Results 1 to 3 of 3

Thread: അർജന്റീന ഫാൻസ്*: Watchable entertainer for every fans! (Review)

  1. #1

    Default അർജന്റീന ഫാൻസ്*: Watchable entertainer for every fans! (Review)


    ഇവിടെ കണ്ട നെഗറ്റീവ് റിവ്യൂസ് മൂലം പ്രതീക്ഷകൾ ഒന്നും ഇല്ലാതെ എന്നാൽ മറ്റു പടങ്ങൾ ഒന്നും കാണാൻ ഇല്ലാത്തതു കൊണ്ട് മാത്രം കയറിയതാണ്.

    എന്നാൽ ഉത്*കൃഷ്ടം എന്നൊന്നും പറയുന്നില്ലെങ്കിലും സിനിമ എല്ലാത്തരത്തിലും നല്ല ഒരു അനുഭവമായിരുന്നു.
    ഫുട്ബോൾ ആരാധനയുടെ വൈകാരികത, പ്രണയം, ഗ്രാമീണമായ നൊസ്റ്റാൾജിയ, ഹാസ്യാത്മകത എല്ലാത്തിന്റെയും ഒരു മികച്ച മിക്സ്.
    1983 എന്ന ക്രിക്കറ്റ് ബേസ്ഡ് സിനിമയുടെ ഘടനയും രൂപവും ഭാവാത്മകതയുമായി ഒരുപാടു സാദൃശ്യം തോന്നിപ്പിക്കുന്ന ഒരു making ആയിരുന്നു.
    1990ലെ escobar self ഗോൾ അടിച്ചു രക്തസാക്ഷി ആകേണ്ടിവന്ന ഫുട്ബോൾ ലോകകപ്പ് തൊട്ടു അർജന്റീന കഷ്ടിച്ച് 2nd റൗണ്ടിൽ കടന്നു കൂടിയ 2018 ലോകകപ്പ് വരെയുള്ള കാലഘട്ടങ്ങളിലെ ഫുട്ബോൾ വികാരവുമായി ഇഴചേർന്ന ചില ജീവിതങ്ങൾ , അല്പം പതിഞ്ഞ താളത്തിൽ ആണെങ്കിലും സരസമായി തന്നെ പറഞ്ഞുപോവുന്നു..
    പ്രതീക്ഷിക്കാവുന്ന ഒരുതരം cleache ക്ലൈമാക്സ് തന്നെയെങ്കിലും അവിടെയും രസച്ചരട് പൊട്ടാതെ അവതരിപ്പിക്കപ്പെടുന്നുണ്ട്.
    അർജന്റീന ഫാന്സിന് മാത്രമല്ല എല്ലാ genuine ഫുട്ബോൾ ഫാന്സിനും ഈസി ആയി കണക്ട് ചെയ്യാവുന്നെ ഒരു പ്രമേയവും അവതരണവും.. എല്ലാ ഫാന്സിനെയും ആവേശം കൊള്ളിക്കുകയും പരിഹസിച്ചു തമാശ സൃഷ്ടിക്കുകയും ഒക്കെ ഒരുവിധം ബാലൻസ്ഡ് ആയി ചെയ്യുന്നുമുണ്ട്. ഫുട്ബോൾ ആരാധിക ഒന്നുമല്ലാത്ത എന്റെ ഭാര്യക്ക് പോലും സിനിമ ഇഷ്ടപ്പെട്ുകയും ചെയ്തു. തിയേറ്ററിലും പൊതുവെ ആദ്യാവസാനം നല്ല response തന്നെ ആയിരുന്നു.

    മഹത്തായ കഥാപാത്രങ്ങൾ ഒന്നുമല്ലെങ്കിലും പുതുമുഖങ്ങൾ ഉൾപ്പെടെ എല്ല കഥാപാത്രങ്ങളും സിനിമയുമായി ഇഴുകിച്ചേരുന്ന രസകരമായ സൃഷ്ടികൾ ആയിരുന്നു. ഇവിടെ ഒരുപാടു ചർച്ച ചെയ്ത പോലെ ഐശ്വര്യയോ കളിദാസനോ മോശമായി എന്നൊന്നും തോന്നിയില്ല.
    പ്രാഞ്ചിയേട്ടനിലെ പ്രാഞ്ചിയും പുണ്യാളനുമായുള്ള സംഭാഷണങ്ങൾ പോലെ ഇവിടെ നായകനും എസ്*കോബാറും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയുള്ള ആത്മവിഷ്കാരം വ്യത്യസ്തമായി.
    മിഥുൻ മാനുവൽ തോമസ് എന്ന ഡയറക്ടർ വ്യത്യസ്തമായ humour സെൻസ് ഉള്ള ആളാണ്.തിയേറ്ററിൽ തള്ളിക്കളഞ്ഞ ആട്1 ലെ humour മലയാളികൾ ഉൾക്കൊണ്ടത് വളരെ വൈകിയാണ്. ഇത് ഒരു humour ഫിലിം ഒന്നുമല്ലെങ്കിലും വ്യത്യസ്തവും ആലോചനമൃതവുമായ, കായിക ഭ്രാന്തും പ്രണയവും ഒക്കെയുള്ള ജീവിതാവ് മായി ബ ന്ധപ്പെട്ടു നിൽക്കുന്ന ഒരു realistic ഹാസ്യം ഈ സിനിമയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു എന്നതാണ് ഏറ്റവും ആസ്വാദ്യകാരമായി തോന്നിയത്.

    ഇവിടെ ആദ്യം വന്ന റിവ്യൂയിൽ ഒരു എക്സ്ട്രാ ടൈം ഗോൾ രഹിത സമനില പോലെ വിരസം എന്ന രീതിയിൽ പ്രതികരണം കണ്ടിരുന്നു..
    എന്നാൽ എല്ലാ ഗോൾ രഹിതയും വിരസമാവാറില്ല. മികച്ച ഒത്തിണക്കമുള്ള മുന്നേറ്റങ്ങളും പ്രതിരോധവും തന്ത്രങ്ങളും കൊണ്ട് ടിക്കിടക്ക പോലെക്കെയുള്ള കാവ്യാത്മകമായ ഫുട്ബോൾ കളിച്ചു ആരാധകരുടെ മനം നിറച്ചു ഡ്രോ ആയി കലാശിക്കുന്ന മല്സരംഗളും ഉണ്ട്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിന്റെ നാടകീയത ഒന്നും ഉണ്ടായില്ലെങ്കിലും
    അത്തരത്തിൽ ഒരു നല്ല above avg. നിലവാരം എങ്കിലും ഉണ്ടെന്നു അങ്ങീകരിക്കേണ്ട ഒരു നല്ല മത്സരം തന്നെ ആയിരുന്നു ഇത്.

    Verdict: അടുത്ത ആഴ്ചത്തെ ലുസിഫെറിൽ തീര്ത്തും മുങ്ങിപ്പോയില്ലെങ്കിൽ ഒരു സാദാ ഹിറ്റ് എങ്കിലും ആകേണ്ടതാണ്

    മൈ റേറ്റിംഗ് : 3 .25
    Last edited by Raja Sha; 03-24-2019 at 01:16 PM.

  2. Likes ClubAns, jeeva liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,586

    Default

    Thanks...

    innale multi okke 60% anu... padam already veena polle anu...
    .

  5. #3

    Default

    1983യും സ്ലോ സ്റ്റാർട്ട് ആയിരുന്നല്ലോ..
    അതുപോലെ ഒന്നും ഇല്ലെങ്കിലും ക്രമേണ പോസിറ്റീവ് opinion വന്നു avg ഹിറ്റ് ആകും എന്നാണ് എന്റെ പ്രതീക്ഷ.
    റീലീസ് സമയം മോശമായി പ്പോയത് തിരിച്ചടി ആയിരിക്കും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •