Results 1 to 9 of 9

Thread: Nine -റിവ്യൂ

  1. #1

    Default Nine -റിവ്യൂ


    ജെനൂസ് മൊഹമ്മദിന്റെ ആദ്യ ചിത്രം 100 ഡേയ്*സ് ഓഫ് ലവ് തിയേറ്ററിൽ അധികം വിജയം നേടിയില്ലെങ്കിലും എനിക്ക് ഏറെക്കുറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു. ആദ്യ ചിത്രം വിജയിക്കാതിരിന്നിട്ടും സേഫ് സോണിൽ ഒരു ചിത്രം ചെയ്യാൻ ശ്രമിക്കാതെ വളരെ വ്യത്യസ്തമായ ചിത്രം എഴുതി സംവിധാനം ചെയ്യാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്. ഒരു പാട് പരീക്ഷണ ചിത്രങ്ങൾ അഭിനയിക്കുകയും അവയിൽ ഏറെക്കുറെയും പരാജയപ്പെട്ടിട്ടും തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം മലയാളത്തിൽ വിജയ സാധ്യത കുറവുള്ള പ്രമേയമായിട്ടു കൂടി ചിത്രം നിർമ്മിക്കാൻ കാണിച്ച മനക്കരുത്തും അഭിനന്ദനാർഹം. ഇവരുടെ ധൈര്യം നമുക്ക് സമ്മാനിച്ചത് മലയാളത്തിൽ വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്ത ടെക്*നിക്കലി ബ്രില്ലിയൻറ് ആയ ചിത്രമാണ്.

    കഥാസാരം

    വർഷങ്ങൾക്കു ശേഷം ഒരു കോമെറ്റ് ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നു. ഇത് ഭൂമിയിൽ വീണാൽ അടുത്ത ഒൻപതു ദിവസത്തേക്ക് വൈദ്യുതി, ഇന്റർനെറ്റ്*, കമ്മ്യൂണിക്കേഷൻ ബന്ധങ്ങൾ ഇല്ലാതാവുകയും ആ ദിവസങ്ങളിൽ ഭൂമിയിലെ ജീവിതം പുരാതന കാലത്തേതിന് സമമാകുകയും ചെയ്യും. ഇതിനെക്കുറിച്ച് പ്രമുഖ മാഗസിന് ലേഖനം എഴുതാൻ തന്റെ ഗുരു ഇനായത് ഖാന്റെ നിർദ്ദേശാനുസരണം ആസ്ട്രോ ഫിസിസിസ്ററ് ആൽബെർട്ടും മകൻ ആദമും സഹായികളും കൂടി ഹിമാലയത്തിലേക്ക് പോകുന്നതും തുടർന്നു വരുന്ന ഒൻപതു ദിവസങ്ങളിൽ നടക്കുന്ന സംഭവ വികസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
    ഈ ചിത്രത്തെ ഒരു സയൻസ് ഫിക്ഷൻ എന്ന് പറയാൻ സാധിക്കില്ല. സയൻസ് ഫിക്ഷൻ എലെമെന്റ്സ് ഉണ്ടെങ്കിലും അത് കഥയിലേക്ക് കടക്കാനായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിനാൽ ചിത്രത്തെ വേണമെങ്കിൽ സൈകോളജിക്കൽ ഫാന്റസി ത്രില്ലെർ എന്ന് വേണമെങ്കിൽ പറയാം.
    സയൻസ് ഫിക്ഷൻ മൂഡിൽ തുടങ്ങുന്ന ആദ്യ പകുതിയിൽ അത്യാവശ്യം കുറച്ച് ഹൊറർ എലെമെന്റ്സ് ഒക്കെയായി കഥയ്ക്ക് ആവശ്യമായ വേഗതയിൽ തന്നെ പോകുന്നു.
    രണ്ടാം പകുതി ആദ്യ പകുതിയിൽ പറഞ്ഞ് വെച്ച കാര്യങ്ങളിൽ നിന്നും മാറി പോകുന്നുണ്ടെങ്കിലും വിഷ്വൽസും മേക്കിങ്ങും ചിത്രം മുഷിപ്പിക്കാതെ കൊണ്ട് പോകുന്നുണ്ട്. മറ്റ് ഭാഗങ്ങൾ നോക്കുമ്പോൾ ക്ളൈമാക്സ് കുറച്ച് ഇമ്പാക്ട് കുറഞ്ഞപോലെ തോന്നി.

    പോസിറ്റീവ്സ്

    ജെനൂസിന്റെ എഴുത്തും സംവിധാനവും. പാളിപ്പോകാവുന്ന പ്രമേയമായിട്ടു കൂടി നല്ല രീതിയിൽ കഥ പറഞ്ഞു ഫലിപ്പിച്ചിട്ടുണ്ട്. കഥയിലെ പോരായ്*മകൾ മേക്കിങ്ങിലൂടെ പരിഹരിച്ചിട്ടുണ്ട്.
    അഭിനന്ദ് രാമാനുജത്തിന്റ കിടിലൻ വിഷ്വൽസ് ചിത്രത്തിന് മുതൽക്കൂട്ടാണ്.
    വി.എഫ്. എക്*സും, ഗ്രാഫിക്*സും മലയാളത്തിൽ ഇന്നേ വരെ ഇത്ര നന്നായി കണ്ടിട്ടുണ്ടാവില്ല. അത്രയ്ക്ക് നന്നായിരുന്നു.
    ബിജിഎം ചിത്രത്തിനെ എൻഗേജിങ് ആക്കിയിട്ടുണ്ട്.
    പൃഥ്വിരാജിന്റെ സാന്നിധ്യം.

    നെഗറ്റീവ്സ്

    ഭൂമിയിലേക്ക് ഒരു കോമെറ്റ് വരുന്നതുമായി ബന്ധപ്പെട്ടു തുടങ്ങുന്ന കഥ രണ്ടാം പകുതി കുറച്ചാവുമ്പോഴേക്കും പൃഥ്വിരാജും മകനും അവരെ സംബന്ധിച്ച വിഷയങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. പ്രധാനമായും പറഞ്ഞ് വെച്ച സംഭവം നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.

    അഭിനയ വിഭാഗം

    പ്രിത്വി രാജ് : കുറച്ച് സിനിമകളായി പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി വളരെ നാടകീയമായി തോന്നാറുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ അതിൽ ഒരു മാറ്റം കൊണ്ട് വരികയും ഇമോഷണൽ സീൻസ് ഒക്കെ നന്നായി ചെയ്തിട്ടുമുണ്ട്.
    മാസ്റ്റർ അലോക് : ആദമായി നല്ല പ്രകടനമായിരുന്നു.
    വമിഖ ഗാബി : നല്ല പോലെ ചെയ്തു.
    പ്രകാശ് രാജ്, മംമ്ത എന്നിവർക്ക് ചെറിയ റോളുകളെ ഉണ്ടായിരുന്നുള്ളൂ.

    ആകെത്തുക

    എല്ലാ സിനിമയിലും പാട്ടും, ഡാൻസും കൊമെഡികളും വേണമെന്നുള്ളവർക്ക് അകലം പാലിക്കാവുന്ന ചിത്രം. എന്നാൽ വ്യത്യസ്ഥ പ്രമേയങ്ങളും മേക്കിങ്ങും ഇഷ്ടപ്പെടുന്നവർ തീർച്ചയായും തിയേറ്ററിൽ നിന്നും തന്നെ കാണേണ്ട ചിത്രം

    ബോക്സ്* ഓഫീസ്

    ആവറേജ്. എല്ലാത്തരം പ്രേക്ഷകർക്കും ദഹിക്കില്ല എന്നത് തന്നെ കാരണം.

    റേറ്റിംഗ്
    3.25 /5

    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks bhasker

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    താങ്ക്സ് ......

  5. #4
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thanks

    Sent from my vivo 1723 using Tapatalk

  6. #5
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thank you for the review

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the Review..........

  8. #7

    Default

    thanks
    ........

  9. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Thanks.....
    .

  10. #9
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Thanks...............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •