Page 15 of 17 FirstFirst ... 51314151617 LastLast
Results 141 to 150 of 163

Thread: SOORARAI POTTRU◄║╝★ Suriya ★ Aparna ★ Sudha Kongara ★ ENTERS IN OSCAR RACE 2021 ★

  1. #141
    Banned
    Join Date
    Dec 2013
    Location
    https://t.me/pump_upp
    Posts
    2,335

    Default


  2. #142
    Banned
    Join Date
    Dec 2013
    Location
    https://t.me/pump_upp
    Posts
    2,335

    Default


  3. #143

  4. #144
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    സൂരരൈ പോട്രിലെ വനിതാ പൈലറ്റ്; ഇത് വർഷ നായർ




    സൂരരൈ പോട്ര് സിനിമയുടെ ക്ലൈമാക്സിൽ എത്തുന്ന പൈലറ്റിനെ പ്രേക്ഷകർ പെട്ടന്ന് മറക്കാനിടയില്ല. സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
    സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റാണ് വർഷ നായർ എന്ന ഈ യുവതി. ചെന്നൈ സ്വദേശിയായ വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിൽ പൈലറ്റും. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്.
    കേരളത്തിൽ പൊന്നാനിയിൽ കുടുംബ വേരുകളുള്ള വർഷ കുടുംബവുമൊത്ത് ചെന്നൈയിലാണ് കഴിയുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെൺകുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വർഷയുടെ ഇൻസ്റ്റഗ്രാം കണ്ടെത്തിയത്.
    എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് എഴുതിയ ആത്മകഥ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്.


    https://www.instagram.com/varsha.atr...ource=ig_embed

  5. #145
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ഈ നടിയെ എവിടുന്ന് കണ്ടെത്തി?; അപർണയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട




    എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?...സൂരരൈ പോട്ര് കണ്ട ശേഷം അപര്*ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ട കുറിച്ചത് ഇങ്ങനെയാണ്. ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്* മൂന്ന് പേര്* കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്* തന്നെയായിരുന്നു. എന്തൊരു മികച്ച പെര്*ഫോര്*മറാണ് സൂര്യ താങ്കള്*. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്*ത്രീയെ സുധ കണ്ടെത്തിയത് എന്നോര്*ത്ത് ഞാൻ അദ്ഭുതപ്പെടുന്നു. എത്ര യാഥാർഥ്യത്തോടെയാണ് ഇവർ അഭിനയിച്ചിരിക്കുന്നത്.

    ഒരു സംവിധായികയെന്ന നിലയില്* നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി.വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററിൽ കുറിച്ചു. യഥാർഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലർത്തിയെന്നോ എത്രമാത്രം ഫിക്*ഷനെന്നോ എനിക്ക് അറിയില്ല. ക്യാപ്റ്റന്റെ സിംപ്ലി ഫ്ലൈ എന്ന ബുക്ക് വായിച്ചാൽ കൂടുതൽ അറിയാമെന്നും വിജയ് ട്വീറ്റ് ചെയ്തു.
    സിനിമയെയും ബൊമ്മിയെയും സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും അപർണ ബാലമുരളി ട്വിറ്ററിലൂടെ പറഞ്ഞു.

    എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്*മിയിലെ മുൻ ക്യാപ്റ്റനുമായ ജി.ആര്*. ഗോപിനാഥന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. സൂര്യ, അപർണ ബാലമുരളി, ഉർവശി, പരേഷ് റാവൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


  6. #146
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    മധുരയിലെത്തി ഭാഷ പഠിച്ചു, ഡബ്ബിങ് വരെ സത്യ കൂടെ ന*ിന്നു: അപർണ ബാലമുരളി


    സത്യയ്*ക്കൊപ്പം ഡബ്ബിങ് സമയത്ത് അപർണതൃശൂരിലെ വീട്ടിൽ അഭിനന്ദനപ്പെരുമഴ നനയുകയാണ് അപർണ ബാലമുരളി. സൂരറൈ പോട്രിലെ ബൊമ്മിയെന്ന തനി മധുരൈ പൊണ്ണ് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം ബൊമ്മിയാണു താരം. ഓരോ മിനിറ്റിലും പിറന്നുവീഴുകയാണു ഫാൻ റിവ്യൂകൾ. ചിത്രത്തിൽ നായകനായ സൂര്യയുടെ നെടുമാരൻ രാജാങ്കത്തോടൊപ്പം കട്ടയ്ക്കു നിൽക്കുന്ന സുന്ദരി എന്ന ബൊമ്മി, അപർണയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണെന്ന് ആരാധകർ. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ശേഷം അപർണയുടെ ഫോണിനു വിശ്രമമില്ല. നിലയ്ക്കാതെ കോളുകൾ, വാട്സാപ്പിൽ അഭിനന്ദന സന്ദേശങ്ങൾ. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും ട്വിറ്റർ തീരെ ഉപയോഗിക്കാതിരുന്ന താൻ കഴിഞ്ഞ ഒരാഴ്ചയായി ട്വീറ്റുകൾക്കു മറുപടി നൽകുന്ന തിരക്കിലാണെന്ന് അപർണ പറയുന്നു.
    സിനിമാമേഖലയിൽ നിന്നും പുറത്തുനിന്നും ഒട്ടേറെപ്പേർ വിളിച്ചു. എന്നെങ്കിലും സംസാരിക്കാൻ അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിട്ടില്ലാത്തവർ പോലും ഇക്കൂട്ടത്തിലുണ്ട്. വലിയ ഭാഗ്യമായാണ് ഇതിനെക്കാണുന്നത്. നല്ല പരിശ്രമവും മുന്നൊരുക്കവും വേണ്ടിവന്ന കഥാപാത്രമാണു ബൊമ്മി. അതിനു ഫലമുണ്ടായെന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായെന്നും അറിയുന്നതിൽ വലിയ സന്തോഷം. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനുള്ള ഊർജമാണ് ഈ അഭിനന്ദനങ്ങൾ.

    ബൊമ്മിയാകാനുള്ള പരിശ്രമം?
    ഷൂട്ടിങ്ങിന് ഏതാണ്ട് ഒരുവർഷം മുൻപേ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഷൂട്ടിങ് സെറ്റിലെക്കാൾ കൗതുകങ്ങൾ പ്രീപ്രൊഡക്*ഷൻ സമയത്തായിരുന്നു. ബൊമ്മിയുടെ മധുരപ്പേച്ച് ശരിയാക്കാൻ വേണ്ടിവന്ന കഠിന പരിശീലനമാണ് അതിൽ പ്രധാനം. സെന്തിൽ, വിരുമാണ്ടി എന്നിവരാണു മധുര ശൈലിയിലുള്ള ഡയലോഗുകൾ പരിശീലിപ്പിക്കാൻ ആദ്യമെത്തിയത്. ഇതിനു ശേഷം, അവർ മധുരയിൽ ചെന്നപ്പോൾ കണ്ടെത്തിയ സത്യ എന്ന തനി മധുരപ്പൊണ്ണ് പരിശീലനച്ചുമതലയേറ്റു. സംസാരത്തിലും പെരുമാറ്റത്തിലും വളരെ ശക്തരായ സ്ത്രീകളാണു മധുരയിലേത്. അത്തരത്തിലൊരു മധുരക്കാരി ആയിരുന്നു സത്യ. പ്രാദേശിക സംസ്കാരത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സത്യ വളരെ സഹായിച്ചു. ഡബ്ബിങ് പൂർത്തിയാകും വരെ അവർ കൂടെനിന്നു. കലൈറാണിയുടെ ഗ്രൂമിങ് സെഷനുകളും ബൊമ്മിയെ രൂപപ്പെടുത്താൻ സഹായിച്ചു.
    ഷൂട്ടിങ് ആരംഭിക്കും മുൻപ് മധുരയിൽ പോയിരുന്നോ?
    ഷൂട്ടിങ് ഷെഡ്യൂൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപേ മധുരയിലെത്തി. അവിടെയുള്ള മാർക്കറ്റിലാണു കൂടുതൽ സമയം ചെലവിട്ടത്. ഒട്ടേറെ വ്യാപാരികളോടു സംസാരിച്ചു. കച്ചവടത്തിന്റെ രീതി, സ്ത്രീകളായ കച്ചവടക്കാരുടെ പെരുമാറ്റം ഒക്കെ ശ്രദ്ധിച്ചു. സിനിമയിൽ ബൊമ്മി കച്ചവടക്കാരിയായതിനാൽ അത്തരം കാര്യങ്ങൾ കണ്ടു പഠിക്കാനാണു കൂടുതൽ സമയം ചെലവിട്ടത്. ഈ പാഠങ്ങൾ ബൊമ്മിയെ ഉൾക്കൊള്ളാൻ ഏറെ ഉപകരിച്ചു.
    മധുരത്തമിഴിനെക്കാൾ മൗനഭാഷയാണ് ബൊമ്മിയുടെ ഹൈലൈറ്റ്?
    സുധ കൊങ്കര എന്ന സംവിധായികയുടെ കണിശതയും കൃത്യതയുമാണതിനു കാരണം. ഒരു നോട്ടം പോലും എങ്ങനെ വേണം എന്നു സംവിധായികയ്ക്കു നിശ്ചയമുണ്ടായിരുന്നു. ബൊമ്മിയും മാരനും ആദ്യമായി കണ്ടുമുട്ടുന്ന രംഗം പോലും പതിവു ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായത് അങ്ങനെയാണ്. മുഖത്തു ചിരി വേണ്ട എന്നായിരുന്നു സൂര്യ സാറിനുള്ള നിർദേശം; സാധാരണ പെണ്ണുകാണലിനുണ്ടാവുന്ന നാണമൊന്നും പാടില്ലെന്ന് എന്നോടും. തിരക്കഥ നന്നായി വായിച്ചു പഠിക്കാനുള്ള സമയം കിട്ടിയ ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. ഇതും വളരെയധികം സഹായിച്ചു. ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും ഡയലോഗുകൾ മിക്കതും മനസ്സിലുറച്ചിരുന്നു. അതു കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാനും ബൊമ്മിയുടെ വികാരവിക്ഷോഭങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനും സഹായിച്ചു.
    ബൊമ്മിയുടേതു മാത്രമല്ല, കണ്ടു തീർന്നാലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളുടേതു കൂടിയാണ് സൂരറൈ പോട്ര്?
    ഈ ചിത്രം എന്താണെന്നും സംവിധായിക എന്താണ് ആഗ്രഹിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ ആവോളം സമയം എല്ലാവർക്കും കിട്ടി. പൂർണമായ തിരക്കഥ എല്ലാവർക്കും നൽകിയിരുന്നു. മുതിർന്ന താരങ്ങളിൽ പലരെയും സംവിധായിക നേരിട്ടു കണ്ട് തിരക്കഥ വായിച്ചു കേൾപ്പിച്ചു. എനിക്കു തമിഴ് വായിക്കാനറിയില്ല. അതിനാൽ ഇംഗ്ലിഷിലാണു ലഭിച്ചത്. ആദ്യം കഥയും പിന്നീടു തിരക്കഥയും അയച്ചുതന്നു. പിന്നീട് സ്ക്രിപ്റ്റിലെ ഒട്ടേറെ ഭാഗങ്ങൾ ശബ്ദസന്ദേശങ്ങളായും നൽകി. ഈ പ്രക്രിയയിലൂടെയാണ് നടീനടന്മാരെല്ലാം കടന്നുപോയത്. അതിനു ഫലമുണ്ടായി.
    ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ സിംപ്ലി ഫ്ലൈ എ ഡെക്കാൻ ഒഡീസി എന്ന പുസ്തകം ഈ ചിത്രത്തിനു പ്രചോദനമായിട്ടുണ്ട്. അതു വായിച്ചിട്ടുണ്ടോ?
    ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെക്കാലം ഞാൻ കയ്യിൽ കൊണ്ടുനടന്നു. താളുകളൊക്കെ പിഞ്ഞിത്തുടങ്ങിയ പുസ്തകമായതിനാൽ വളരെ ഭദ്രമായാണു സൂക്ഷിച്ചിരുന്നത്. എന്നാൽ, ഷൂട്ടിങ് തിരക്കിനിടെ വായിക്കാൻ പറ്റിയില്ല. എന്റെ അമ്മാവന്റെ കയ്യിൽ ഇപ്പോഴും പുസ്തകമുണ്ട്. അധികം വൈകാതെ എന്തായാലും വായിക്കും, ഉറപ്പ്.
    ക്ലാസിക്കൽ നൃത്തം അറിയാം, എന്നാൽ ഈ ചിത്രത്തിലെ നൃത്തരംഗങ്ങൾ ഏറെ വ്യത്യസ്തമാണ്?
    റിഹേഴ്സൽ ഉണ്ടായിരുന്നു. ചുവടുകളെല്ലാം നേരത്തേ പഠിച്ചുറപ്പിച്ചു. സ്ലോമോഷനിലാണ് ആ നൃത്തം. ഇതെങ്ങനെയാണു ചിത്രത്തിൽ വരികയെന്നു സംശയമുണ്ടായിരുന്നു. എന്നാൽ, സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. അത്രയ്ക്കു വ്യത്യസ്തമായിരുന്നു.
    തുടർന്നുള്ള കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ബൊമ്മി ദുഷ്കരമാക്കുമോ?
    തീർച്ചയായും. സ്വപ്നതുല്യമായ ഒരു കഥാപാത്രം തന്നെയാണു ബൊമ്മി; ഇത്രയേറെ പ്രേക്ഷകപ്രീതി അതിനു ലഭിച്ചത് അനുഗ്രഹവും. കരിയറിലെ വലിയൊരു വഴിത്തിരിവാണ്. ഇതുവരെ പുതിയൊരു ചിത്രത്തിനു ഞാൻ സമ്മതം മൂളാത്തതിനു പിന്നിലും ഈ ചിന്തയുണ്ട്. മികച്ചതെന്നു വിലയിരുത്തപ്പെട്ട കഥാപാത്രത്തിനു കോട്ടം തട്ടുന്ന രീതിയിൽ മറ്റൊരു കഥാപാത്രം ചെയ്യാൻ കഴിയില്ല. എത്രത്തോളം ഇക്കാര്യത്തിൽ സ്വാതന്ത്ര്യം ലഭിക്കും എന്നറിയില്ല. എങ്കിലും നന്നായി ശ്രദ്ധിച്ചു മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തന്നെയാണു തൽക്കാലം തീരുമാനം.
    മലയാളത്തിൽ ഇത്ര ശക്തമായൊരു കഥാപാത്രം പ്രതീക്ഷിക്കുന്നുണ്ടോ?
    ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷ. പിന്നെ, സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും കയ്യിലല്ലേ അത്. മഹേഷിന്റെ പ്രതികാരത്തിലെ ജിൻസി കരുത്തുറ്റ കഥാപാത്രമായിരുന്നു. അതുകണ്ടാണ് സുധാ കൊങ്കര എന്നെ ഈ ചിത്രത്തിന്റെ ഓഡിഷനായി വിളിച്ചത്.
    റ്റു ഭാഷകളിൽനിന്ന് ഓഫറുകളുണ്ടോ?
    പലരും വിളിക്കുന്നുണ്ട്. എന്നാൽ, കഥകളൊന്നും കേട്ടുതുടങ്ങിയിട്ടില്ല. നിലവിൽ ഞാൻ ബൊമ്മിയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്.
    ബൊമ്മിക്ക് അപർണ എത്ര മാർക്കിടും?
    ബൊമ്മിയെന്ന കഥാപാത്രത്തിനല്ലേ? പത്തിൽ പത്തു മാർക്കും കൊടുക്കാം. എന്റെ അഭിനയത്തെപ്പറ്റിയാണെങ്കിൽ ഞാൻ തൃപ്തയാണ്, വളരെ ഹാപ്പിയാണ്. കഥാപാത്രത്തിനു വേണ്ടതെന്താണോ അത് എന്നിൽനിന്നു പുറത്തെത്തിക്കാൻ സംവിധായികയ്ക്കു കഴി*ഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ.


  7. #147

    Default

    Soorarai Pottru to premier on Sun TV for Pongal 2021..!!

  8. #148
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    എനിക്കിവന്റെ കുടുംബത്തെ ഇഷ്ടമാണ്, എനിക്ക് ഇവനെ വലിയ ഇഷ്ടമാണ്; മാരനെ വിറപ്പിച്ച ഭക്തവത്സലം പറയുന്നു


    Mohan babu, Suriya


    സൂര്യയെ നായകനാക്കി സുധാ കോങ്ക്ര സംവിധാനം ചെയ്ത സൂരരൈ പോട്ര് കണ്ടവരാരും തന്നെ ചിത്രത്തിലെ കർക്കശക്കാരനായ എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ മറന്നു കാണില്ല.
    തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവാണ് ചിത്രത്തിൽ ഭക്തവത്സലമായി വേഷമിട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിനു നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സൂര്യ....
    അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വലിയൊരു അനുഭവം തന്നെയായിരുന്നുവെന്ന് സൂര്യ പറയുന്നു സിനിമയ്ക്കായി അ​ദ്ദേഹത്തെ സമീപിക്കാൻ ആദ്യം ഭയന്നിരുന്നുവെന്നും അ​ദ്ദേഹത്തിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവിനോടാണ് ഇക്കാര്യം പറഞ്ഞതെന്നും എന്നാൽ കഥ കേട്ടതും അദ്ദേഹം അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നുവെന്നും സൂര്യ പറയുന്നു.

    മഞ്ജു ഭക്തവൽസലം നായിഡു എന്നു തന്നെയാണ് മോഹൻ ബാബുവിന്റെ യഥാർഥ പേര്. ഒന്നിച്ച് സിനിമാ ജീവിതം ആരംഭിച്ചവരാണ് സ്റ്റെെൽ മന്നൻ രജനികാന്തും മോഹൻ ബാബുവും. വില്ലനായി അഭിനയരം​ഗത്തേക്ക് എത്തിയ മോഹൻ ബാബു പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തെലുങ്കിലെ സൂപ്പർ നായകനായി മാറി. നിരവധി ചിത്രങ്ങൾ നിർമിച്ചു. ആന്ധ്രയിൽ അദ്ദേ​ഹം അറിയപ്പെടുന്നത് കളക്ഷൻ കിങ്ങ് എന്ന പേരിലാണ്.


  9. #149
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    സിനിമയിൽ കണ്ടത് മാത്രമല്ല റിയൽ ലൈഫ് നെടുമാരൻ; ജിആർ ഗോപിനാഥിനും ഡെക്കൻ എയറിനും സംഭവിച്ചതെന്ത് ?


    ഒടിടി റിലീസ് ചെയ്ത സൂര്യയുടെ സൂരരൈ പോട്രിനെ കുറിച്ചുള്ള അനുമോദന പോസ്റ്റുകളും, സ്റ്റാറ്റസുകളുമാണ് സോഷ്യൽ മീഡിയ നിറയെ. സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി റിലീസ് ചെയ്ത സിനിമ എന്നത് മാത്രമായിരുന്നില്ല ചിത്രത്തിന് ജനപ്രീതി നേടിക്കൊടുത്തത്. മറിച്ച് ചിത്രം സംസാരിച്ചത് നമ്മുടെയെല്ലാം കഥയായിരുന്നു. ഒരു രൂപയും ടാക്*സും ചേർത്ത് നാമമാത്രമായ തുക നൽകി ശരാശരി ഇന്ത്യക്കാരന് ആദ്യമായി വിമാനയാത്ര നടത്താൻ കാരണമായത് എയർ ഡെക്കാനായിരുന്നു.
    ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിങ്ങനെ പണത്തിന്റെ പേരിൽ മുൻഗണന ലഭിച്ചും, തഴയപ്പെട്ടും പോയവരെ ഒന്നിച്ച് ഒരേ സീറ്റിൽ ഇരുത്തുക കൂടി ചെയ്തു എയർ ഡെക്കൻ എയർ ഡെക്കാനും സ്ഥാപകൻ ജിആർ ഗോപിനാഥും സൃഷ്ടിച്ച മാറ്റത്തിന്റെ കാറ്റ് ദക്ഷിണേന്ത്യ മുഴുവൻ വീശിയടിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ സമാന ആശയത്തിൽ മറ്റ് ബഡ്ജറ്റ് വിമാനങ്ങൾ വന്നു. എയർ ഡെക്കാൻ ഇന്ത്യയിലെ വിമാനക്കമ്പനികളിൽ ഒന്ന് മാത്രമായി. ഇപ്പോൾ സൂര്യ ചിത്രമായ സൂരരൈ പോട്രിലൂടെയാണ് എയർ ഡെക്കാനെ കുറിച്ചും ഗോപിനാഥിനെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. പക്ഷേ സിനിമയായിരുന്നില്ല ജീവിതം. കേൾക്കുന്നവരിൽ ആവേശമുണർത്തുന്ന കഥയാണ് സിനിമയ്ക്കും ജീവിതത്തിനും. പക്ഷേ ഉയർന്ന് മാത്രം പറന്ന സിനിമാറ്റിക് ഗ്രാഫ് ആയിരുന്നില്ല ഗോപിനാഥിന്റെ ജീവിതകഥ. അതിൽ ഉയർച്ചയും താഴ്ചയും അതിജീവനവും മാറിയും മറിഞ്ഞും ഉണ്ടായിരുന്നു. സിനിമ പറഞ്ഞതും പറയാത്തതും .
    ആദ്യം അൽപം ഫ്*ളാഷ് ബാക്ക്
    കർണാടകയിലെ ഗൊരൂർ ഗ്രാമത്തിലെ ഒരു സ്*കൂൾ അധ്യാപകന്റെ മകനായിരുന്നു ഗൊരൂർ രാമസ്വാമി അയംഗാർ ഗോപിനാഥ്. എട്ട് വർഷത്തോളം സേനയിൽ പ്രവർത്തിച്ച അദ്ദേഹം 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യൂദ്ധത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയിട്ടുണ്ട്.
    ഇന്ത്യൻ ആമിയിൽ ക്യാപ്റ്റനായിരുന്ന ഗോപിനാഥ് 1980 ൽ കൃത്യമായി പറഞ്ഞാൽ തന്റെ തന്റെ 28-ാം വയസിൽ സേനയിൽ നിന്ന് സ്വയം വിരമിച്ചാണ് സംരംഭക ജീവിതത്തിലേക്ക് കടക്കുന്നത്.
    ഡെക്കാൻ ഏവിയേഷൻ
    ആദ്യം പട്ടുനൂൽ വ്യവസായി ആയിപിന്നീട് ഹോട്ടൽ തുറന്നു ഇതിനെല്ലാം ശേഷമാണ് 1997ൽ ഡെക്കാൻ ഏവിയേഷൻ എന്ന കമ്പനിയിലൂടെ വ്യോമയാന മേഖലയിലേക്ക് ഗോപിനാഥ് എത്തുന്നത്. സുഹൃത്ത് ക്യാപ്റ്റൻ കെ.ജെ സാമുവലുമായി ചേർന്ന് ഹെലികോപ്റ്റർ ചാർട്ടർ സർവീസ് ആരംഭിച്ചു.
    രാഷ്ട്രീയ നേതാക്കളും, ബിസിനസ് പ്രമുഖരും ഈ ഹെലികോപ്റ്റർ സർവീസ് ഉപയോഗിച്ചു. ചില അപകട/പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീലങ്ക, നേപ്പാൾ, കാബൂൾ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഡെക്കൻ ഏവിയേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗോപിനാഥിന് നല്ല ലാഭം ലഭിച്ചു. ഈ ആത്മവിശ്വാസത്തിലാണ് ബഡ്ജറ്റ് എയർലൈൻസ് എന്ന ആശയത്തിലേക്ക് ഗോപിനാഥ് കടക്കുന്നത്.
    ഡെക്കൻ എയർ
    ഇന്ത്യൻ സാമ്പത്തികരംഗം വലിയ കുതിപ്പ് നടത്തിയ 2003 ലാണ് ഗോപിനാഥ് ഡെക്കൻ എയർ എന്ന എയർലൈൻസ് ആരംഭിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന സൗത്ത്*വെസ്റ്റ് എയർലൈൻസ്, റയാനെയർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഡെക്കൻ ഏവിയേഷൻ ആരംഭിക്കുന്നത്. അന്താരാഷ്ട്ര യാത്രകളായിരുന്നില്ല, മറിച്ച് അഭ്യന്തര സർവീസായിരുന്നു ഡെക്കൻ എയറിന്റെ ലക്ഷ്യം. പ്രത്യേകിച്ച് ട്രെയിൻ കണക്ടിവിറ്റി മാത്രമുള്ള നഗരങ്ങളിലേക്ക്.
    ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മണിക്കൂറകൾ ട്രെയിനിൽ ചെലവഴിക്കുന്ന സാധാരണക്കാരന് കുറഞ്ഞ ചെലവിൽ വിമാനത്തിൽ യാത്ര എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. ഗോപിനാഥിന്റെ ഭാര്യ ഭാർഗവിയാണ് തന്റെ ബേക്കറി വ്യവസായത്തിൽ നിന്ന് ലഭിച്ച പണം ഗോപിനാഥിന് നൽകി അദ്ദേഹത്തിന്റെ സ്പനത്തിന് ചിറക് വിരിക്കാൻ സഹായിച്ചത്.
    എയർ ഡെക്കാൻ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. 43 വിമാനങ്ങളുമായി ഇന്ത്യയിലെ 69 നഗരങ്ങളെ ബന്ധിപ്പിച്ച എയർ ഡെക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 22 ശതമാനവും നിയന്ത്രിച്ച് തുടങ്ങി.
    എയർ ഡെക്കാന്റെ മാതൃക മറ്റ് വിമാനക്കമ്പനികളും സ്വീകരിച്ചു. ഇൻഡിഗോ, സ്*പൈസ് ജെറ്റ് എന്നീ എയർലൈൻസുകൾ ഇത്തരം low coast പാതയിലേക്ക് ചുവടുമാറ്റി. വ്യോമയാന രംഗത്തെ വിപ്ലവത്തിനാണ് ഈ മാറ്റം വഴിതെളിച്ചത്. 2003 ൽ 29.2 മില്യൺ ആളുകൾ വിമാനങ്ങളിൽ സഞ്ചരിച്ചിരുന്നതെങ്കിൽ, 2006ൽ ഈ സംഖ്യ 90.44 മില്യണിലെത്തി. ലോ കോസ്റ്റ് എയർലൈൻസിന്റെ പിതാവായി ഗോപിനാഥ് അറിയപ്പെട്ടു. സൂരരൈ പോട്ര് എന്ന ചിത്രത്തിൽ നാം കാണുന്നത് ഈ വിജയഗാഥയാണ്. ഇതിന് ശേഷം എന്താണ് എയർ ഡെക്കാന് സംഭവിച്ചത് ?
    എയർ ഡെക്കാന് സംഭവിച്ചതെന്ത് ?
    എയർ ഡെക്കാന്റെ കുതിപ്പ് അധികകാലം നീണ്ടുനിന്നില്ല. എയർലൈൻ പ്രവർത്തനത്തിന്റെ 50 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ധന വിലയാണ്. രാജ്യത്ത് ഇന്ധന വില കുതിച്ചുയർന്നതോടെ കുറഞ്ഞ വിലയിൽ ഫ്*ളൈറ്റ് ടിക്കറ്റുകൾ നൽകുക എന്നത് എയർ ഡെക്കാനെ അപേക്ഷിച്ച് ദുഷ്*കരമായി മാറി. തുടർന്ന് എയർ ഡെക്കാന് വലിയ നഷ്ടങ്ങൾ സംഭവിച്ചു. എയർ ഡെക്കാനുമായി ബസിനസ് ബന്ധം സ്ഥാപിക്കാൻ നോക്കിയിരുന്ന വിജയ് മല്യ എയർ ഡെക്കാന്റെ വലിയൊരു ശതമാനം ഷെയറുകളും സ്വന്തമാക്കി. എയർ ഡെക്കാന്റെ അസ്ഥിത്വമായിരുന്ന ലോ-കോസ്റ്റ് മോഡൽ എന്ന പദ്ധതി കാറ്റിൽ പറത്തി കിംഗ്ഫിഷർ മറ്റ് വിമാനക്കമ്പനികളുടേത് പോലെ എയർ ഡെക്കാനെയും പ്രവർത്തിപ്പിച്ചു. ബിസിനസ് രംഗത്ത് നിന്നേറ്റ കനത്ത പ്രഹരങ്ങളെ തുടർന്ന് 2012ൽ മല്യയ്ക്ക് കമ്പനി അടച്ചുപൂട്ടേണ്ടി വന്നു.
    തന്റെ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നു കിംഗ്ഫഷറുമായുള്ള പാർട്ണർഷിപ്പ് എന്ന് ഗോപിനാഥ് കുറ്റബോധത്തോടെ ഇന്ന് ഓർക്കുന്നു. വിജയ് മല്യ തന്റെ പദ്ധതികൾ മാറ്റുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും മല്യയുമായി ഡെക്കൻ എയർ കരാറിൽ ഏർപ്പെടില്ലായിരുന്നുവെന്ന് ഗോപിനാഥ് പറയുന്നു.
    കിംഗ്ഫിഷറിന്റെ പതനത്തെ തുടർന്ന് പാസഞ്ചർ എയർലൈൻസ് രംഗം വിട്ട ഗോപിനാഥ് എയർ കാർഗോ, ലോജിസ്റ്റിക്*സ് രംഗത്തേക്ക് തിരിഞ്ഞു. ഡെക്കൻ 360 എന്ന കാർഗോ വിമാനത്തിലൂടെയായിരുന്നു ഇത്. എന്നാൽ കടബാധ്യത ഉയർന്നതോടെ കർണാടക ഹൈക്കോടതി ഗോപിനാഥിനോട്കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഡെക്കൻ 360ക്ക് പൂട്ട് വീണുവെങ്കിലും, 1997ൽ ഗോപിനാഥ് തുടങ്ങി വച്ച ഹെലികോപ്റ്റർ സർവീസ് തുടർന്ന് പോയി. ടൂറിസം, മെഡിക്കൽ ആവശ്യങ്ങൾ, കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഗോപിനാഥിന്റെ ഹെലികോപ്റ്റർ പാറി നടന്നു..

    ഇവിടംകൊണ്ട് ഗോപിനാഥിന്റെ കഥ തീർന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. തിരിച്ചടികൾ തുടർക്കഥയായിട്ടും പൂർണമായും വ്യോമായന മേഖല വിടാൻ ഗോപിനാഥ് തയാറായില്ല. പരിശ്രമങ്ങൾക്കൊടുവിൽ ഗോപിനാഥ് പാസഞ്ചർ എയർലൈൻസ് രംഗത്തേക്ക് തന്നെ തിരികെയെത്തി
    തിരിച്ചുവരവ്
    പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഉഡാൻ പദ്ധതിയിലൂടെ എയർ ഡെക്കാൻ തിരിച്ചുവരവ് നടത്തി. എയർ ഡെക്കൻ കൂടാതെ സ്*പൈസ് ജറ്റ്, ട്രൂജെറ്റ്, എയർ ഒഡീഷ എന്നിവ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കാൺപൂർ, പഥാൻകോട്ട്, ഗ്വാളിയാർ അടക്കമുള്ള 70 ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സർവീുകൾ നടത്തി. എയർ ഡെക്കൻ ഗുജറാത്തിലെ അഹമദാബാദ് ആസ്ഥാനമാക്കിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. 19 സീറ്റുകളുള്ള ബീച്ച് 1900D എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് എയർ ഡെക്കൻ സർവീസ് നടത്തിയിരുന്നത്. അഹമദാബാദ്, ഭാവ്*നഗർ, ദിയു, മുന്ദ്ര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് എയർ ഡെക്കാന്റെ സർവീസ്. 2020ൽ പൊട്ടി പുറപ്പെട്ട കൊവിഡ് മഹാമാരിയെ തുടർന്ന് എയർ ഡെക്കാൻ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.
    ഇന്ത്യയിൽ ആദ്യമായി ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കിയത് എയർ ഡെക്കാനാണ്. ഇതിലൂടെ വിമാന കമ്പനികൾക്കും ഉപഭോക്താക്കൾക്കുമിടിയിൽ പ്രവർത്തിച്ചിരുന്ന യാത്രാ ഏജന്റുമാരുടെ റോൾ ഇല്ലാതായി. മുൻപ് മധ്യസ്തരുടെ കമ്മീഷനെല്ലാം നൽകി ലഭിച്ചിരുന്ന ടിക്കറ്റ് കുറഞ്ഞ ചെലവിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കാനായിരുന്നു ഇത്. വ്യോമയാന രംഗത്ത് ഇത്തരം സമഗ്ര മാറ്റങ്ങൾ കൊണ്ടുവന്നിട്ടും പ്രതീക്ഷിച്ച ഉയരത്തിൽ പറക്കാൻ സാധിച്ചില്ല എന്നതായിരുന്നു ഗോപിനാഥിന്റെ വിധി.
    പക്ഷേ ഒരു കാര്യം മറക്കരുത്! നമ്മൾ സാധാരണക്കാർക്ക് ഒരിക്കലെങ്കിലും വിമാനത്തിൽ കയറാൻ ഇടവന്നിട്ടുണ്ടെങ്കിൽ അത് സാധ്യമാക്കിയത് എയർ ഡക്കാൻ ഉയർത്തിയ വിപ്ലവം കൊണ്ടാണ്.
    സാധാരണക്കാരന്റെ പോക്കറ്റിന്റെ വലുപ്പം അളന്നും അറിഞ്ഞും അവനെ ആകാശത്തിൽ പറപ്പിച്ചതിന്റെ കാരണം ജിആർ ഗോപിനാഥിന്റെ ആവേശം ഒന്ന് മാത്രമാണ്!


  10. #150
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ബൊമ്മിയുടെ ബൺ വേൾഡിന് 25 വയസ്; ഭാര്യക്ക് അനുമോദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്




    തമിഴ് നടൻ സൂര്യ പ്രധാന കഥാപാത്രമായി എത്തിയ സൂരരൈ പോട്രു മികച്ച പ്രതികരണമാണ് നേടിയത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും വിമാനയാത്ര എന്ന ആശയം സാധിച്ചെടുത്ത ക്യാപ്റ്റൻ ജിആർ ഗോപിനാഥിൻ്റെ കഥയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ ഭാർഗവി ഗോപിനാഥിൻ്റെ കഥയും സിനിമ സംസാരിച്ചിരുന്നു. ബേക്കറി തുടങ്ങണമെന്ന ആഗ്രഹം പൂർത്തീകരിക്കുകയും അത് വലിയ വിജയമാക്കുകയും ചെയ്ത ഭാർഗവിയുടെ ബൺ വേൾഡിന് 25 വയസ്സ് പൂർത്തിയായിരിക്കുകയാണ് ഇന്ന്. പ്രിയ പത്നിക്ക് ക്യാപ്റ്റൻ ജിആർ ഗോപിനാഥ് അനുമോദനം അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    നെടുമാരൻ എന്ന യുവാവ് ഭാര്യ സുന്ദരി എന്ന ബൊമ്മിയോടൊപ്പം ചേർന്ന് സ്വപ്നങ്ങളെ വരുതിയിലാക്കുന്നതാണ് സൂരരൈ പോട്രു ചർച്ച ചെയ്തത്. നെടുമാരനായി സൂര്യയ്ഉം ബൊമ്മിയായി അപർണ ബാലമുരളിയും വേഷമിട്ടു. സുധ കൊങ്ങരയാണ് സിനിമ അണിയിച്ചൊരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റും സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ് സിനിമ നിർമിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഡോ.എം മോഹൻ ബാബു, പരേശ് രാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടർന്ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •