Results 1 to 10 of 10

Thread: പേരന്*പ് - ഹൈറേഞ്ച് റിവ്യൂ.

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default പേരന്*പ് - ഹൈറേഞ്ച് റിവ്യൂ.


    തിരുവനന്തപുരം - SPI കൃപ Screen 2
    സ്റ്റാറ്റസ് - ഹൗസ്ഫുള്* വിത്ത് റിട്ടേണ്*സ്

    പേരന്*പ്.
    Great Love എന്നര്*ത്ഥം വരുന്ന പേരന്*പിന് ഇംഗ്ളീഷ് ടൈറ്റില്* Resurrection എന്നാണ് റാം നല്*കിയത്. ഇയര്*ക്കൈയിന്* (പ്രകൃതിയുടെ) പന്ത്രണ്ട് ഭാഗങ്ങളില്* അവസാനത്തേതും കണ്ട് കഴിയുമ്പോള്* അര്*ത്ഥപൂര്*ണമാവുന്ന ടൈറ്റിലാണത്. നാം കണ്ടിട്ടും കാണാതെ പോയ, കാണാന്* കഴിയാതിരുന്ന, കണ്ടില്ലെന്ന് നടിച്ച കാര്യങ്ങളുടെ ഓര്*മപ്പെടുത്തലാണ് അത്യന്തികമായി പേരന്*പ്. പ്രകൃതിയുടെ പന്ത്രണ്ട് ഭാവങ്ങളിലൂടെ മുന്* ചിത്രങ്ങളിലേതെന്ന പോലെ കൂട്ടം തെറ്റി അലയേണ്ടി വരുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് റാം.

    അമുദവന്* സ്നേഹനിധിയായ അച്ഛനാണ്. സ്നേഹവും അപ്പപ്പോളുള്ള കുട്ടിയുടെ ആവശ്യങ്ങളും നിറവേറ്റാനുള്ള ഉള്*ക്കാഴ്ച മാത്രമേ അയാള്*ക്കുണ്ടായിരുന്നുള്ളു. സ്പാസ്റ്റിക് പരാലിസിസ് ബാധിക്കപ്പെട്ട പാപ്പാ അയാളുടെ മാത്രം ചുമതലയും മറ്റുള്ളവരുടെ ബാധ്യതയുമായിത്തീര്*ന്നതോടെ മനുഷ്യരില്ലാത്ത, കുരുവി ചാകാത്ത ഇടം തേടി പാലായനം ചെയ്യാന്* അയാള്* നിര്*ബന്ധിതനായതാണ്. അമുദവന്* മകള്*ക്ക് അന്യനാണ്. മകളെ ഇണക്കിയെടുക്കാന്* അയാള്* നിഷ്കളങ്കമായി പ്രയത്നിക്കുകയും ചെയ്യുന്നു. ഒന്നൊന്നിനെ ആശ്രയിച്ചു തുടരുമ്പോള്* സ്വാഭാവികമായി ഇണങ്ങിച്ചേരുന്നത് പ്രകൃതിപരമായ സവിശേഷതയായി പാപ്പാ അമുദവനോടടുക്കു കാഴ്ചകളിലൂടെ റാം കാണിച്ചു തരുന്നുണ്ട്. ഒരു കുരുവിയെ പ്രതീകാത്മകമായി പറത്തിവിട്ടാണ് പ്രകൃതിയെ കൃത്യമായി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

    മകളുടെ കൗമാരത്തിലേക്കുള്ള വളര്*ച്ചയെ ആശങ്കയോടെയും അജ്ഞതയോടെയുമാണ് അമുദവന്* നോക്കിക്കാണുന്നത്. മകളുടെ സാമൂഹ്യവല്*ക്കരണത്തിന്*റെ പ്രാധാന്യം വൈകിമാത്രമാണ് തിരിച്ചറിയുന്നതെങ്കിലും നഗരത്തിലേക്കുള്ള കൂടുമാറ്റവും സ്വന്തം ശാരീരിക മാറ്റങ്ങളോടുള്ള പാപ്പായുടെ പ്രതികരണങ്ങളും അയാളെ കൂടുതല്* അസ്വസ്ഥനാക്കുന്നുണ്ട്. നിസ്സഹായതയുടെ പരകോടിയില്* ആശയറ്റവനായ അമുദവന്* പതിനൊന്നാം അധ്യായത്തില്* കടലിലേക്ക് നടന്നടുക്കുകയും ജീവിതത്തിലേക്ക് തിരിച്ചു കയറുന്നതും പ്രകൃതിയുടെ ഇടപെടലായി മാറുന്നു.

