Results 1 to 7 of 7

Thread: കുമ്പളങ്ങി നൈറ്റ്*സ് - റിവ്യൂ

  1. #1

    Default കുമ്പളങ്ങി നൈറ്റ്*സ് - റിവ്യൂ


    ചില സിനിമകൾ നമുക്ക് ഇഷ്ടമാകുന്നത് ചില പ്രത്യേക ഘടകങ്ങൾ നന്നായതു കൊണ്ടാകും. അങ്ങിനെ ഒന്നിലധികം ഇഷ്ടപ്പെട്ട ഘടകങ്ങളുള്ള സിനിമയാണ്.കുമ്പളങ്ങി നൈറ്റ്സ്. മധു. സി . നാരായണന്റെ ആദ്യ സിനിമ ആണെങ്കിലും സിനിമ കാണാൻ തീരുമാനിക്കുന്നത് സിനിമയ്ക്ക് മുന്നിലും പിന്നിലുമുള്ള ഫഹദ്, സൗബിൻ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ തുടങ്ങിയ പേരുകളോടുള്ള ഇഷ്ടവും സുഡാനി, പറവ എന്നീ ചിത്രങ്ങളെപ്പോലെ ഒരു യഥാർത്ഥ കഥാപാത്രവതരണത്തോടു കൂടിയ സിനിമയായിരിക്കും എന്ന പ്രതീക്ഷയോടു കൂടിയാണ്.
    കഥാസാരം
    ഇത് കഥയ്ക്ക് പ്രധാന്യമുള്ള സിനിമയല്ല. കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമയാണ്. എന്നാലും കഥ എന്താണെന്നു ചോദിച്ചാൽ ചുരുക്കി ഇങ്ങനെ പറയാം.
    സജി, ബോണി, ബോബി, ഫ്രാങ്കി തുടങ്ങി സഹോദരങ്ങളായ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ കുമ്പളങ്ങി എന്ന ടൂറിസം ഗ്രാമത്തിൽ ഒരു വീട്ടിൽ താമസിക്കുന്ന ജീവിതമാണ് സിനിമ.

    പോസിറ്റീവ്സ്

    മധു. C.നാരായണന്റെ ആദ്യ ചിത്രമാണെങ്കിലും നല്ല കയ്യടക്കത്തോടെയുള്ള സംവിധാനം.
    ശ്യാം പുഷ്കരന്റെ തിരക്കഥയും സംഭാഷണവും. കൃത്രിമത്വം ഇല്ലാത്ത സംഭാഷങ്ങൾ രസകരമായിരുന്നു.
    വളരെ സത്യസന്ധമായ ആവിഷ്കാരം.
    കഥാപാത്രങ്ങളുടെ നാച്ചുറൽ അഭിനയം.
    ഷൈജു ഖാലിദ് കുമ്പളങ്ങി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
    ചിത്രത്തിന് യോജിച്ച സുഷിൻ ശ്യാമിന്റെ സംഗീതവും ബി ജി എം
    നെഗറ്റീവ്സ്
    സിനിമയക്ക് ഒരു കഥ ഇല്ലായെന്നുള്ളത് സാധാരണ പ്രേക്ഷകന് ഒരു കല്ലു കടി ആയേക്കാം.സുഡാനി എന്ന സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് സ്നേഹത്തിന്റെ ഒരു ഊഷ്മളത ഫീൽ ചെയ്യും. എന്നാൽ ഈ സിനിമയിൽ
    ഓരോരുത്തരുടെ ലൈഫ് നന്നായി പറഞ്ഞിട്ടുണ്ടെങ്കിലും സിനിമ മൊത്തത്തിൽ നോക്കുമ്പോൾ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്.
    അഭിനയ വിഭാഗം
    സൗബിൻ ഷാഹിർ -സൗബിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്. ഒരു പാട് മാനസിക സംഘര്ഷങ്ങളുള്ള കഥാപാത്രം അനായാസമായി ചെയ്തു. ഡയലോഗ് ഡെലിവറി, എക്സ്പ്രെഷൻ ഒക്കെ ഗംഭീരം എന്ന് തന്നെ പറയാം.
    ഫഹദ് - നമ്മുടെ ഇടയിലുള്ള ആളായിട്ട് തോന്നി. ഏറ്റവും ഇഷ്ടപ്പെട്ടത് ബോഡി ലാംഗ്വേജും, വേഷവിധാനവും.സൈക്കോ കഥാപാത്രമാണ്. മറ്റൊരു നല്ല പ്രകടനം കൂടി
    ഷൈൻ നിഗം - വേറിട്ട കഥാപാത്രം. മറ്റെല്ലാ സിനിമകളിലുമുള്ള സ്ഥായീ ഭാവം ഈ സിനിമയിലില്ല.അഭിനയവും ഡയലോഗ് ഡെലിവെറിയും നന്നായിരുന്നു. പല ഡയലോഗിനും കയ്യടി കിട്ടി.
    ശ്രീനാഥ് ഭാസി - സംസാര ശേഷി ഇല്ലാത്ത കഥാപാത്രമായിരുന്നു. പെർഫോം ചെയ്യാൻ സ്പേസ് കുറവായിരുന്നു.
    അന്ന ബെൻ - പുതുമുഖമായിട്ടു കൂടി കഥാപാത്രത്തിന് യോജിച്ച അഭിനയം കാഴ്ചവെച്ചു.
    ഇവരെക്കൂടാതെ ചെറുതാണെങ്കിലും കഥാപാത്രങ്ങളായി വന്ന എല്ലാവരും നന്നായി.
    കുമ്പളങ്ങിയിലെ രസകരമായ സംഭവങ്ങളും നല്ല സംഭാഷങ്ങളും ഒക്കെ മുഷിപ്പില്ലാതെ ആസ്വദിച്ച ഒന്നാം പകുതി. രണ്ടാം പകുതി ആദ്യത്തേതിനെ അപേക്ഷിച്ചു കുറച്ച് സീരിയസ് ആണ്. അത് കൊണ്ട് തന്നെ കുറച്ച് ലാഗ് ഫീൽ ചെയ്യാം. എന്നാൽ സിനിമ ആസ്വദിച്ചു കാണുന്നവർക്കു ലാഗ് ഫീൽ ചെയ്യുകയുമില്ല. ഗംഭീരം ഒന്നുമല്ലെങ്കിലും സിനിമയ്ക്ക് യോജിച്ച ക്ളൈമാക്സും.
    ബോക്സ്* ഓഫീസ്
    ആവറേജ് ടു എബോവ് ആവറേജ്
    എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയല്ല. മൾട്ടി, നഗര പ്രദേശങ്ങളിലും നല്ല കളക്ഷൻ വരും.
    റേറ്റിംഗ്.
    3 / 5




    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 02-07-2019 at 07:06 PM.

  2. Likes hakkimp, baadshahmian, mallusp, moovybuf, ukcr liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    Thanks Bhaskar........

  5. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thankz ...kandittu abipprayam parayaam...!!!

    Sent from my vivo 1723 using Tapatalk

  6. #4

    Default

    ഇന്ന് കാണുന്നുണ്ടോ?

    Sent from my Redmi Note 5 Pro using Tapatalk

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the Review..........

  8. #6

    Default

    Thanks for the movie review

  9. #7
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Thanks...........
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •