Page 1 of 2 12 LastLast
Results 1 to 10 of 14

Thread: ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന റോഷാക്ക്..

  1. #1

    Default ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന റോഷാക്ക്..


    സൈക്കോ ത്രില്ലർ എന്നപേരിൽ മലയാളത്തിൽ പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ അത് അനുഭവിച്ചു അറിഞ്ഞത്, മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിക്കുന്നതിനു തുടക്കം ഇടുമെന്നു ഉറപ്പിക്കാവുന്ന ഈ സിനിമയിലൂടെയാണ്.
    ഓരോ കഥാപാത്രങ്ങളുടെയും സങ്കീർണമായ മാനസിക പ്യാപാരങ്ങളിലേക്കു മെല്ലെ മെല്ലെ ചുഴിഞ്ഞു ഇറങ്ങി അവരുടെ ചിന്തകളും ക്രിമിനൽ മൈന്ഡ് ഉം ഒക്കെ അനാവൃതമാക്കി പ്രേക്ഷകരെ ഞെട്ടിച്ച് അമ്പരപ്പിക്കുന്ന ഇത്തരം ഒരു സൃഷ്ടി അപൂർവം തന്നെയാണ്. ഒരു സാദാ പ്രതികാര കഥയായി അവസാനിക്കുമായിരുന്ന ഒരു ഇതിവൃത്തത്തെ, വേറിട്ട മനശാസ്ത്ര മാനങ്ങൾ നൽകി, വേറെ ലെവലിലേക്കു ഉയർത്തിയ, വളരെ brilliant എന്നു വിശേഷിപ്പിക്കാവുന്ന ഒരു തിരക്കഥയാണ് അതിനു ആധാരം. (ഇതിലെ പ്രതികാരം തന്നെ വ്യത്യസ്തമാണ്. കാരണം മരിച്ചു പോയ ഒരാളോട് ആണ് പ്രതികാരം. അയാളുടെ നല്ല ഓർമ്മകൾ പോലും ഭൂമിയിൽ ഒരു ഹൃദയത്തിലും അവശേഷിക്കാൻ പാടില്ല എന്നത് ഒരു സൈക്കോ ചിന്ത തന്നെ. പക്ഷെ അതിന്റെ നിർവഹണത്തിനു ഇടയിൽ വേറെ ചില കുറ്റകൃത്യങ്ങളും അനാവൃതമാവുകയും ശിക്ഷ ലഭിക്കുകയും ചെയ്യൂന്നു). രണ്ടാമതൊന്ന് കണ്ടാൽ പോലും പെട്ടെന്ന് പിടിതരാത്ത, ഒരുപാട് interpretations വേണ്ടി വരുന്ന, കുറുകിയ സംഭാഷങ്ങൾ ഉള്ള, നോൺ linear ആയ ഒരു സ്ക്രീൻ play..!
    അതിന്റെ എക്സിക്യൂഷൻ സംവിധായകൻ അതിലും brilliant ആയി നിർവഹിച്ചിരിക്കുന്നു.. മമ്മൂട്ടി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, ബിന്ദു പണിക്കർ,ഗ്രേസ് ആന്റണി തുടങ്ങി
    കഥാപാത്രങ്ങളുടെ എല്ലാം never before seen എന്നു വിശേഷിപ്പിക്കാവുന്ന പെർഫോമൻസും, കാമറ, ബിജിഎം, സൗണ്ട് എഫക്ടസ്, കളർ ടോൺ, എഡിറ്റിങ്, ആക്ഷൻ എന്നു വേണ്ട എല്ലാ സാങ്കേതിക വിഭാഗങ്ങളും സംവിധായകന്റെ ബ്രില്ലിൻസിന് ഒപ്പം സഞ്ചരിക്കുന്നു. അങ്ങനെ ഒരു ഹോളിവുഡ് -ഇന്റർനാഷണൽ ലെവലിൽ ഉള്ള പുതുമയും വ്യത്യസ്തതയും സമ്മാനിക്കുന്ന ഒരു യഥാർത്ഥ ന്യൂ ജൻ പ്രോഡക്ട് നമുക്ക് ലഭിക്കുന്നു.


    ആലോചിച്ചു ചിന്തിച്ചു സ്വയം ഉത്തരങ്ങൾ കണ്ടെത്താൻ ഒരുപാട് കാര്യങ്ങൾ ഈ സിനിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്...
    ഏറ്റവും ഒടുവിലത്തെ Welcome Back എന്ന ഡയലോഗ് പോലും ഒരുപാട് ആലോചിക്കാൻ ഉള്ള വകുപ്പ് തരുന്നു.
    ഓരോരുത്തരുടെയും മാനസിക ഭാവങ്ങൾ, ക്രിമിനൽ സ്വഭാവം, aattittude ഒക്കെ പതുക്കെ പതുക്കെ അവ്യക്തമായാണ് പ്രേക്ഷകർക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്.
    ആരാണ് എവിടെയാണ് ശരി, എന്താണ് യാഥാർഥ്യം എന്ന confusion ഒരു റോഷക്ക് ടെസ്റ്റ് പോലെ തന്നെ അവസാന നിമിഷം വരെ പ്രേക്ഷകരെ വട്ടം കറക്കുന്നുമുണ്ട്.
    റീലീസിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട വൈറ്റ് റൂം torture ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഒറ്റ ഷോട്ടിൽ മാത്രം ആണ് മിന്നി മാഞ്ഞു പോകുന്നത്. (പിന്നെ ക്ലൈമാക്സിൽ പെട്ടെന്ന് ആരും. പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു ഷോട്ടും ഉണ്ട്). പക്ഷെ, വാസ്തവത്തിൽ വൈറ്റ് റൂം torture നു സമാനമായ മാനസിക പീഡനം ഈ കഥയിൽ എല്ലാ കഥാപാത്രങ്ങളും അനുഭവിക്കുന്നുണ്ട്. ഒരു സയ്ക്കോ ആയി അവതരിക്കുന്ന ലുക്ക് ആന്റണി തന്നെ യാഥാർത്തിൽ മറ്റു കഥാപാത്രങ്ങളെ എല്ലാം ആസൂത്രിതമായി ആലങ്കാരികമായി വൈറ്റ് റൂം torture - എന്ന പോലെ മാനസിക പീഡനം നടത്തി നശിപ്പിക്കുന്നു എന്നും കാണാം.
    ശറഫുദ്ദീന്റെ കഥാപാത്രവും, വേലക്കാരി യുടെ കഥാപാത്രവും കുറച്ചു മിസ്റ്ററി ആയി ചില ചോദ്യങ്ങൾ പിന്നെയും അവശേഷിപ്പിക്കുന്നുണ്ട്

    ഒരുപാട് ചോദ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്ന ഈ സിനിമയിൽ, ചോദ്യങ്ങൾക്കെല്ലാം ഓരോരുത്തർക്കും അവരവരുടെ ചിന്താശേഷിക്കും ബുദ്ധിക്കും ഭാവനക്കും മനോ നിലയ്ക്കും അനുസരിച്ചു വ്യത്യസ്തമായ ഉത്തരങ്ങളിൽ സ്വയം അഭയം പ്രാപിക്കാം എന്ന സൗകര്യം ഉണ്ട്.. മറ്റൊരാൾക്ക് കിട്ടിയ ഉത്തരം തെറ്റാണെന്ന് വാദിക്കുകയും ആവാം. ഏതാണ് ശരി എന്ന് ആത്യന്തികമായ ഒരു ഉത്തരം ആർക്കും നൽകാനും ആവില്ല. അവനവന്റെ മനസ്സ് കണ്ടെത്തിയ ഉത്തരം തന്നെയാണ് അവനവന്റെ ശരി.
    അതാണ് ഈ സിനിമയുടെ പ്രത്യേകതയും സൗന്ദര്യവും..
    അതാണ് ഈ സിനിമയെ ഭാവിയിലും ഒരുപാട് ചർച്ച ചെയ്യപ്പെടാവുന്ന ഒരു ക്ലാസിക് ലെവലിലേക്ക് ഉയർത്തുന്നതും ...

    മൈ റേറ്റിംഗ് 4/5

    (NB. കോരിതരിപ്പിക്കുന്ന സ്റ്റൈലിഷ് ആക്ഷനും, കയ്യടിപ്പിക്കുന്ന പൊള്ളയായ തീ പാറും പഞ്ച് ഡയലോഗുകളും, എണീപ്പിച്ചു തുള്ളിക്കുന്ന ഗാന നൃത്ത രംഗങ്ങളും, വിജയശ്രീലാളിതനായി ക്ലൈമാക്സിൽ സ്ലോ മോഷനിൽ പിന്തിരിഞ്ഞു നടക്കുന്ന നായകനെയും മാത്രം പ്രതീക്ഷിക്കുന്നവർക്കു ഇതെന്തു കോപ്പിലെ സിനിമ എന്നു പറഞ്ഞു ഇറങ്ങേണ്ടിവരും. അങ്ങനെയുള്ളവർ ദയവായി ആ വഴിക്ക് പോയി കാശ് കളയരുത്. അവർക്കായി ആ അച്ചിൽ വാർത്ത സിനിമകൾ ഇനിയും ഒരുപാട് പുറകേ വരും. ദയവായി wait ചെയ്യുക)
    Last edited by Raja Sha; 10-08-2022 at 04:16 PM.

  2. Likes Jack Dna, hakkimp, ACHOOTTY, Celebrity, ikka, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks bro

  5. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #4

    Default

    Thanks bhai for the review!!!

  7. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,104

    Default

    Thanks Raja..........

  8. #6
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,408

    Default

    Thanks raja

  9. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks raja sha fir the review..

  10. #8

    Default

    Thanks bro.

  11. #9

    Default

    വായിക്കുകയും വിലപ്പെട്ട പ്രതികരണം നടത്തുകയും ചെയ്ത എല്ലാവർക്കും നന്ദി...!

  12. #10

    Default

    " ദൈവം പകരം ചോദിച്ചാൽ പോരല്ലോ..
    എനിക്ക് ചോദിക്കണ്ടേ..
    എനിക്കല്ലേ അതിനു കൂടുതൽ അർഹത.."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •