Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ഒരു അഡാർ ലവ് - റിവ്യൂ

  1. #1

    Default ഒരു അഡാർ ലവ് - റിവ്യൂ


    ഒമർ ലുലു മാർക്കറ്റിംഗ് എങ്ങിനെ ചെയ്യണം എന്നറിയാവുന്ന സംവിധായകരിലൊരാളാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡ്*ഡിങ് കേവലം ഇരുപത്തി എട്ടോളം സെന്ററുകളിലാണ് റിലീസായതെങ്കിൽ തുടർന്നു വന്ന ചങ്ക്*സ് നൂറിലധികവും ഇപ്പോൾ അഡാർ ലവ് ഇൻഡ്യയിൽ നാലോളം ഭാഷകളിൽ രണ്ടായിരത്തിനടുത്തു തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. പുതുമുഖങ്ങളെ വെച്ചു മലയാളത്തിൽ നിന്നും ഇത്രയധികം തീയേറ്ററുകളിൽ റിലീസ് ചെയ്യുക എന്ന് പറഞ്ഞാൽ നിസ്സാര കാര്യമല്ല. അതിനു ഒമറിനെ സമ്മതിച്ചേ പറ്റൂ. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഭേദപ്പെട്ട ചിത്രമായി തോന്നിയിരുന്നു. എന്നാൽ ചങ്ക്*സ് അത്ര തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നില്ല. അഡാർ ലവിന്റെ മാണിക്യ മലരായ എന്ന ഗാനം കണ്ടപ്പോൾ ചിത്രത്തോട് താൽപ്പര്യം തോന്നിയെങ്കിലും പിന്നീട് വന്ന ഗാനങ്ങളും ട്രെയ്*ലറും അത്ര തൃപ്തി തരുന്നവ ആയിരുന്നില്ല. എന്നിരുന്നാലും ഇത്ര വലിയ റിലീസ് കിട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ചിത്രത്തിൽ കണ്ടേക്കാം എന്ന പ്രതീക്ഷയിൽ ചിത്രത്തിന് കയറി.
    കഥാസാരം

    പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. റോഷനും പ്രിയയും തമ്മിലുള്ള പ്രണയവും പ്ലസ്ടു സ്കൂൾ ലൈഫുമാണ് പ്രമേയം.

    പോസിറ്റീവ്സ്

    ആദ്യ പകുതിയിൽ മണിചേട്ടന് tribute ആയി അദ്ദേഹത്തിന്റെ പാട്ടുകൾ കൂട്ടി ചേർത്ത് ചെയ്ത സോങ്.മറ്റ് പോസിറ്റീവ് ഒന്നും മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല.

    നെഗറ്റീവ്സ്

    ഇത്രയും exposure കിട്ടിയിട്ടും കഥയിൽ തിരക്കഥയിൽ ശ്രദ്ധിക്കാതെ ഇത്തരം ഒരു ചിത്രം പടച്ചു വിട്ട ഒമർ ലുലു തന്നെ ഏറ്റവും വലിയ നെഗറ്റീവ്. സംവിധാനം ഒക്കെ ശരാശരിയിലും താഴെ. റോഷൻ പ്രിയ പ്രേമ സീനുകളൊക്കെ അന്യായ വെറുപ്പിക്കൽ. പുതുമുഖങ്ങൾ ആണ് പ്രധാന വേഷത്തിൽ എന്നത് കൊണ്ട് തന്നെ കൂടുതൽ നെഗറ്റീവ് എഴുതുന്നില്ല.എഴുതിയാൽ ഒരുപാടു എഴുതേണ്ടി വരും.

    അഭിനയ വിഭാഗം

    സിദ്ധിഖ്, സലീം കുമാർ, ഹരീഷ് കണാരൻ,ശ്രീജിത്ത്* രവി, ശിവജി ഗുരുവായൂർ തുടങ്ങിയ നടൻമാർ ചെറിയ വേഷത്തിലും റോഷൻ, പ്രിയ പ്രകാശ് വാര്യർ, നൂറിൻ ഷെരിഫ് തുടങ്ങി ഒരു പാട് പുതുമുഖങ്ങളുണ്ടെങ്കിലും ഇമ്പ്രെസ്സിവ് ആയ പെർഫോമൻസ് ആരിൽ നിന്നും ഉണ്ടായില്ല. പുതുമുഖങ്ങളിൽ ഉള്ളതിൽ മെച്ചം നൂർ ഷെരീഫ് ആണ്.
    ആദ്യ പകുതി യിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതവും റോഷനും പ്രിയയും തമ്മിലുള്ള പ്രണയവുമൊക്കെയാണ്. കലാഭവൻ മണിക്ക് tribute ചെയ്തിട്ടുള്ള സോങ് മാത്രമാണ് ആദ്യ പകുതിയിലെ ഏക ആശ്വാസം. ബാക്കി ഒക്കെ സ്ഥിരം കണ്ടു മടുത്ത കാഴ്ച്ചകളും ശരാശരിയിലും താഴെ നിൽക്കുന്ന അവതരണവും. മൊത്തത്തിൽ ശരാശരിയിലും താഴെ നിൽക്കുന്ന ആദ്യപകുതി.
    രണ്ടാം പകുതി ആദ്യ പകുതിയെക്കാളും വെറുപ്പിക്കുന്നതായിരുന്നു. ഒരു തട്ടിക്കൂട്ട് ഫീൽ. ക്ലൈമാക്സും അത്ര ഇമ്പ്രെസ്സിവ് ആയി തോന്നിയില്ല. പടത്തിന് ഒട്ടും ചേർന്നതായും.

    ആകെത്തുക

    ചിത്രത്തിന്റെ ആദ്യ കഥ എന്താണെന്നറിയില്ല.
    പ്രിയക്കും റോഷനും ഒരു പാട്ടിലൂടെ കിട്ടിയ മൈലേജ് മുതലാക്കാൻ കഥ മാറ്റിയെഴുതി ആകെ കുളമായത് പോലെയാണ് ചിത്രം കണ്ടപ്പോൾ തോന്നിയത്. റോഷൻ, പ്രിയ ഇവർ അതിനുള്ള കഴിവുള്ള ആളുകളാണെന്നും ചിത്രം കണ്ടപ്പോൾ തോന്നിയില്ല. എന്നിട്ടും കഥ മാറ്റിയെഴുതിയ ഒമറിനെ സമ്മതിക്കണം. ശരാശരിയിലും താഴെ നിൽക്കുന്ന സിനിമാനുഭവം.

    ബോക്സ്* ഓഫീസ്

    ബഡ്ജറ്റ് വൈസ് റൈറ്സ് വെച്ചു ഇപ്പോൾ സേഫ് ആയിട്ടുണ്ടാകും. തിയേറ്റർ റൺ വെച്ചു ഫ്ലോപ്പ് ഓർ ഡിസാസ്റ്റർ ആയിരിക്കും.

    റേറ്റിംഗ്
    1.5/5

    വാൽക്കഷ്ണം :
    തിയേറ്ററിൽ കുറച്ച് പ്ലസ് ടു പിള്ളേർ കുറേ ഇരുന്ന് ചിരിക്കുന്നതും കണ്ടൂട്ടോ......

    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 02-14-2019 at 04:15 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Thanks.... Good review
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. Likes Bhasker liked this post
  5. #3
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,490

    Default

    Thnks for the Review Bro...

  6. #4
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Thanks bhai...

    As expected... Disaster avum BO

  7. Likes Bhasker liked this post
  8. #5

    Default

    appol expect cheythapole thanne padavum

  9. Likes Bhasker liked this post
  10. #6
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks,,,,,,,,,,,,,,,,,

  11. #7

    Default

    Quote Originally Posted by Mike View Post
    Thanks bhai...

    As expected... Disaster avum BO
    Almost....

    Sent from my Redmi Note 5 Pro using Tapatalk

  12. #8

    Default

    Quote Originally Posted by mallusp View Post
    appol expect cheythapole thanne padavum
    Mmmm....

    Sent from my Redmi Note 5 Pro using Tapatalk

  13. #9

    Default

    Quote Originally Posted by ballu View Post
    Thanks.... Good review
    Welcome......


    Sent from my Redmi Note 5 Pro using Tapatalk

  14. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •