Results 1 to 7 of 7

Thread: മിസ്റ്റർ & മിസിസ്* റൗഡി - റിവ്യൂ

  1. #1

    Default മിസ്റ്റർ & മിസിസ്* റൗഡി - റിവ്യൂ


    ജീത്തു ജോസഫ് കാളിദാസ് ജയറാമുമായി ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ & മിസിസ് റൗഡി. ജീത്തു ജോസഫ് അവസാനം ചെയ്ത ചിത്രങ്ങൾ എന്റെ പ്രതീക്ഷകൊth ചിത്രങ്ങളായിരുന്നില്ല. കൂടാതെ ചിത്രത്തിന്റെ ട്രെയ്*ലറും പ്രതീക്ഷ നല്കിയതായിരുന്നില്ല.
    ചെറിയ കൊട്ടെഷൻ വർക്ക് ഒക്കെ ചെയ്തു ജീവിക്കുന്നവരാണ് അപ്പുവും (കാളിദാസ് )കൂട്ടുകാരും. അപ്പുവിന്റെ ജീവിതത്തിലേക്ക് പൂർണിമ (അപർണ ബാലമുരളി )എത്തുന്നതോടെ അപ്പുവിന്റെയും കൂട്ടുകാരുടെയും ജീവിതം മാറിമറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
    കാളിദാസ് ജയറാം മിസ്കാസ്റ് ആയി തോന്നി. ലോക്കൽ ഗുണ്ടയുടെ റോൾ ഒട്ടും യോജിക്കുന്നില്ല. കൂടാതെ സോഫ്റ്റ്* സൗണ്ടും ഡയലോഗ് ഡെലിവെറിയും കഥാപാത്രത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പോലെ തോന്നി.
    അപർണ ബാലമുരളി നല്ല എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു. കഥാപാത്രം മുമ്പ് ചെയ്ത പല കഥാപാത്രങ്ങളോട് സാമ്യം തോന്നിയിരുന്നു. വിഷ്ണു ഗോവിന്ദൻ, ഗണപതി, ഷെബിൻ ബെൻസൺ, ശരത് സഭ എന്നിവരാണ് കാളിദാസിന്റെ കൂട്ടുകാരായി വന്നത്. എല്ലാവരും തരക്കേടില്ലാതെ ചെയ്തു. ആരും വെറുപ്പിച്ചില്ല എന്നുള്ളതാണ് പ്രധാന കാര്യം. വിജയരാഘവൻ, സായികുമാർ, വിജയ് ബാബു, ജോയ് മാത്യു, മേഘനാദൻ എന്നിവർക്ക് ചെറിയ റോളുകളെ ഉണ്ടായിരുന്നുള്ളൂ.
    ജിത്തു ജോസെഫിന്റെ സംവിധാനം ശരാശരിയോ അതിന് താഴെ നിൽക്കുന്നതായിരുന്നു. ഓരോ ചിത്രം ലിന്റ ജിത്തുവിന്റെയും, ജിത്തുവിന്റെയും എഴുത്തിലും പുതുമകൾ ഒന്നും ഉണ്ടായില്ല. പാട്ടുകളും നന്നായില്ല. കോമഡി ചിത്രം എന്ന ലേബലിലുള്ള ചിത്രമായിരുന്നെങ്കിലും നല്ല തമാശകളൊന്നും ചിത്രത്തിലുണ്ടായില്ല.
    അപ്പുവിന്റെയും കൂട്ടുകാരുടെയും കൊട്ടേഷൻ വർക്ക്* ഒക്കെ ആണ് ആദ്യ പകുതി.പല രംഗങ്ങളും ഒരു നാടകത്തിന്റെ പോലെ തോന്നി. സംവിധാനം ശരശരിയിലും താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒ കൂടാതെ ലിന്റ ജിത്തുവിന്റെയും ജിത്തു ജോസെഫിന്റെ കഥയിലും തിരക്കഥയിലും പുതുമുകളൊന്നും ഇല്ലായിരുന്നു. കോമഡികൾ വർക്ക്* ഔട്ട്* ആയില്ല. മൊത്തത്തിൽ ശരാശരിയോ അതിൽ ശരാശരിയിലും താഴെയോ നിൽക്കുന്ന ആദ്യ പകുതി.
    രണ്ടാം പകുതിയും അത്ര നന്നായില്ല എന്ന് പറയാം. ഒന്നാം പകുതിയേക്കാൾ കുറച്ച് മെച്ചം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ക്ലൈമാക്സ്* അത്ര നന്നായി വന്നില്ല. വളരെ സിമ്പിൾ ആയി കഥ പറഞ്ഞ് വന്ന മൂവി ക്ലൈമാക്സ്* ആയപ്പോൾ മനുഷ്യക്കടത്തിലേക്കൊക്കെ എത്തിപ്പെട്ടത് ബേസിക് പ്ലോട്ടിൽ നിന്നും അകന്നു പോയ ഒരു ഫീലിംഗ് ആണ്* തന്നത്.
    ആകെത്തുക
    ശരാശരിയോ അതിനു താഴെയോ നിൽക്കുന്ന സിനിമാനുഭവം.
    ബോക്സ്* ഓഫീസ്
    ഫ്ലോപ്പ്
    റേറ്റിംഗ്
    2/5

    Sent from my Redmi Note 5 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,487

    Default

    Thanks for the Review Bro...

  4. #3

    Default

    Thanks. Kalidasante karyam theerumanam aayi

  5. #4
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks for the review

  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #6

    Default

    Quote Originally Posted by Movie Lover View Post
    Thanks. Kalidasante karyam theerumanam aayi
    തീരുമാനം ആയി എന്ന് പറയാൻ പറ്റില്ല. സോഫ്റ്റ്* ആയ റോൾ ഒക്കെ ചെയ്യാൻ പറ്റുമായിരിക്കും. പൂമരത്തിലെ അഭിനയം എനിക്ക് കുഴപ്പമില്ല എന്ന് തോന്നിയിരുന്നു.. അർജന്റീന ഫാൻസിൽ കാളിദാസിന് ചേരുന്ന റോളാണ് നന്നാകുമായിരിക്കും..

    Sent from my Redmi Note 5 Pro using Tapatalk

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker for the review..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •