തോൽപ്പിക്കുന്ന തരം സീനുകളില്ല. പക്ഷെ അയ്യപ്പനും കോശിയിലും അതിന് തക്കതായ സീനുകളുണ്ട്* എന്ന് സച്ചി പറയുന്നു.
ടൈറ്റിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ഒരു നിയമ പ്രശ്നം അവരുടെ സ്വഭാവം കൊണ്ട്* പിന്നീട്* വലിയ ഒരു പ്രശ്നത്തിലേക്ക്* പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകൻ രഞ്ജിതും സുഹൃത്ത്* ശശിധരനും ചേർന്ന് ആയിരിക്കും സിനിമ നിർമ്മിക്കുന്നത്*. യുവ ഛായാഗ്രാഹകൻ സുദീപ്* എളമൺ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കും. ജേക്സ്* ബിജോയ്* ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്*.
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ?അയ്യപ്പനും കോശിയും? ആരംഭിക്കുന്നു.
https://10gmedia.com/prithviraj_star...anum_koshiyum/