Page 4 of 28 FirstFirst ... 2345614 ... LastLast
Results 31 to 40 of 274

Thread: LAL SINGH CHADDHA◄║╝Aamir Khan ■ Advait Chandan ★╝POSITIVE REVIEWS ALL OVER★╝

  1. #31

  2. #32

    Default

    Red Chillies Entertainment partners with Lal Singh Chaddha

    The Aamir Khan starrer Lal Singh Chaddha was announced by the actor earlier this year. The forthcoming film has been slated for a release on Christmas next year. Recently, Aamir Khan took to Twitter and shared the logo of the film. Soon after Aamir Khan launched the live logo of Laal Singh Chaddha, Shah Rukh Khan?s production house Red Chillies? VFX handle also made a post on twitter saying that they are proud to partner with Lal Singh Chaddha


    Shah Rukh Khan also joined the party and replied to Red Chillies VFX?s tweet saying that they are the entire story. He also wished the whole team of Lal Singh Chaddha good luck for the endeavour and even the hard work that Aamir Khan and the rest of the team has put into it. Aamir Khan and team?s Lal Singh Chaddha is a Bollywood remake of the classic Hollywood movie The Forrest Gump.


    4,104 people are talking about this






  3. #33

  4. #34

  5. #35
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  6. #36
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by Tigerbasskool View Post
    Red Chillies Entertainment partners with Lal Singh Chaddha

    The Aamir Khan starrer Lal Singh Chaddha was announced by the actor earlier this year. The forthcoming film has been slated for a release on Christmas next year. Recently, Aamir Khan took to Twitter and shared the logo of the film. Soon after Aamir Khan launched the live logo of Laal Singh Chaddha, Shah Rukh Khan?s production house Red Chillies? VFX handle also made a post on twitter saying that they are proud to partner with Lal Singh Chaddha

    Iniyippo angane enthelum nokkunnathaa nallathu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. Likes Tigerbasskool liked this post
  8. #37
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കേരളാ വിഭവങ്ങൾ ആവശ്യപ്പെട്ട് ആമിർ ഖാൻ


    ?ലാൽ സിങ് ഛദ്ദ?എന്ന സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കാനായി കേരളത്തിൽ എത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം ആമിർഖാൻ. മൂന്നാറിലെ ഷൂട്ടിങ് സ്ഥത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയിൽ ചങ്ങനാശ്ശേരിയിൽ താരം ഓടുന്ന വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 16 ന് കൊല്ലത്ത് ഹോട്ടൽ റാവിസിലായിരുന്നു താമസം.

    ആമിർ ഖാനൊപ്പം റാവിസ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള


    ഇന്ന് അതിരാവിലെ തന്നെ ജഡായുവിലെ കാപ്പിൽ ബീച്ചിൽ ഷൂട്ട് കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോകും. അദ്ദേഹത്തിന്റെ ഭക്ഷണ ഇഷ്ടങ്ങളെക്കുറിച്ച് റാവിസിലെ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള പറയുന്നു, ഭക്ഷണത്തിന്റെ കാര്യത്തിൽ സ്ട്രിക്റ്റ് ഡയറ്റിലാണ്. ഇപ്പോൾ വെജിറ്റേറിയനാണ്. പക്ഷേ കേരളത്തിൽ വന്നിട്ട് ഇവിടുത്തെ സ്പെഷൽ മീൻ കഴിക്കാൻ അദ്ദേഹം താത്പര്യം പറഞ്ഞിട്ടുണ്ട്. സ്പെഷൽ മീൻ വിഭവം റാവിസിൽ തയാറാക്കുന്നുണ്ട്. ഇന്ന് ലൊക്കേഷനിേക്ക് ഈ ഭക്ഷണം കൊടുത്തയക്കണം. ഇവിടുത്തെ ചെമ്പല്ലിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രത്യേകമായി തേങ്ങാപ്പാലിൽ തയാറാക്കിയ കറി. കടൽ വിഭവങ്ങൾ അലർജിയാണ് ഇദ്ദേഹത്തിന്. ഇന്നലെ അത്താഴത്തിന് അമീറിനു വേണ്ടി ചെമ്പല്ലിയും കരിമീനുമൊക്കെ തയാറാക്കിയിരുന്നു. പക്ഷേ മുള്ള് നിറഞ്ഞ കരിമീൻ കഴിക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് അദ്ദേഹം വേണ്ടെന്നു വച്ചു. ചെമ്പല്ലിയുടെ മാംസ ഭാഗം മാത്രം എടുക്ക് ഗ്രിൽ ചെയ്ത് തേങ്ങാപ്പാലിൽ സ്പെഷലായി തയാറാക്കുകയാണ്. ഒപ്പം കുത്തരി ചോറും ഉച്ചഭക്ഷണത്തിന് തയാറാക്കുന്നു.



    സിനിമയ്ക്കു വേണ്ടി കഠിനമായ ഡയറ്റിലാണ് അമീർ. 50 ഗ്രാം വീതമാണ് റൈസ്, പനീർ, കോളിഫ്ലവർ സബ്ജി... എല്ലാം ഈ അളവിലാണ് കഴിക്കുന്നത്. ഇന്നലത്തെ അത്താഴം ഈ അളവിലാണ് റാവിസിൽ തയാറാക്കി കൊടുത്തത്. രാവിലെ ബ്രഡും മുട്ടയും ചേർന്ന ലൈറ്റ് വിഭവമായിരുന്നു പ്രഭാത ഭക്ഷണം. അധികം എരിവും പുളിയും ഇല്ലാത്ത ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നൊരാളാണ് അമീർ ഖാൻ, പച്ചക്കറിയും പനീറുമാണ് പ്രധാന വിഭവങ്ങൾ.

    ഷൂട്ടിങ്ങിനൊപ്പം എല്ലാ ദിവസവും സ്ട്രിക്റ്റ് ഡയറ്റും എക്സർസൈസുമാണ്, കഴിഞ്ഞ ദിവസങ്ങളിൽ ജിമ്മിൽ പോകാൻ സാധിക്കാത്തതു കാരണമാണ് യാത്രയിൽ വണ്ടി നിറുത്താൻ ആവശ്യപ്പെട്ട് 10 കിലോമീറ്റർ റോഡിൽ കൂടി ഓടിയത്.








  9. #38
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചങ്ങനാശേരിയില്* ആമിർ ഖാൻ; അമ്പരന്ന് നാട്ടുകാര്*










    കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരി ടൗണിലുണ്ടായിരുന്നവര്* കണ്*മുന്നിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് അമ്പരന്നു. ബോളിവുഡ് താരം ആമിര്* ഖാന്*. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലര്* മൊബൈലില്* വിഡിയോ പകര്*ത്തി.



    സംഗതി സത്യമാണ്. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമിർ ഖാനെയും സംഘത്തെയും നാട്ടുകാര്* കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്*ക്കും പരിവാരങ്ങള്*ക്കുമൊപ്പമായിരുന്നു ആമിര്*. ടൗണിലൂടെ ടീ ഷര്*ട്ടും തൊപ്പിയുമണിഞ്ഞ് നടന്നുനീങ്ങുകയായിരുന്നു ആമിര്*. തിരിച്ചറിഞ്ഞവരില്* ചിലര്* ഒപ്പം നടന്നു. ചിലര്* ആമിര്* ജീ എന്ന് നീട്ടിവിളിച്ചു.



    എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് ആമിര്* നടന്നു. മുന്നിലൂടെ പോയത് ആമിറാണെന്ന് അറിഞ്ഞ് പലരും ഓടിയെത്തിയപ്പോഴേക്ക് താരവും സംഘവും വാഹനത്തില്* കയറിപ്പോയി. കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട എത്തിയതാണ് താരമെന്നാണ് സൂചന. അതിനിടയിലുള്ള യാത്രയിലോ മറ്റോ വാഹനത്തിൽനിന്ന് ഇറങ്ങി ചങ്ങനാശ്ശേരിയിൽ നടന്നതാകാമെന്ന് കരുതുന്നു.



    ഫോറസ്റ്റ് ഗംപ് സിനിമയുടെ റീമേക്കായ ലാൽ സിങ് ഛദ്ദയ്ക്കു വേണ്ടിയാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. ആദ്യമെത്തിയത് മൂന്നാറിലാണ്. അവിടെ നിന്നുമായിരുന്നു കൊല്ലത്തേയ്ക്കുള്ള വരവ്. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്. താരങ്ങളില്* ആമിർ മാത്രമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്.








  10. #39
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പഞ്ചായത്തിന്റെ അനുമതി; കാപ്പിൽ ബീച്ചിൽ ആമിർ ഖാൻ എത്തുമോ?; ആകാംക്ഷ







    തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് കാപ്പിൽ. ഇപ്പോൾ നാട്ടുകാരും സിനിമാപ്രേമികളും വലിയ ഒരു കാത്തിരിപ്പിലാണ്. ബോളിവുഡ് താരം ആമിർ ഖാൻ കാപ്പിൽ ബീച്ചിൽ ഷൂട്ടിങ്ങിനായി എത്തുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ. പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ആമിറിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. സിനിമയുടെ ഷൂട്ടിങിനായുള്ള അനുമതി കഴിഞ്ഞ ദിവസം ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവർത്തകർക്ക് കൈമാറിയിരുന്നു.

    ഡിസംബർ 17ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ചിത്രീകരണം. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ഹിന്ദി ചിത്രം ഒരുക്കിയ അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്* ഖാനും ചേർന്നാണ് നിർമാണം. നടന്* അതുൽ കുർക്കർണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്.

    ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന് നായികയായി എത്തുന്നത്. തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്.








  11. #40
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചിത്രീകരണത്തിന് ആമിർ ഖാൻ; കാപ്പിൽ ബീച്ചിൽ ഉത്സവം





    കാപ്പിൽ ബീച്ചിലെത്തിയ സിനിമാതാരം ആമിർഖാൻ ആരാധകർക്കൊപ്പം




    ഇടവ∙ പുതിയ സിനിമയായ ?ലാൽ സിങ് ചദ്ദ? ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഹിന്ദി സിനിമാതാരം ആമിർ* ഖാൻ കാപ്പിൽ ബീച്ച് സന്ദർശിച്ചു. ചിത്രീകരണത്തിനായി മൂന്നാറിലും തിരുവല്ലയിലും പോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലത്തെത്തിയത്. ഇന്നലെ രാവിലെ കാപ്പിൽ പാലത്തിലും ബീച്ചിലും നടൻ ഓടുന്ന രംഗങ്ങളാണ് ഏറെയും ഷൂട്ട് ചെയ്തത്. ആമിറിന്റെ കാപ്പിൽ സന്ദർശനം ഒരു മാസം മുൻപേ വാർത്തയായിരുന്നു.


    ഇടവ പഞ്ചായത്തിൽ നിന്നു സന്ദർശനാനുമതി തേടി നൽകിയ കത്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരും കാത്തിരിപ്പിലായിരുന്നു. ഇന്നലത്തെ ഹർത്താൽ ആഹ്വാനത്തിൽ വരവ് മുടങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും രാവിലെ മുതൽ കാപ്പിൽ തീരത്തേക്ക് എത്തിയ ആരാധകരെ നിയന്ത്രിക്കാൻ പൊലീസും നടന്റെ അംഗരക്ഷകരും പാടുപെട്ടു.
    ഫാൻസിനെ നിരാശരാക്കാതെ സെൽഫിക്കു പോസ് ചെയ്തും ആരാധകർക്ക് നേരെ കൈവീശിയുമൊക്കെ ആവേശം പകർന്ന ആമിർ വൈകിട്ടു വരെ സ്ഥലത്തുണ്ടായിരുന്നു. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് സിനിമ. ഇനി രാമേശ്വരത്തും ചിത്രീകരണമുണ്ട്.








Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •