Results 1 to 4 of 4

Thread: കുമ്പളങ്ങിയിലെ ഒറിജിനൽ രാത്രികൾ. (Review)

  1. #1

    Default കുമ്പളങ്ങിയിലെ ഒറിജിനൽ രാത്രികൾ. (Review)


    കായലിറമ്പുകളും കമ്പവലകളും കണ്ടൽകാടുകളും നിറഞ്ഞ കുമ്പളങ്ങിയുടെ മനോഹരമായ രാത്രി പകൽ കാഴ്ച കൾ..
    അവയുമായി ഇഴ ചേർന്ന പച്ചയായ കുറച്ചു വ്യത്യസ്ത മനുഷ്യ ജീവിതങ്ങൾ...
    അവയുടെ realistic ആയ , ദിലീഷ് പോത്തൻ- ശ്യം പുഷ്കർ- സൗബിൻ സ്കൂളിൽ നിന്ന് പഠിചിറങ്ങിയ പുതിയ വിദ്യാർത്ഥിയായ മധു സി നാരായണന്റെ വേറിട്ട അവതരണം....
    അങ്ങനെ എല്ലാം കൊണ്ടും മനോഹരമായ അനുഭവം തന്നെയാണ് കുമ്പളങ്ങി nights..
    എങ്കിലും ആ സ്കൂളിൽ നിന്ന് ആദ്യം ഇറങ്ങിയ മഹേഷ്, തൊണ്ടിമുതൽ, parava തുടങ്ങിയ സിനിമകൾ പോലെ, അത്രയും ഒറിജിനൽ ആയ ഒരു അനുഭവം ആയി തോന്നിയുമില്ല..
    അപൂർവം ചിലയിടങ്ങളിൽ റിയലിസം അതിരുകടന്നു അല്പം കൃത്രിമത്വം ബാധിച്ച പോലെ തോന്നി എന്നതാണ് ഒരു ചെറിയ ദൂഷ്യം ആയി തോന്നിയത്..(ഒരു പക്ഷെ എനിക്ക് മാത്രം തോന്നിയതാവാം)
    സൗബിൻ തന്റെ character perfect ആയി അവതരിപ്പിച്ചു സിനിമയുടെ നെ ടുനായകത്വം തന്നെ നേടിയെടുത്തു..
    അദ്ദേഹം ഡോക്ടറെ കാണുന്ന സീൻ ഒക്കെ ആക്ഷൻ ഹീറോ ബിജുവിൽ സുരാജ് ഒക്കെ കാഴ്ചവെച്ച ഒരു scene ഒക്കെ പോലെ ടോപ് ക്ലാസ് ആയി തോന്നി.
    ഒരു വിചിത്ര സൈക്കോ വില്ലൻ കൗതുക കഥാപാത്രം അങ്ങേയറ്റം സൂക്ഷ്മമായ അഭിനയ ചാരുതയോടെ ഫഹദ് അനശ്വരമാക്കി. ഫഹദിന്റെ ഭാര്യ ആയി അഭിനയിച്ച ആ നടിയാണ് ഉള്ള പരിമിതമായ shotsഇൽ എല്ലാം അസാമാന്യ realistic ആയി ഞെട്ടിച്ചു കളഞ്ഞത്. അതുപോലെ shaneന്റെ കാമുകി ആയി വരുന്ന കൗമാരക്കരിയും perfect കാസ്റ്റിംഗ് ആയിരുന്നു..
    ചുരുക്കത്തിൽ കാരക്ടറൈസേഷന്റെ സൂക്ഷ്മതയും ലാളിത്യവും കൗതുകവും ഒറിജിനാലിറ്റിയും ആണ് മൊത്തത്തിൽ സിനിമയുടെ ഭംഗിയായി മാറിയത്.
    അമ്മയും അച്ഛനും ഇല്ലാതെ ഒരു വീട്ടിൽ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന നാലു ആണ്മക്കൾക്കിടയിലേക്കു ചില സ്ത്രീകൾ കടന്നു വരുമ്പോൾ ശിഥിലമായിരുന്ന ആ വീടിനു വരുന്ന മാറ്റങ്ങൾ.... എന്ന സിനിമയുടെ വളരെ ലളിതമായ one line , ഇത്ര മനോഹരമായി അനുഭവിപ്പിച്ചെടുത്തതും ആ കഥാപാത്ര സൃഷ്ടികള്ടെ originality കൊണ്ട് മാത്രമാണ്..

    My rating.. 3.75

    (എന്തൊക്കെ പറഞ്ഞാലും ഒപ്പം ഇറങ്ങിയ 9 എന്ന ചിത്രം ആണ് ഇതിനേക്കാൾ ഒരു പൊടിയ്ക്കു മികച്ച നൂതന സിനിമ അനുഭവം ആയി മാറിയത് എന്നും കൂടി ഒരു വാൽകഷ്ണം...)
    Last edited by Raja Sha; 02-17-2019 at 12:06 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    thanks.......
    .

  4. #3

    Default

    thanks for the review

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Raja...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •