Thanks....
ഹരിശ്രീ അശോകന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ചിത്രത്തിന്റെ ട്രയ്ലർ കണ്ടപ്പോൾ അത്യാവശ്യം കണ്ടിരിക്കാവുന്ന ചിത്രമായിരിക്കും എന്ന് തോന്നിയിരുന്നു. പിന്നെ ഹരിശ്രീ അശോകൻ സംവിധായകനായ ചിത്രമായത് കൊണ്ടും ഒന്ന് കണ്ടുകളയാമെന്നു വിചാരിച്ചു.
ഇതിന്റെ കഥ ചുരുക്കി പറയാൻ പറ്റിയ ഒന്നല്ല. കാരണം ആദ്യ അര മണിക്കൂർ കാണിച്ച മലേഷ്യൻ എപ്പിസോഡിനു പിന്നീട് ചിത്രത്തിൽ വലിയ പ്രാധാന്യം ഒന്നുമില്ല. അത് പോലെ ഒന്നോ രണ്ടോ സബ് പ്ലോട്ടുകൾ ആണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. അവസാനം ഒരു കൂട്ടപ്പൊരിച്ചിലോടെ ഇതെല്ലാം ഒന്നാകുന്ന പല സിനിമകളിൽ കണ്ടിട്ടുള്ള കഥ പറച്ചിൽ രീതിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്.
കെട്ടുറപ്പില്ലാത്ത കഥയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കാതെ പോയ സബ് പ്ലോട്ടുകളുമാണ് ചിത്രത്തിൽ. ഒന്നോ രണ്ടോ തമാശകളൊക്കെയുണ്ട് ചിത്രത്തിൽ. പിന്നെയുള്ള തമാശകൾ ഒരു സ്കിറ്റ് കാണുന്ന ഫീൽ ഉണ്ടാക്കുന്നവയാണ്. വെറുപ്പിക്കുന്ന തമാശകളൊന്നും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
രാഹുൽ മാധവ്, മനോജ്*. കെ. ജയൻ, ധർമജൻ, ഹരിശ്രീ അശോകൻ, ബൈജു, സുരേഷ് കൃഷ്ണ ബിജു കുട്ടൻ, ടിനി ടോം ഇന്നസെന്റ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ആർക്കും പെർഫോം ചെയ്യാവുന്ന സ്പേസ് ഒന്നും ചിത്രത്തില്ല. വെറുപ്പിക്കുന്ന അഭിനയം കാഴ്ച വെച്ച ആരും ഇല്ല എന്നത് ഒരു ആശ്വാസമായി.
സംവിധാനത്തിലും സംഭാഷണത്തിലും ഹരിശ്രീ അശോകന്റെ കൈ ഉണ്ടെങ്കിലും രണ്ടിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചില്ല. അടുത്ത ചിത്രത്തിൽ ഇതിനു മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കാം....
ഇത് വളരെ മോശം ചിത്രമൊന്നുമല്ല. എന്നാൽ ആളുകളെ ആകർഷിക്കാൻ തക്ക ഒന്നും ഇല്ല താനും. അത് കൊണ്ട് ആർക്കും റെക്കമെന്റ് ചെയ്യാൻ പറ്റുന്ന ചിത്രവുമല്ല. ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ അവരവരുടെ റിസ്കിൽ പോകുക. വ്യക്തിപരമായി പറയുകയാണെങ്കിൽ എനിക്ക് ഇഷ്ടപെടാത്ത ചിത്രമാണെന്ന് തന്നെ പറയേണ്ടി വരും.
Sent from my Redmi Note 5 Pro using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thanks bhaskar ...........
Thanks for the review