Results 1 to 4 of 4

Thread: Lucifer & RP Ashirvad Cineplexx- Short Review

  1. #1

    Default Lucifer & RP Ashirvad Cineplexx- Short Review


    Lucifer-Well Made Political Drama

    എവിടെപോയെടാ നിന്റെയൊക്കെ മോഹൻലാൽ എന്നു ചോദിച്ചവരോട് "ഇന്നാ പിടിച്ചോടാ ഞങ്ങടെ ലാലേട്ടനെ"എന്നു ഉറക്കെ വിളിച്ചു പറയാൻ തോന്നുന്ന അസുലഭ സുന്ദര നിമിഷം.തിയേറ്ററിൽ നിന്നു നെഞ്ചും വിരിച്ചു ഇറങ്ങിവരാൻ സാഹചര്യം ഉണ്ടാക്കിതന്നതിനു ആദ്യമേ കപ്പൽതലവനോട്- പൃഥ്വിരാജ് സുകുമാരനോട് നന്ദി പറഞ്ഞു തുടങ്ങട്ടെ..

    എല്ലാവരിലുമുണ്ട് ഒരു ലൂസിഫർ അല്ലേ? .. കറുപ്പും വെളുപ്പിനുമിടയിൽ Grey shadel തന്നാണ് മനുഷ്യൻ.രാഷ്ട്രീയം എന്ന വലിയ പടക്കളത്തിൽ, ചെറിയ തിന്മയും വലിയ തിന്മകളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് കഥാസാരം.

    മുമ്പെഴുതിയ ഗംഭീര മുരളി ഗോപി തിരക്കഥകളുടെ നിലവാരം ലൂസിഫറിനുണ്ടോന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണ്ടി വരുമ്പോഴും ഇത് "King of Entertainers" ആണ് എന്നു കൂട്ടി ചേർക്കണ്ടതുണ്ട്.
    സംവിധായകന്റെ കയ്യൊപ്പും കഷ്ടപ്പാടും പതിഞ്ഞ സിനിമ.

    സുജിത് വാസുദേവ് പകർത്തിയ ചടുലത നിറഞ്ഞ ദൃശ്യങ്ങളും സിനിമയുടെ മാറ്റുകൂട്ടി.
    ദീപക് ദേവ് ഒരുക്കിയ പശ്ചാത്തലസംഗീതം സിനിമയുടെ കഥപറച്ചിലിന്റെ കൂടെ രസമായിട്ടു ഒഴുകുന്നുണ്ട്.

    ഒരു മോഹൻലാൽ ഷോ ആയി സിനിമ മാറുമ്പോഴും നായകനൊത്ത വില്ലനായി വിവേക് ഒബ്*റോയ് തിളങ്ങുന്നുണ്ട്. കഞ്ഞി വിളമ്പാൻ ഇനി മഞ്ജുവിനെ അന്വേഷിക്കണ്ട. അവരിലെ നടി തിരിച്ചുവന്നിരിക്കുന്നു.

    ഒരുപാടു layers ഉള്ള സിനിമയാണ് ലൂസിഫർ. രാഷ്രീയവും drug മാഫിയയും മുഖ്യപ്രമേയമാകുമ്പോഴും Parental guiding ന്റെ പ്രാധാന്യവും "Blood is thicker than water" എന്ന ആശയവും സിനിമ പങ്കുവെക്കുന്നുണ്ട് . "Narcotics is a dirty business" എന്നു പണ്ട് സാഗർ ഏലിയാസ് ജാക്കി പറഞ്ഞതാണല്ലോ... അതുപോലെ "Politics is dirty business" എന്നു പറഞ്ഞാലോ...?

    പക്ഷെ അരാഷ്ട്രീയർ എന്നു സ്വയം വിളിക്കുന്ന എന്നെപ്പോലുള്ള ആളുകളോട് "If you do not interfere in politics
    politics will eventually interfere in your life"
    --Vladimir Lenin പറഞ്ഞിട്ടുണ്ടല്ലോ..Yes... രാഷ്ട്രീയം നമ്മളിൽ ഇടപെടും.
    പക്ഷെ അന്നും ഇന്നും "സത്യാന്വേഷി" കളിലേക്കാണ് എന്റെ കണ്ണുകൾ.. 😊

    Rating- 3.5/5 (എന്ന് ദൃദംഗപുളകിതൻ)


    Theater: RP Mall Ashirvad (180,210,350 anu ticket rates..2K screen.Dolby 7.1 Kodukana paisak screenum kollula soundum pora..Theater staffs oke oolakal..purath wait cheyumbo irikan sthalamila..Malappuram pvs film cityil athoke pakka aanu..Food court pine parayanda 🙏)


    Status:HF
    10.15AM Show
    Screen 1
    Last edited by Gopikrishnan; 03-28-2019 at 11:36 PM.

  2. Likes VinuVerma, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,004

    Default

    thanks gopi
    .

  5. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Gopikrishnan for the review..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •