Results 1 to 5 of 5

Thread: ജൂൺ - റിവ്യൂ

  1. #1

    Default ജൂൺ - റിവ്യൂ


    ഫ്രൈഡേ ഫിലിം ഹൗസ്* നിർമ്മിച്ച എല്ലാ സിനിമകളുടെയും ഫസ്റ്റ് ലുക്ക്* പോസ്റ്റർ തൊട്ട് വളരെ പ്രതീക്ഷ നൽകിയവയും പടം റിലീസായാൽ എന്തായാലും കാണാണം എന്ന് തീരുമാനിച്ചവയും ആയിരിന്നു. . അങ്ങനെ കണ്ട സിനിമകളൊക്കെത്തന്നെയും ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ ആണെങ്കിലും പാടേ നിരാശ നൽകിയവ ഒന്നും തന്നെ ഉണ്ടായിരുന്നില്ലായെന്ന്തന്നെ പറയാം.അത് പോലെ അഹമദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിന്റെ ഫസ്റ്റ് ലുക്ക്* വന്നപ്പോഴേ ചിത്രം കാണാൻ തീരുമാനിച്ചിരുന്നു.

    കഥാസാരം
    ജൂൺ സാറ ജോയുടെ ജീവിതമാണ് സിനിമ പറയുന്നത്. അവളുടെ പ്ലസ് ടു പഠന കാലം, പ്രണയം , അവളുടെ കുടുംബം, പ്രണയ തകർച്ച, തുടർ പഠനം നടത്തുന്നത്, ജോലിക്ക് കയറുന്നത്, അവളുടെ വിവാഹം അങ്ങനെ ജൂണിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.

    പോസിറ്റീവ്സ്
    രജീഷ വിജയന്റെ പ്രകടനം
    നല്ല വിഷ്വൽസ്
    അഹമ്മദ്* കബീറിന്റെ സംവിധാനം
    അഹമ്മദ് കബീർ, ജീവൻ ബേബി മാത്യു, ലിബിൻ വര്ഗീസ് എന്നിവരുടെ ക്ളീഷേകൾ കുത്തി നിറക്കാതെയുള്ള തിരക്കഥ.
    അഭിനേതാക്കളുടെ പ്രകടനം
    ഇഫ്തിയുടെ സംഗീതവും പശ്ചാത്തല സംഗീതവും

    നെഗറ്റീവ്സ്

    ആദ്യ പകുതിയിലെ തിരക്കഥയിലെ പോരായ്മകൾ ചിത്രത്തെ പുറകോട്ട് വലിക്കുന്നുണ്ട്.

    അഭിനയ വിഭാഗം

    രജീഷ വിജയൻ - ഇത് രജീഷ വിജയന്റെ സിനിമയാണ്. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് നന്നായി ഹോം വർക്ക്* ചെയ്തു അധ്വാനിച്ചു അഭിനയിച്ച വേഷം. ഇമോഷണൽ സീനുകളൊക്കെ വളരെ മനോഹരമായി ചെയ്തിരിക്കുന്നു. അത് പോലെ കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളും പ്രേക്ഷകനിലേക്കെത്തിക്കാനും അത് പ്രേക്ഷകന്റേതു കൂടി ആക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും കയ്യടി അർഹിക്കുന്ന പ്രകടനം.
    ജോജു ജോർജ്* - നല്ല പ്രകടനം. റെജിഷയുമായുള്ള കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.
    അർജുൻ അശോകൻ -സ്വാഭാവിക പ്രകടനം ആയിരുന്നു.
    സർജനോ ഖാലിദ് -കാണാൻ ലുക്കുള്ള നടനാണ്. പ്രകടനവും നന്നായിരുന്നു.
    അജു വര്ഗീസ് - വളരെ ചെറിയ വേഷമായിരുന്നു.
    കൂടെ ബാക്കി അഭിനയിച്ച പുതുമുഖങ്ങൾ എല്ലാവരും ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു.

    ജൂണിന്റെ പ്ലസ് ടു കാലഘട്ടം ആണ് ആദ്യ പകുതിയിൽ കൂടുതലും. തിരക്കഥയിലെ കുറച്ച് പോരായ്മകൾ ചിത്രത്തിനെ ആദ്യ പകുതിയിൽ കുറച്ച് പിന്നോട്ട് വലിക്കുന്നുണ്ട്. എന്നാൽ ഒരു പാട് നല്ല മുഹൂർത്തങ്ങൾ കൊണ്ടും പ്രധാനമായും രജിഷയുടെയും മറ്റ് അഭിനേതാക്കളുടെയും അഭിനയം കൊണ്ടും ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്നുണ്ട് ആദ്യ പകുതി.
    രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ നന്നായിട്ടുണ്ട്. ഇമോഷൻസ് ഒട്ടും നാടകീയമാക്കാതെ സ്വാഭാവികമായി പറഞ്ഞിട്ടുണ്ട്.കഥാത്രങ്ങൾക്കു വ്യത്യസ്ത കാഴ്ചപ്പാട് കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിൽ നൊസ്റ്റാൾജിയ ഫീലോടു കൂടി നല്ല രീതിയിൽ അവസാനിപ്പിക്കാനും കഴിഞ്ഞു. ആകെ എബോവ് ആവറേജ് ടു ഗുഡ് സെക്കന്റ്* ഹാഫ്

    ആകെത്തുക

    സ്ത്രീയുടെ കാഴ്ചപ്പാടുകൾ പറയുന്നുണ്ട് എന്നാൽ പുരുഷനെ മോശമാക്കിയിട്ടുമില്ല. രജീഷ വിജയന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രം എന്ന് വേണമെങ്കിൽ പറയാം.അത് കൊണ്ട് തന്നെ ഒട്ടും മുഷിപ്പിക്കാതെ കണ്ടു തീർക്കാവുന്ന ചിത്രമാണ് ജൂൺ.

    ബോക്സ്* ഓഫീസ്

    നായിക പ്രാധാന്യമുള്ള ചിത്രമായത് കൊണ്ട് ബോക്സ്* ഓഫീസിൽ വലുതായൊന്നും പ്രതീക്ഷിക്കണ്ട. ആവറേജ് ടു എബോവ് ആവറേജ് വിജയം മാത്രം പ്രതീക്ഷിക്കാം

    റേറ്റിംഗ്
    3 / 5





    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 02-15-2019 at 07:00 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,002

    Default

    thanks......
    .

  4. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Thanks

    Sent from my vivo 1723 using Tapatalk

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanxx Bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •