Results 1 to 10 of 10

Thread: യാത്ര- അഭിനയത്തിന്റെ അനന്തസാദ്ധ്യതതേടി

Threaded View

  1. #1

    Default യാത്ര- അഭിനയത്തിന്റെ അനന്തസാദ്ധ്യതതേടി

    യാത്ര കണ്ടു..
    ഒരു ഓഫ് beat , political biopic, തെലുങ്ക് സിനിമയുടെ ഡബ്ബിങ് സിനിമ ആയതു കൊണ്ട് തന്നെ , ചേർത്തല പോലെ ഒരു സ്ഥലത്തു മോർണിംഗ് ഷോ ഒക്കെ നടത്താനുള്ള ആൾ ഉണ്ടാവുമോ എന്ന് ഭയന്നാണ് രണ്ടാം ദിവസം പോയത്..
    ഭാഗ്യത്തിന് ഷോ തുടങ്ങാനുള്ള സമയം ആയപ്പോൾ കുറച്ചു പേർ എത്തി ഷോ നടന്നത് മഹാ ഭാഗ്യം!

    എന്തായാലും വീണ്ടും വ്യത്യസ്തമായ തലയെടുപ്പുള്ള , പ്രൗഢ ഗംഭീരനായ ഒരു മമ്മൂട്ടിയെ കണ്ടു കൃതാർത്ധനായി..
    അമിതാഭിനയം ഒട്ടുമില്ലാതെ, റിയൽ ഫുറ്റേജ്*സിൽ കാണിക്കുന്ന ഒറിജിനൽ ysr ന്റെ മാനറിസങ്ങൾ വളരെ minute ആയും ഈസി ആയും പകർത്തിക്കൊണ്ടു
    അദ്ദേഹം അത് വളരെ വൃത്തി ആയി ചെയ്തിട്ടുണ്ട്.
    അഭിനയത്തിന്റെ അനന്തവും വ്യത്യസ്തവുമായ സാദ്ധ്യതകൾ തേടി പോകുന്ന ആ അതുല്യ നടന്റെ നടന യാത്ര കാണാൻ മാത്രം യാത്രയ്ക്ക് ടിക്കറ്റ് എടുക്കാം. ഒരാഴ്ച മുൻപു പേരന്പു റിവ്യൂ എഴുതിയപ്പോൾ ഞാൻ പറഞ്ഞിരുന്നു, ഇത് മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത മലയാള സംവിധായകർക്കും തിരക്കഥ കൃത്തുക്കൾക്കും ഉള്ള റാമിന്റെ കരണത്തടി ആണെന്ന്..
    ഇപ്പോൾ ഇതാ മഹി രാഘവ് എന്ന തെലുങ്ക് സംവിധായകൻ അവരുടെ മറു കരണത്തും നല്ലൊരു അടി പാസ്സാക്കുകയാണ്..
    ബ്ലോഗ്, പുള്ളിക്കാരൻ, പോലുള്ള പൈങ്കിളി സോപ്പ്* ഓപ്പറകളിൽ കുടുക്കി അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം വൃഥാ പാഴക്കുന്ന ടേബിൾ profit മാത്രം ലക്*ഷ്യം വെയ്ക്കുന്ന മലയാള സിനിമ നിർമാതാക്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

    ഒരു ഡോക്യുമെന്ററി സ്റ്റൈൽ ഫിലിം പ്രതീക്ഷിച്ചാണ് പോയത്.
    പക്ഷെ പ്രതീക്ഷിച്ചതിലും അധികം സിനിമാറ്റിക് ആയും മാസ്സ് ആയും ആണ് സിനിമ പുരോഗമിച്ചത്..
    ഒടുവിൽ ഒറിജിനൽ ysr footage ഉപയോഗിച്ച് ഡോക്യുമെന്ററി സ്റ്റൈലിൽ സിനിമ അവസാനിപ്പിച്ചത് കുറച്ചുകൂടി effective ആയാണ് തോന്നിയത്. കാരണം കാണിച്ചതെല്ലാം തികച്ചും ഒറിജിനൽ ആണെന്ന ഒരു ഫീലിംഗും പുള്ളി ഒരു റിയൽ മാസ്സ് ലീഡർ ആണെന്ന വിശ്വാസവും ഉണ്ടാക്കാൻ ആ എന്ഡിങ്ങിന് സാധിച്ചു. Ysr ഉം ആയി വൈകാരികമായി ഒരു ബന്ധവുമില്ലാത്ത മലയാളികൾക്ക് പോലും emotionally connected ആകുന്നു എന്നതാണ് സിനിമയുടെ വിജയം.
    ഒരു രാഷ്ട്രീയ പദയാത്ര എന്ന അനകര്ഷക വിഷയം ഉപയോഗിച്ച് interesting ആയി സിനിമ ഒരുക്കിയ സംവിധായകൻ പ്രശംസ അർഹിക്കുന്നു.
    High command നേയും tdp യേയും ഒക്കെ വല്ലാതെ ഇടിച്ചു തഴുത്തുന്നതാണ് അല്പം ക്ലീഷെ ആയി തോന്നിയത്..
    ഡബ്ബിങ് ആണെങ്കിലും പാട്ട് ഒക്കെ ഒഴിച്ചാൽ അത്ര വലിയ കല്ലുകടി തോന്നിയുമില്ല.
    അല്പം കൂടി പബ്ല്സിറ്റി നൽകി , 9, കുമ്പളങ്ങി , പേരൻപ്, തുടങ്ങിയ സിനിമകൾക്ക് ഇടയിലുള്ള റീലീസ് ഒഴിവാക്കിയിരുന്നെങ്കിൽ മലയാളത്തിലും അല്പം കൂടി നേട്ടം ഉണ്ടാക്കാൻ യാത്രയ്ക്കു കഴിയുമായിരുന്നു എന്ന് തോന്നുന്നു.
    സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരും തമ്മിൽ പറഞ്ഞതു കേട്ടു.. ഇപ്പോളത്തെ ചില മലയാള സിനെമയേക്കാളും എത്രയോ ഭേദമാണ്!

    റേറ്റിംഗ്.. 3.5
    സ്റ്റാറ്റസ് .. മോശം
    ചേർത്തല കൈരളി. 9.2.19, മോർണിംഗ് ഷൊ
    Last edited by Raja Sha; 02-10-2019 at 07:16 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •