Results 1 to 8 of 8

Thread: Thiruchitrambalam Review

  1. #1

    Default Thiruchitrambalam Review

    Mukkam Peecee
    6:00 PM

    എന്തൊരു മനോഹര സിനിമ ആണിത്.
    കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനൊരു 'feel good' ഫിലിം കാണുന്നത്. They have really redefined the genre!!

    തിയേറ്റർ മൊത്തം ചിരിച്ച് കയ്യടിച്ചു ഒരല്പം കരഞ്ഞു കൂട്ടമായി എൻജോയ് ചെയ്ത് ഒരു ഫിലിം കണ്ടു❤️❤️❤️❤️

    കഥ -ഒരുപാട് insecurites ഉള്ള നായകനാണ് ധനുഷ്. അവനു കൂട്ടായി അവനെക്കാൾ ബോൾഡ് ആയ എന്നാൽ വളരെ innocent ആയ ഒരു കൂട്ടുകാരി(നിത്യ ).
    ധനുഷ് ന്റെ കുടുംബം എന്നാൽ അച്ഛനും മുത്തച്ചനും ആണ്.
    സകല കാല cliches ഉം പൊളിച്ചടുക്കിയ വൈബ് grandpa ആയി ഭാരതിരാജ.
    മകനുമായി അത്ര രസത്തിൽ അല്ലാത്ത അച്ഛനായി പ്രകാശ് രാജ് ഉം.
    ഈ 4 പേരാണ് സിനിമയുടെ തൂണുകൾ.

    കാലാകാലങ്ങളായി കണ്ടു മടുത്ത cliches ഒക്കെ പൊളിച്ചു അടുക്കിയിട്ടുണ്ട് പടം. ഇവിടെ നായിക നായകന്റെ ഉറ്റ ചങ്ങാതിയാണ്. കുറെ ഭക്ഷണം കഴിക്കുന്ന കുട്ടികളെ പോലെ പെരുമാറുന്ന ലൗഡ് ആയ എന്നാൽ നായകനേക്കാൾ പക്വതയും വിവരവും ഉള്ള ടിപ്പിക്കൽ നായിക സങ്കല്പങ്ങൾ പൊളിച്ചെഴുതുന്ന ഒരു കഥാപാത്രമാണ് നിത്യ മേനോന്റെ ശോഭന.
    അത് അവർ അതിഗംഭീരമായി ചെയ്തു കളഞ്ഞിട്ടുണ്ട്. ഇത്രയും calibre ഉള്ള ഒരു നടിയാണ് നിത്യ എന്നത് ഇപ്പോഴാണ് മനസ്സിലായത്. ഇത്തിരി ഒന്ന് പാളി പോയാൽ കംപ്ലീറ്റ് ആയി കുളമാവുന്ന കഥാപാത്രമാണ് ഇത് പക്ഷേ നിത്യ മേനോൻ അത് വേറെ ലെവൽ ആക്കി അങ്ങ് ചെയ്ത് കളഞ്ഞു . hatsoff u dear❤️❤️

    പിന്നെ എടുത്തു പറയേണ്ടത് സിനിമയിലെ സിറ്റുവേഷണൽ കോമഡികളാണ്. കുറെ കൂതറ കോമഡി തിരുകി കയറ്റിയതല്ല. മനുഷ്യന്റെ ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങളും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളും എല്ലാം outstanding ആയി സ്ക്രിപ്റ്റ് ചെയ്തുവച്ച് പ്രസന്റ് ചെയ്തിരിക്കുന്നു. Throughout പടത്തിൽ കോമഡി ഉണ്ട് .
    കോമഡി ചെയ്ത് തകർത്തു വാരിയത് ഭാരതീയ രാജ ആണെന്ന് നിസംശയം പറയാം. അദ്ദേഹത്തിന് ദീർഘായുസ്സ് നൽകണേ ❤️❤️

    സിനിമയിൽ ഏറ്റവും കണ്ണ് നിറയിച്ചത് അച്ഛൻ മകൻ ബന്ധമാണ്. വല്ലാതെ അങ്ങ് കരയിപ്പിച്ചു.
    അതുപോലെ മറ്റു ചില ബന്ധങ്ങളും...

    നായകനും നായകന്റെ പ്രണയവും കൂട്ടുകാരിയും അച്ഛനും മുത്തച്ഛനും എല്ലാം കൂടി ബന്ധങ്ങളുടെ ഒരു കൂമ്പാരക്കൂട്ടിൽ എല്ലാം മറന്ന് ലായിക്കണമെങ്കിൽ തീയറ്ററിലേക്ക് എത്രയും പെട്ടെന്ന് തന്നെ പറക്കുക ❤️❤️

  2. Likes Joseph James liked this post
  3. #2

    Default

    Thanks bro 👌🏻

  4. #3

  5. #4

    Default

    Thanks good review. Nithya has calibre . Mission mangal padathil okke nannayittundu. Pakshe kure padangalil avare waste cheythu enna abhiprayam enikkundu. Ellathilum avarude characterine kollum. Nithya thanne oru interviewil paranjittundu athu

    By the way next time post cheyyumbol 'Other language' threadil cheyyu ketto ..
    Last edited by Movie Lover; 08-20-2022 at 07:00 AM.

  6. #5
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Thanks Bhai 👍

    Sent from my M2010J19CI using Tapatalk

  7. #6
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,490

    Default

    Thanks for the Review Akshay.....

  8. #7

    Default

    Quote Originally Posted by Movie Lover View Post
    Thanks good review. Nithya has calibre . Mission mangal padathil okke nannayittundu. Pakshe kure padangalil avare waste cheythu enna abhiprayam enikkundu. Ellathilum avarude characterine kollum. Nithya thanne oru interviewil paranjittundu athu

    By the way next time post cheyyumbol 'Other language' threadil cheyyu ketto ..
    Enikum അങ്ങനെയാണ് അഭിപ്രായം.
    24,mersal oke chumma kollunna role. സ്ഥിരമായി അങ്ങനത്തെ roles il കണ്ടു കണ്ടു അവരുടെ യഥാർത്ഥ കഴിവ് നമ്മൾ തന്നെ തിരിച്ചറിയാത്ത ഒരു അവസ്ഥ..
    ഒരു നാടൻ റോൾ ഇത്ര ഗംഭീരമായി അവർ പിടിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല

  9. #8

    Default

    Naadan role aanu adhikam nallathu. Modern roles okke nalla bore aanu. Because atra nalla figure allallo. Ennirunnalum ok kanmaniyil nannayirunnu.

    Allathe nallathu ennu parayan ithu vare kandittilla. Pinne Tamil Telugu films alle active. Njan adhikam ee randu bhasha padangalaum kanathondu enikkariyilla. Malayalam allathe bollywood aanu kandirunnathu. Pakshe avidathe ippozhathe avasta ariyallo... So ippo malayalathil othungi ente viewership. Hit Malayalam films and very hyped Telugu Tamil films

    Quote Originally Posted by Superstarakshay View Post
    Enikum അങ്ങനെയാണ് അഭിപ്രായം.
    24,mersal oke chumma kollunna role. സ്ഥിരമായി അങ്ങനത്തെ roles il കണ്ടു കണ്ടു അവരുടെ യഥാർത്ഥ കഴിവ് നമ്മൾ തന്നെ തിരിച്ചറിയാത്ത ഒരു അവസ്ഥ..
    ഒരു നാടൻ റോൾ ഇത്ര ഗംഭീരമായി അവർ പിടിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •