Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Peranbu Review

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default Peranbu Review


    പേരന്പ് കണ്ടു.. ഒരുപക്ഷെ മനുഷ്യന്റെ നിസ്സഹായതയെ ഇത്രനന്നായി പ്രകൃതിയോടും മറ്റു മനുഷ്യരോടും അവരുടെ ചുറ്റുപാടിനോടും അവനോടു തനെയും ചേർത്തു വായിക്കപ്പെട്ട ഒരു സിനിമ വേറെ കാണില്ല... റൂമിനകത്തു പെട്ടു പോയ കിള്ളിക്കുഞ്ഞിനെ അമുദൻ തുറന്നു വിടുന്നിടത് അമുദൻ പറയുന്നുണ്ട് ഇതുവരെ തനിക് കഴിയാതിരുന്നത് ആ കിള്ളിക്കുഞ്ഞു കാരണം നടന്നെന്നു.. അമുദൻ എന്ന പിതാവിനെ മകൾ മനസിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്ന്...മനുഷ്യൻ നിസ്സഹായനാണ്.. അവന്റെ തനെ ശരീരം സെറിബ്രൽ പ്ലാസി ആയും ട്രാൻസ്*ജിൻഡർ ബോഡി ആയുമൊക്കെ മനസിനെയും ഇഷ്ട്ടങ്ങെളെയും അവനവനെ തനെയും കൂട്ടിനകത്തു പെട്ടു പോകുന്ന കിളിയെ പോലെ അസ്വാതന്ത്രരാകുമ്പോൾ അമുദൻ എന്നാ പിതാവും മനുഷ്യനും അവന്റെ നിസ്സഹായതയിൽ പെട്ടു പോവുകയാണ്.. അവരെ തുറന്നു വിടാൻ ആഗ്രഹിക്കുന്ന ഒരു ആകാശത്തെയും പ്രതീക്ഷിച്ചു...

    സ്വാതന്ത്രമെന്ന് നാം കരുതുന്ന പ്രകൃതിയും കാറ്റും കടലുമെല്ലാം അതെ കൂട്ടിലെ പക്ഷികളാവുമ്പോൾ a നിസ്സഹായത്തിയിലേക്കാണ് കാണുന്ന പ്രേക്ഷകനും ചെന്നെത്തുന്നത്... ഓരോ സീനിലും സംവിധയകാൻ കാതോർക്കാൻ പറയുന്നതും e നിസ്സഹായതയെ ആണ്.. ഉദിച്ചുയരുന്നതും ശാന്തമാകുന്നതും നിശബ്ദമാകുന്നതുമായ കടലും കാറ്റും പുഴയുമെല്ലാം ഓരോ സീനിലുമുണ്ട്...അതിനു കാതോർക്കുക തന്നെവേണം ...

    ഞാൻ ഉങ്ക അപ്പ ഡാ എന്നു പറഞ്ഞു തന്റെ മകൾക് തനെ പരിചയപ്പെടുത്തി കൊടുക്കേണ്ടി വരുന്ന ഒരു അച്ഛനിൽ നിന്ന് താൻ എങ്കെ പോന്നാലും പാപ്പവും കൂടെ വരുവേൻ എന്നു പറഞ്ഞു അവളുടെ കൂടെ നിൽക്കുന്ന അമുദനിലേക് മമ്മൂക്ക എന്ന നടൻ ഭാവമാറ്റങ്ങൾ നടത്തുന്നത് അത്ര അസാധ്യമായിട്ടാണ്..ഞങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നു മാത്രം ചോദിച്ചിട്ട് പോകു എന്നു പറയുന്ന അഞ്ജലിയെ നോക്കി ചിരിക്കുന്നതും..തന്റെ പഴയ ഭാര്യയെ കാണാൻ പോകുന്നിടത്തു അവളുടെ കുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാവുന്ന ഭാവമാറ്റങ്ങളും ഇനി ഞാൻ എന്തു ചെയ്യും പാപ്പാ എന്നു ചോദിക്കുന്ന ഒരു അച്ഛന്റെ നിസ്സഹായതയുമെല്ലാം അത്ര നന്നായി ഇക്ക അനുഭവിപ്പിച്ചിട്ടുണ്ട്...അഞ്ജലി അമീറും സാധനയുമെല്ലാം തനെ മികച്ച പ്രകടനങ്ങൾ...

    ജീവിതം കണ്ടു മനസിലാക്കിയ ഒരാൾ അല്ല മറിച്ചു ഒരുപാട് ജീവിതങ്ങൾ ജീവിച്ചു തീർത്ത ഒരു മനുഷ്യന്റെ പക്വത റാം എന്ന സംവിധായകനുണ്ട്... അദ്ദേഹത്തിന്റെ സിനിമയിലും...


    കണ്ണ് നഞ്ഞയിച്ച പേരന്പ്.. മനസ്സും.. ഈ അടുത്ത് കണ്ട മികച്ച സിനിമകളിൽ ഒന്ന്... കണ്ടിരിക്കേണ്ട സിനിമ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thanks Jaisaa... I was waiting for your review ....

    Superb writing though !!!

    Sent from my vivo 1723 using Tapatalk

  4. #3
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks jaison

  5. #4

    Default

    Thanks daa jaisaa

  6. #5

    Default

    Thanks for the review

  7. #6
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    THanks Jaison.....

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks jaison......................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Jaison...

  10. #9
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    thanks jaison
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  11. #10

    Default

    for the review.
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •