Sponsored Links ::::::::::::::::::::Remove adverts | |
FL Poster
Sent from my LLD-AL10 using Tapatalk
കാശ്മീരും ജെ.എന്‍*.യുവും, പാര്*വതി നായികയായ വര്*ത്തമാനത്തിന് പ്രദര്*ശനാനുമതി നിഷേധിച്ചു
പാര്*വതി തിരുവോത്ത് നായികയായ 'വര്*ത്തമാനം' എന്ന സിനിമക്ക് പ്രദര്*ശനാനുമതി നിഷേധിച്ച് റീജനല്‍* സെന്‍*സര്* ബോര്*ഡ്. ജെ.എന്‍*.യു സമരം, കാശ്മീര്‍* സംബന്ധമായ പരാമര്*ശം എന്നിവ മുന്‍*നിര്*ത്തിയാണ് സിനിമയുടെ പ്രദര്*ശനാനുമതി തടഞ്ഞതെന്നറിയുന്നു.
സിദ്ധാര്*ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍* കേരളത്തില്‍* നിന്ന് ഡല്*ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്*വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്* ഷൗക്കത്താണ് വര്*ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. മുംബൈയിലെ സിബിഎഫ്*സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്*കേണ്ടത്.
ചിത്രത്തിന്റെ ചില രംഗങ്ങള്‍* ദേശവിരുദ്ധമാണെന്നും മതസൗഹാര്*ദ്ദം തകര്*ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍*സര്* ബോര്*ഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച് ട്വന്റി ഫോര്‍* ചാനല്‍* റിപ്പോര്*ട്ട് ചെയ്യുന്നു.
ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്*ത്ഥിയെയാണ് പാര്*വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്* മാത്യു, സിദ്ധീഖ്, നിര്*മ്മല്* പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍*സി പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* ബേനസീറും ആര്യാടന്* ഷൗക്കത്തും ചേര്*ന്നാണ് നിര്*മ്മാണം. നിവിന്‍* പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്*ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്*ത്തമാനം.
വർത്തമാനം സിനിമക്ക് സെന്‍*സര്* ബോർഡ് അനുമതി നിഷേധിച്ചതിനെച്ചൊല്ലി ആക്ഷേപം