ജൂൺ കണ്ടു..

ഒരു പെൺകുട്ടിയുടെ മനസ്സുള്ള സരസമായ സിനിമ..
ഒരു ടീനേജ്/ യൂത്തു പെൺകുട്ടിയുടെ വിചാര വികാര ഭാവങ്ങൾ, അവളുടെ വ്യക്തിത്വം, ചിന്തകൾ, സ്വപ്*നങ്ങൾ, കാഴ്ചപ്പാടുകൾ എല്ലാം കേന്ദ്രബിന്ദുവിൽ...!
വളരെ ആർജവം ഉള്ള, രസകരമായ, ഒറീജിനാലിറ്റി ഉള്ള ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത അവതരണം..
രാജിഷാ വിജയൻ എന്ന നടിയുടെ അനായാസ ത ഉള്ള തകർപ്പൻ പെർഫോമൻസ് തന്നെയാണ് അതിനു ഏറ്റവും സഹായകമായത്.
ക്ലീഷെ ആകുമെന്ന് കരുതിയ ക്ലൈമാക്സ് പോലും വ്യത്യസ്തമാക്കാൻ സംവിധായകൻ ധൈര്യം കാട്ടി.
സത്യസന്ധമായി പറഞ്ഞാൽ അടുത്തിടെ സൂപ്പർ ഹിറ്റ് ആയ കുമ്പളങ്ങി നെറ്സിനെക്കാൾ മനസുകൊണ്ട് ഇഷ്ടപ്പെട്ട സിനിമ..
Subject ഒരു പ്രേമം female വെർഷൻ പോലെ ആയി എന്നതാണ് പറയാനുള്ള ഒരു നെഗറ്റീവ്.. പ്രേമം മാത്രമല്ല തമിളിൽ ഓട്ടോഗ്രാഫ്, 96 തുടങ്ങിയ സിനിമാകൾ ഒക്കെ നൽകിയ ചില nostalgic / റൊമന്റിക് ഫീലിങ്ങ്സ് ഈ സിനിമയും നൽകിയിട്ടുണ്ട്.. കോപ്പി അടി എന്ന് പറയിപ്പിക്കാതെ അത് ഭംഗിയായി ചെയ്തതിൽ സംവിധായകൻ അഭിനന്ദനം അര്ഹിക്കുന്നുമുണ്ട്.
പക്ഷെ എന്നെ സംബന്ധിച്ച് പ്രേമത്തേക്കാൾ നല്ല സിനിമ എന്ന് കൂടി പറയുന്നു...!!

റേറ്റിംഗ് : 4 (വലിയ impact ഉണ്ടാക്കിയ ഒരു കൊച്ചു സിനിമ എന്ന നിലയിൽ)