Results 1 to 8 of 8

Thread: യാത്ര - റിവ്യൂ

  1. #1

    Default യാത്ര - റിവ്യൂ


    വൈ. എസ്. രാജരേഖര റെഡ്ഢി ആന്ധ്ര മുഖ്യമന്ത്രി ആയിരുന്നതായും അപകടത്തിൽ മരണപ്പെട്ടിട്ടുള്ളതുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെക്കുറിച്ചു കൂടുതലായൊന്നും അറിയാതെയാണ് സിനിമയ്ക്ക് കയറിയത്. മമ്മൂട്ടി അവതരിപ്പിച്ച വൈ. എസ്. ആർ കഥാപാത്രത്തിലൂടെയും സിനിമയിൽ അവസാനം കാണിച്ച ഫൂട്ടിങ്ങിലൂടെയുമാണ് വൈ. എസ്. ആറിനെ കൂടുതൽ അറിയാൻ കഴിഞ്ഞു. സാധാരണക്കാരായ ആളുകളോട് ചേർന്ന് പ്രവർത്തിച്ച വൈ. എസ്. ആർ എന്ന മനുഷ്യ സ്നേഹിയായ രാഷ്ട്രീയക്കാരൻ ആന്ധ്രയിലെ ജനങ്ങളുടെ ഇടയിലുണ്ടാക്കിയ സ്വാധീനം അറിഞ്ഞപ്പോൾ ശരിക്കും അദ്ദേഹത്തോട് ആദരവ് തോന്നിപ്പോയി.
    വൈ. എസ്. ആറിന്റെ പ്രത്യേക കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും അതിനോടനുബന്ധിച്ച പദയാത്രയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ആരോഹണവുമാണ് ആണ് ചിത്രത്തിൽ പ്രധാനമായും പരാമർശിക്കുന്നത്.
    ആദ്യ പകുതി വൈ. എസ്. ആർ ഹൈക്കമാന്റു മായുള്ള അഭിപ്രായ വ്യത്യാസങ്ങളും പദയാത്രയിലേക്കു നയിച്ച കാരണങ്ങളും പറയുന്നു. ഒട്ടും ബോറടിക്കാത്ത ആദ്യ പകുതിയാണ് ചിത്രത്തിന്റേത്. വൈ. എസ്. ആറിനെക്കുറിച്ചു കൂടുതൽ ഒന്നും അറിയാതിരുന്നിട്ടും ആവേശം ഉണർത്തിയ ഒരു പാട് മുഹൂർത്തങ്ങൾ ആദ്യപകുതിയിലുണ്ട്.
    രണ്ടാം പകുതി കൂടുതലും ഇമോഷൻസിനു പ്രാധാന്യം കൊടുത്തിട്ടുള്ളതാണ്. രണ്ടാം പകുതി വളരെയധികം ഹൃദയ സ്പർശിയായിട്ട് അവതരിപ്പിക്കാൻ മഹി രാഘവിനു കഴിഞ്ഞിട്ടുണ്ട്. പിന്നെ അവസാന വൈ. എസ്. ആർ ഫൂറ്റേജ് ആദ്യമായി വൈ. എസ്. ആറിനെക്കുറിച്ചു അറിയുന്നവർക്കും ടച്ചിങ് ആയിട്ടുള്ളതാണ്.
    ഈ സിനിമ മഹി രാഘവ് എന്ന സംവിധായകന്റെയും മമ്മൂട്ടി എന്ന മഹാനടന്റെയുമാണ്. മമ്മൂട്ടിയുടെ അഭിനയം കാണുമ്പോൾ ഈ റോൾ ഒരു കേക്ക് വാക്ക് റോൾ ആണെന്ന് തോന്നും. എന്നാൽ അവസാനത്തെ വൈ. എസ്. ആർ ഫുറ്റേജ് കണ്ടാൽ നമുക്ക് മനസ്സിലാകും ഈ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം എത്ര ഹോം വർക്ക്* ചെയ്തിട്ടുണ്ടെന്ന്. വൈ. എസ്. ആറിന്റെ ചെറിയ മാനറിസങ്ങൾ പോലും വളരെ അനായാസമായി മമ്മൂട്ടി അഭിനയത്തിൽ കൊണ്ട് വന്നു. ഒരു പരകായ പ്രവേശം. തെലുങ്കു വേർഷൻ കാണാത്തതിനാൽ അദ്ദേഹത്തിന്റെ പ്രകടനം പൂർണമായും ആസ്വദിക്കാൻ കഴിയാത്തതിൽ ഭയങ്കര വിഷമം തോന്നുന്നു. അഭിനയ വിഭാഗത്തിൽ ഒരു വൺ മാൻ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം.
    ബാക്കി എല്ലാ കഥാപാത്രങ്ങൾക്കും മമ്മൂട്ടിയുടെ അത്ര സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നില്ല. ജഗപതി ബാബു, സുഹാസിനി എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
    മഹി രാഘവന്റെ സംവിധാനവും എഴുത്തും ടോപ് ക്ലാസ്. ഒരു ബയോപിക് സിനിമ ആയിട്ട് പോലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കാണാൻ കഴിയുന്ന ചിത്രമാക്കി അദ്ദേഹം ചിത്രത്തെ മാറ്റിയിട്ടുണ്ട്.
    ചിത്രത്തിന്റെ സംഗീത വിഭാഗവും ബി. ജി. എം എന്നിവ നല്ല നിലവാരം പുലർത്തി.

    ആകെത്തുക
    മലയാളം ഡബ്ബിങിലെ മമ്മൂട്ടി ഒഴിച്ചുള്ള താരങ്ങളുടെ നാടകീയത സംഭാഷണങ്ങൾ ഒഴിച്ച് നിർത്തിയാൽ നന്നായി ആസ്വദിച്ചു കാണാവുന്ന ചിത്രം.
    റേറ്റിംഗ്
    3.5 / 5


    Sent from my Redmi Note 5 Pro using Tapatalk

  2. Likes kevin, hakkimp, wideeyes, ClubAns, Malik, aashiq1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  5. #3

    Default

    Thanks Bro. As usual good review

  6. #4
    Genuine King GK's Avatar
    Join Date
    Apr 2006
    Location
    PALAKKAD
    Posts
    1,028

    Default

    Thanks for your review. Mammooty strikes again.... Tomorrow definitely I watch this movie... Andra pradesh പോലെ ഒരു സ്റ്റേറ്റ് il തുടര്* ഭരണം nediyappol തന്നെ Ysr inte ജനപ്രീതി മനസിലാക്കാം

    Sent from my GIONEE A1 using Tapatalk

  7. #5

    Default

    Thanks man

    Sent from my Mi A1 using Tapatalk

  8. #6
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Thanks..............

  9. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Bhasker....

  10. #8
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks Bhai...........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •