Results 1 to 9 of 9

Thread: കോടതി സമക്ഷം ബാലൻ വക്കീൽ - റിവ്യൂ

  1. #1

    Default കോടതി സമക്ഷം ബാലൻ വക്കീൽ - റിവ്യൂ


    ബി. ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. Viacom മോഷൻ പിക്ചർസിന്റെ ആണ് നിർമാണം.ബി. ഉണ്ണികൃഷ്ണൻ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കുഴപ്പമില്ല എന്നും ഒരു സംവിധായകൻ എന്ന നിലയിൽ അത്ര പോരാ എന്നുമാണ് എന്റെ ഒരു വിലയിരുത്തൽ. ചിത്രത്തിന്റെ ട്രെയ്*ലറും സോങ്*സ് കണ്ടപ്പോൾ ഇത് വരെയുള്ള ഉണ്ണികൃഷ്ണൻ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും ചിത്രമെന്ന് തോന്നലുണ്ടായിരുന്നു. ആ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയതും.
    കഥാസാരം
    വിക്കുള്ള കേസുകൾ ഇല്ലാത്ത ഒരു വക്കീൽ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.ഒരു പ്രേത്യേക സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും തുടർന്നുവരുന്ന പ്രശ്നങ്ങൾ തീർക്കാൻ ബാലൻ വക്കീൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

    പോസിറ്റീവ്സ്*
    ദിലീപ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നീ പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനം
    തരക്കേടില്ലാത്ത ഗാനങ്ങൾ

    നെഗറ്റീവ്സ്*
    ഉണ്ണികൃഷ്ണൻ ബി യുടെ സംവിധാനം. ത്രില്ലെർ, ഫാമിലി, കോമഡി,ഡ്രാമ എന്നിവയുടെ മിക്സ്*ചർ ആണ് സിനിമ. അത് കയ്യടക്കത്തോടെ അവതരിപ്പിക്കാൻ സാധിച്ചില്ല. പല സ്*ഥലത്തും ലാഗുണ്ടായിരുന്നു. സിനിമയുടെ രസച്ചരട് പൊട്ടാതെ കൊണ്ട് പോകാൻ പലപ്പോഴും സാധിച്ചില്ല.
    സംഘട്ടന രംഗങ്ങൾ കുഴപ്പമില്ലായിരുന്നെങ്കിലും സിനിമയ്ക്ക് യോജിക്കാത്തത് പോലെ തോന്നി.

    അഭിനയ വിഭാഗം
    വിക്കുള്ള ബാലകൃഷ്ണൻ വക്കീൽ ആയി ദിലീപിന്റെ നല്ല പ്രകടനം ആയിരുന്നു.തുടക്കത്തിൽ വിക്ക് കുറച്ച് ഓവർ ആയി തോന്നിയെങ്കിലും പിന്നീട് സിനിമ പുരോഗമിക്കുന്തോറും നന്നായി ഫീൽ ചെയ്തു.
    സിദ്ധിക്ക് - സിനിമയിൽ ഏറ്റവും കയ്യടി കിട്ടിയ കഥാപാത്രം. സിനിമയിൽ ഒരു ഉണർവ് വരുത്തുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.
    സുരാജ് - അത്യാവശ്യം ചിരിപ്പിച്ചു. കോമഡികൾ
    ഓവറാക്കാതെ ഭംഗിയായി ചെയ്തു.
    സൈജു കുറുപ്പ് - ജഡ്ജിന്റെ വേഷം ആയിരുന്നു. ഇത് വരെ ചെയ്യാത്ത കഥാപാത്രം നല്ല കയ്യടക്കത്തോടെ ചെയ്തു.
    അജു വർഗീസ് - മികച്ച പ്രകടനം ഒന്നുമല്ല. ബോറാക്കിയിട്ടുമില്ല. കോമഡി നമ്പറുകൾ ഒന്നും കാര്യമായി ഏറ്റില്ല.
    മംമ്ത - തരക്കേടില്ലാത്ത പ്രകടനം
    ബിന്ദു പണിക്കർ, ഭീമൻ രഘു, ഗണേഷ്, രഞ്ജി പണിക്കർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. എടുത്ത പ്രകടങ്ങളായി തോന്നിയില്ല.
    ഫസ്റ്റ് ഹാഫിൽ അജു വര്ഗീസിന്റെ കോമഡികൾ അധികം ഏറ്റില്ല. എന്നാൽ സിദ്ധിക്ക്, ദിലീപ്, ബിന്ദു പണിക്കർ തമ്മിലുള്ള സീനുകൾ രസകരമായിരുന്നു. തിയേറ്ററിൽ അത്യാവശ്യം ഓളം ഉണ്ടാക്കിയവയും ആയിരുന്നു.ഇടവേളയോടടുത്തു പടം ഒരു ത്രില്ലെർ മോഡിലേക്ക് പോകുന്നു. മൊത്തത്തിൽ ഒരു ശരാശരി ഫസ്റ്റ് ഹാഫ്.
    ട്വിസ്റ്റുകൾ ഊഹിക്കാൻ പറ്റാവുന്നവയും ക്ളീഷെയും ആണെങ്കിലും വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന രീതിയിൽ എടുത്തിട്ടുണ്ട് രണ്ടാം പകുതി. എബോവ് ആവറേജ് രണ്ടാം പകുതി.

    ആകെത്തുക

    കുഴപ്പമില്ലാത്ത ഒരു പ്ലോട്ട്, നല്ല പ്രകടനം നടത്തിയ അഭിനേതാക്കൾ എന്നിവ കൊണ്ട് ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

    ബോക്സ്* ഓഫീസ്

    ആവറേജ് ടു എബോവ് ആവറേജ്

    റേറ്റിംഗ്
    2.5 /5







    Sent from my Redmi Note 5 Pro using Tapatalk

  2. Likes hakkimp, mallusp, ClubAns, ABE, Celebrity, Saathan, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks......
    .

  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

  8. #6
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Bhasker....

  9. #7

    Default

    thanks for the review

  10. #8

    Default

    Thanks Bhasker...

  11. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Bhasker...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •