9....

ചില ഉത്*കൃഷ്ട കലാ സൃഷ്ടികൾ അങ്ങനെയാണ്..
അതിൽ ആസ്വാദകന്റെ ഭാവനയും ചിന്തകളും വികാരങ്ങളും കൂടി ഒരു ഘടകവും കഥാപാത്രവും ആകും..
9 ഒരു പരിധി വരെ അങ്ങനെ ഒരു ആസ്വാദന തലം ഒരുക്കുന്നു..

പ്രേക്ഷക ന് അവന്റെ ഭാവനയ്ക്കും ആസ്വാദനത്തിനും അനുസരിച്ചു വിവിധ impressions സമ്മാനിക്കുന്ന ചിന്തിപ്പിക്കുന്ന ഒരു വെറൈറ്റി ക്ലൈമാക്സ്..
മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത അനുപമമായ കുറേ ഷോട്സ്..
സിനിമയ്ക്ക് തികച്ചും അനുയോജ്യവും അത്യാവശ്യവുമായ പുതുമയുള്ള ഫോട്ടോഗ്രാഫി, പശ്ചാത്തല സംഗീതം, ഗ്രാഫിക്സ്, സാങ്കേതിക തികവ്..
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു mixed സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കോ ത്രില്ലർ മോഡിലുളള വ്യത്യസ്ത treatment..
അതിഗംഭീരവും വിദഗ്ധവും ആയ brilliant making..!

ഭൂമിയ്ക്ക് സമീപം ഒരു ഉൽക്ക കടന്നു പോകുന്ന 9 ദിവസങ്ങൾ..
അത് ഭൂമിയിൽ ഉണ്ടാക്കുന്ന സ്വാധീനം.. ഇതിൻറെ ഇടയിൽ അച്ഛനും മകനുമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു കുടുംബത്തിലേക്ക് അവിചാരിതമായി ഒരു സ്ത്രീ കടന്നു വരുന്നു.. ആ സ്ത്രീയ്ക്ക് പിന്നിലുള്ള മിസ്റ്ററി ആണ് സിനിമയുടെ subject.. ആ മിസ്റ്ററി ക്കു പിന്നിൽ സയൻസ് ഫിക്ഷൻ, ഹൊറർ, psychiatry, reality അങ്ങനെ എല്ലാം മാറിമാറി കടന്നു വരുന്നു.. ഒടുവിൽ ഒരു മാജിക്കൽ റിയലിസത്തിന്റെ ഭാവസാന്ദ്രമായ ഒരു തലത്തിലും എത്തിച്ചേരുന്നു.
അത് മലയാള സിനിമ ഇന്നേ വരെ കാണാത്ത കിടിലൻ മേക്കിങ്ങിലൂടെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭവവും ആക്കി തീർക്കുന്നു..

ചുരുക്കി പറഞ്ഞാൽ,
എല്ലാം കൊണ്ടും ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ്..
Must watch in theater..
If u like different experiences..!
താങ്ക്സ് jenus മുഹമ്മദ് , ആൻഡ് പ്രിത്വി രാജ് for this brave and brilliant attempt..


എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും പാകമായ ഒരു കുപ്പായമല്ല ഈ സിനിമ എന്നും പറയേണ്ടി വരും..
ഇത്തരത്തിലുള്ള സ്പെഷ്യൽ പുതിയ കുപ്പായങ്ങൾക്കു അത്യാവശ്യം വേണ്ട പിന്തുണ മലയാളം ഫിലിം industry കൊടുക്കേണ്ടിയിരിക്കുന്നു

മൈ റേറ്റിംഗ്. 4/5