    തികച്ചും സത്യസന്ധമായ സിനിമയെന്നാണ് പേരന്*പിനെ വിളിക്കേണ്ടത്. കഥാപാത്ര നിര്*മിതിയില്*, കാഴ്ചപ്പാടുകളില്*, നിലപാടുകളില്* അങ്ങേയറ്റം സത്യസന്ധമായി സമീപിച്ചിരിക്കുന്ന സിനിമ. പാപ്പാ എന്ന കഥാപാത്രത്തെ നോക്കുക, വീട്ട് ചുവരുകള്*ക്കുള്ളില്* തളക്കപ്പെട്ടിരുന്ന അവള്*ക്ക് ഫോര്*മല്* ആയി ഒരു പേരു പോലും ഉണ്ടായിരുന്നില്ല. താന്* ആശ്രയിക്കേണ്ടി വരുന്ന ആളുകള്* മാത്രമായിരുന്നു അവളുടെ ലോകം. ശാരീരികമായ മാറ്റങ്ങളോടുള്ള അവളുടെ പ്രതികരണം പാവയിലെ ചായം പൂശലിലും ടി.വിയിലെ നായകനോടും റോഡില്* കാണുന്ന ചെറുപ്പക്കാരനോടും മതിലിലെ സിനിമാപ്പരസ്യത്തോടുമൊക്കെ വെളിവാകുമ്പോഴും ബാര്*ബി ഡോളുകള്* കൊണ്ട് പ്രതിരോധിക്കാന്* ശ്രമിക്കുന്ന അമുദവന്* സമൂഹത്തിന്*റെ മുഴുവന്* നിലക്കണ്ണാടിയാണ്. ഭൗതിക പരിമിതികള്*ക്കപ്പുറം വളര്*ച്ചയുള്ള, സ്വതന്ത്രമായ,പാറിപ്പറക്കുന്ന, ആശ വളരുന്നൊരു മനസ്സ് പാപ്പായ്ക്കുണ്ടെന്ന് അമുദവന്* മാത്രമല്ല തിരിച്ചറിഞ്ഞത്, ഇക്കാലമത്രയും കണ്ട റിഹാബിലിറ്റേഷന്* സെന്*ററുകളിലും സ്പെഷ്യല്* സ്കൂളുകളിലും ജൈവികമായ, പ്രകൃതിപരമായ ആഗ്രഹങ്ങളിലേക്ക് പറക്കാനാഗ്രഹിച്ചവരെ കാണാതെപോയ ഞാനും കൂടിയാണ്.

    മീര എന്ന ട്രാന്*സ് കഥാപാത്രത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നു റാം. ട്രാന്*സ് വ്യക്തികളോടുള്ള സമൂഹത്തിന്*റെ കാഴ്ചപ്പാടിനെ അങ്ങനെ തന്നെ ഒപ്പിയെടുത്തു വെച്ചിട്ടുണ്ട് റാം. അമുദവനും മീരയെ കണ്ടത് അതേ സമൂഹത്തിന്*റെ കണ്ണിലൂടെ തന്നെയാണ്. അമുദവന്*റെ ജീവിതത്തിലെ ഉയിര്*ത്തെഴുന്നേല്*പ്പിനെ മീരയുടെ ഇടപെടലിലൂടെ അവതരിപ്പിച്ച റാം അവിടെ സ്ഥാപിച്ചെടുത്ത ഒരു രാഷ്ട്രീയമുണ്ട്. ആണും പെണ്ണും മാത്രമല്ല പ്രകൃതിയെന്ന്. അതിരുകളില്ലാത്ത ആകാശത്തിനു കീഴില്* ചുവരുകളുടെ ബന്ധമില്ലാതെ നടക്കുന്ന പാപ്പായില്* അവസാനിക്കുന്ന അധ്യായത്തിന്*റെ പേര് ഇങ്ങനെയാണ്.. ഇയര്*ക്കൈഃ പേരന്*പാനത് (Nature is compassionate)

    മമ്മൂട്ടിയുടെ അഭിനയശേഷിയെ വെല്ലുവിളിക്കുന്ന സിനിമകള്* സമീപകാലത്ത് ഉണ്ടായിട്ടില്ല എന്ന വസ്തുത നിലനില്*ക്കെ സമാനമായ ഭൂതകാലങ്ങളിലും അത്ഭുതങ്ങള്* പ്രവര്*ത്തിച്ച നടനാകുന്നു മമ്മൂട്ടി. എഴുതിത്തള്ളിയവരൊക്കെയും പുകഴ്ത്തിപ്പറയുന്ന മധുരപ്രതികാരങ്ങളില്* ആനന്ദം കൊണ്ടുകൊണ്ടേയിരുന്ന നടന്*. അമുദവന്* മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടും. നിസ്സഹായനും നിരാശനുമായ വേഷപ്പകര്*ച്ചകള്* മമ്മൂട്ടിയിലെ നടന് പുതുമയുള്ളതല്ലെങ്കിലും തെല്ലൊരാവര്*ത്തനത്തിനോ താരതമ്യത്തിനോ ഇടം നല്*കാത്ത വണ്ണം ആടിത്തീര്*ത്തിട്ടുണ്ട് മമ്മൂട്ടി. പാപ്പായുടെ ഇഷ്ടം പിടിച്ചു പറ്റാന്* ശ്രമിക്കുന്നത്, ഭാര്യയെ കാണാന്* പോകുന്ന രംഗം, വഞ്ചിച്ച് തുരത്തിയോടിച്ചവരോട് കാരണമന്വേഷിക്കാതെ തിരിച്ചു നടന്നകലുന്ന രംഗം, മകളുടെ ആര്*ത്തവ രക്തം കണ്ട് ഉത്കണ്ഠപ്പെടുന്ന രംഗം തുടങ്ങിയവ മമ്മൂട്ടിയുടേത് മാത്രമായ രംഗങ്ങളാണ്. പാടിപ്പുകഴ്ത്തുന്നവരും ബാഹ്യസൗന്ദര്യ ആസ്വാദകരും അകന്ന് നില്*ക്കുകയാണെങ്കില്* ആയിരം അമുദവന്*മാരെ ഇനിയും ആടിത്തീര്*ക്കാന്* ശേഷിയുള്ള നടനാണ് മമ്മൂട്ടി.

    സാധന. തങ്കമീന്*കളില്* ദേശീയപുരസ്കാരം നേടിയ സാധന വീണ്ടും റാമിനൊപ്പം അതേ ചരിത്രം ആവര്*ത്തിക്കുകയാണ്. ശാരീരിക വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തിന്*റെ ആംഗിക ചലനങ്ങള്* കൊണ്ട് മാത്രമല്ല, വൈകാരിക പരിസരങ്ങളിലും സഞ്ചരിച്ചെത്തുകയാണ് സാധന. ഒന്ന് മുതല്* മൂന്ന് വരെ മാത്രം എണ്ണിപ്പറയുന്ന പാപ്പായില്* നിന്നും നാല് എന്ന് അമുദവനെ തിരുത്തുന്ന പാപ്പായിലേക്കുള്ള പരിണാമം കേവല താരതമ്യത്തിനതീതമായി ഭവിച്ചിട്ടുണ്ട്. അമുദവനോടുള്ള ഭയം, പിന്നീടുള്ള സ്നേഹം, വിജയലക്ഷ്മിയോടുള്ള ബന്ധം, ട്രെയ്നിങ് സ്കൂളിലെ അനുഭവങ്ങള്* എന്നിങ്ങനെ വ്യത്യസ്ത കഥാപരിസരങ്ങളിലൂടെയുള്ള പാപ്പായുടെ യാത്ര സാധനയുടെ കൈകളില്* ഭദ്രമായിരുന്നു.

    തേനി ഈശ്വര്*- പേരന്*പിന്*റെ ഛായാഗ്രഹണം സമീപകാലത്ത് കണ്ടതില്* മികച്ചതാണ്. കഥാപരിസരങ്ങളോട് ഇഴുകിച്ചേര്*ന്ന ദൃശ്യപരിചരണമാണ് തേനി ഈശ്വറിന്*റേത്. പാപ്പായെ വീട്ടിലാക്കി അമുദവന്* നദിക്കക്കരെ നിന്ന് അവളെ നിരീക്ഷിക്കുന്ന രംഗം ഏറെ പ്രിയപ്പെട്ടതായി. അമുദവനും പാപ്പായ്ക്കും പുറമെ പ്രകൃതിയെ, വിവിധ ഭാവങ്ങളെ വലിയ രീതിയില്* പ്രതിഷ്ഠിക്കുന്നതില്* തേനി ഈശ്വര്* വലിയ പങ്ക് വഹിച്ചു. തീര്*ത്തും സ്വാഭാവികമായ ലൈറ്റിങ് ആണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത് എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

    യുവന്* ശങ്കര്* രാജയുടെ സംഗീതം വിശേഷിച്ചും പശ്ചാത്തല സംഗീതം പേരന്*പിനെ മുഴുവനായി ആവാഹിക്കുന്നതാണ്. കൃത്യമായ ഇടങ്ങളില്*, സിനിമ പ്രേക്ഷകനെ കൂടെക്കൂട്ടിയ വൈകാരിക തലങ്ങളിലൊക്കെയും ഒരു അരുവി പോലെ യുവന്*റെ സംഗീതം ഒഴുകിയിട്ടുണ്ട്.

    ഒരു ആര്*ട്ട് ഹൗസ് സിനിമയെന്ന യേണറില്* അവഗണിക്കപ്പെടേണ്ട സിനിമയേ അല്ല പേരന്*പ്. മെലോഡ്രാമകള്*ക്കുള്ള നൂറു മുഹൂര്*ത്തങ്ങള്* സൃഷ്ടിക്കാമായിരുന്നിട്ടും ഒരു രംഗം പോലും നെറ്റി ചുളിപ്പിക്കാതെ, സമൂഹത്തിനു മുന്നില്* വലിയ ഉത്തരവാദിത്തങ്ങള്* മുന്നോട്ട് വെച്ച് അവസാനിക്കുന്ന സിനിമ. പൂര്*ണമായും സംവിധായകന്*റെ സിനിമ. 'തരമണി'യുടെ ക്ളൈമാക്സില്* റാമിനോട് തോന്നിയ വിയോജിപ്പ് ഇവിടെ ഇല്ലേയില്ല. പേരന്*പ് കേവലം സിനിമയെന്ന നിലയില്* കണ്ടുപേക്ഷിക്കാനാവില്ല, മറിച്ച് അമുദവന്* ചോദിക്കുന്നത് പോലെ നിങ്ങള്* എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് ജീവിക്കുന്നതെന്ന് നിങ്ങള്* തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം നിങ്ങളോട് തന്നെ ചോദിച്ചു കൊണ്ടേയിരിക്കും.


    റേറ്റിങ് - 4.25/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,735

    Default

    Thanks........

  4. Likes Highrange Hero liked this post
  5. #3

    Default

    Superb review machaa.Conveyed the real feel of movie through ur review

  6. Likes Highrange Hero liked this post
  7. #4
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks bhai.... ....

  8. Likes Highrange Hero liked this post
  9. #5
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    High Range and High Class revuew :thanku:

    Sent from my vivo 1723 using Tapatalk

  10. Likes Highrange Hero liked this post
  11. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Highrange...

  12. Likes Highrange Hero liked this post
  13. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks.................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #8
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks bhai

  15. #9

    Default

    thankss bhaiiii

  16. #10

    Default

    thanks for this review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •