Sponsored Links ::::::::::::::::::::Remove adverts | |
Last edited by Saathan; 05-02-2020 at 02:06 AM.
.
ഇതൊരു സംഭവകഥ, ‘വെള്ള’ത്തെക്കുറിച്ച് സംവിധായകന്* പ്രജേഷ് സെന്‍*
ക്യാപ്റ്റന്‍* എന്ന സിനിമയ്ക്കു ശേഷം സംവിധായകന്* പ്രജേഷ് സെന്നും നടന്* ജയസൂര്യയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് വെള്ളം. മദ്യപാനിയായ ഒരു നാട്ടിന്*പുറത്തുകാരന്റെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂര്‍* നടക്കുന്ന കഥയായതിനാല്‍* ജയസൂര്യ ആദ്യമായി കണ്ണൂര്‍* ഭാഷ സംസാരിക്കുന്ന ചിത്രമാകും വെള്ളം.
ഇതൊരു സംഭവകഥയാണെന്ന് സംവിധായകന്* പ്രജേഷ് സെന്‍* പറയുന്നു. "വെള്ളം ഒരു മദ്യപാനിയുടെ കഥയാണ്. നാട്ടിന്*പുറത്തെ ആളുകള്‍* പറയാറില്ലേ ... അയാള്‍* ഫുള്‍* ടൈം വെള്ളമാണെന്ന്.. അതാണ് ഈ സിനിമയില്‍* ഉദ്ദേശിക്കുന്ന വെള്ളം. കണ്ണൂരുള്ള ഒരു മനുഷ്യന്റെ ജീവിതത്തില്‍* നിന്ന് എടുത്ത കഥയാണ്. അയാളുടെ ജീവിതത്തില്‍* ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. നാട്ടിന്*പുറത്തെ ഒരു സാധാരണ വീട്ടിലെ കുടിയന്*... നമുക്കെല്ലാവര്*ക്കു പരിചയമുണ്ടാകും ഇങ്ങനെയൊരു കുടിയനെ. നമ്മുടെ വീട്ടിലോ ചുറ്റുവട്ടത്തോ കണ്ടിട്ടുണ്ടാകും. അങ്ങനെയൊരു കുടിയനാണ് ജയസൂര്യയുടെ കഥാപാത്രം," പ്രജേഷ് സെന്‍* പറഞ്ഞു.
ജയസൂര്യയുടെ നായികയായി സംയുക്ത മേനോനാണ് വേഷമിടുന്നത്. സ്നേഹ പാലേരി, ശ്രീലക്ഷ്മി, സിദ്ദിക്ക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂര്*ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍* ജോലികള്‍* അവസാന ഘട്ടത്തിലാണെന്നും സംവിധായകന്* അറിയിച്ചു. "സിനിമ റിലീസിന് തയ്യാറായി നില്*ക്കുകയാണ്. തിയറ്ററില്‍* റിലീസ് ചെയ്താല്‍* മതിയെന്ന നിലപാടിലാണ് നിര്*മാതാക്കള്‍*. അതിനുള്ള കാത്തിരിപ്പിലാണ്," പ്രജേഷ് സെന്‍* കൂട്ടിച്ചേര്*ത്തു.
ഫ്രണ്ട്*ലി പ്രൊഡക്*ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമാണം. നിധീഷ് നടേരിയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയിരിക്കുന്നത്.