Results 1 to 8 of 8

Thread: ലുസിഫെർ: മിക്സഡ് ട്രീറ്റ്മെന്റ്! (റിവ്യൂ)

  1. #1

    Default ലുസിഫെർ: മിക്സഡ് ട്രീറ്റ്മെന്റ്! (റിവ്യൂ)


    ലുസിഫെർ

    പതിഞ്ഞ താളം, എണ്ണം പറഞ്ഞ ക്ലിനിക്കൽ ഷോട്സ്, കാവ്യാത്മകമായ സ്ലോ മോഷൻസ്, നായകന്റെ ഗംഭീര്യമുള്ള , ഇമോഷൻസ് ഉള്ളിൽ ഒതുക്കി വെച്ച, നിർ വികാര മുഖഭാവം, ഏതാനും വാക്കുകളിൽ ഒതുങ്ങിയ കാച്ചി കുറുക്കിയ പഞ്ച് dialogues... ഇങ്ങനെ ഏതാണ്ട് ഒരു ബിഗ്* ബി സ്റ്റൈലിൽ മോഹൻലാലിൻറെ ഒരു സ്റ്റൈലിഷ് സിനിമ ഒരുക്കാനായിരുന്നു പൃഥ്വിരാജ് ശ്രമിച്ചത്. ഒരു മരണ രംഗത്തേക്ക് കോരിച്ചൊരിയുന്ന മഴയത്തുള്ള നായകന്റെ എൻട്രി യിൽ പോലും ഉണ്ട് ആ സാമ്യം. ആ സ്റ്റൈലിഷ് making ഏതാണ്ട് സിനിമയുടെ മുക്കാൽ ഭാഗം വരെ ഒരുവിധം നിലനിർത്തുന്നുമുണ്ട്. എന്നാൽ അവസാന അര മണിക്കൂറിലേക്കു കടക്കുമ്പോൾ ഒരു സാധാരണ ഐറ്റം ഡാൻസും, അടി ഇടി, വെട്ടു കുത്തു വെടി പുകയുമുള്ള ആലുഗുലുത്തു തമിഴ് തെലുങ്ക് മസാല സിനിമയായി തരം താണു പൊന്നതായി അനുഭവപ്പെട്ടത് നിരാശയുണ്ടാക്കി.
    മുരളി ഗോപിയുടെ പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ലാത്ത, 90's സ്റ്റൈലിൽ ഉള്ള ഒരു പൊളിറ്റിക്കൽ ക്ലീഷേ സിനിമയുടെ തിരക്കഥ , നല്ല richness ഉള്ള shotsഉം making സ്റ്റൈലും കൊണ്ട് പൃഥ്വി രാജ് ഒരുവിധം ആസ്വാദ്യകാരമാക്കി തീർത്തു എന്നതാണ് സംവിധായകൻ എന്ന നിലയിൽ പുള്ളിയുടെ വിജയം. മോഹൻലാലിന് സ്ക്രീൻ സ്പേസ് വളരെ കുറവാണെങ്കിലും ഉള്ളതൊക്കെ മിതത്വവും ഗാംഭീര്യവും തുളുമ്പുന്ന മാസ്സ് രംഗങ്ങളായി തന്നെ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രധാന വിജയം. അത് കൊണ്ട് തന്നെ ആരാധകരെ ചിത്രം സംതൃപ്തരാക്കും. അവർക്കു അർമദിക്കാനായി ഒരു ടി ടെയിൽ ഏൻഡ് കൂടി വിളക്കിച്ചേർത്തിട്ടുമുണ്ട്.
    വിവേക് ഒബ്രോയ്*ഉടെ പൊളിഷ്ഡ് വില്ലൻ വേഷവും, വിനീതിന്റെ ഡബ്ബിങ്ങും നന്നായി. എന്നാലും അവസാനമാകുമ്പോൾ പുള്ളി തീർത്തും നിസ്സഹായനായി പോകുന്നത് പടത്തിന്റെ ടെംപോയെ ബാധിച്ചു. ബാക്കി കാരക്ടർസിന് എല്ലാം തനതു വ്യക്തിത്വമുണ്ട്. പൃഥ്വിയുടെ cameo വേഷം പ്രത്യേകിച്ച് impact ഒന്നും ഉണ്ടാക്കിയതായി തോന്നിയില്ല. മറിച്ചു അത് ക്ലൈമാക്സിൽ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ കുറഞ്ഞു പോകുന്നതിനു വഴി തെളിച്ചു.
    Bgm, ഫോട്ടോഗ്രാഫി ഒക്കെ മോശം പറയാനില്ല. എഡിറ്റിംഗ് അല്പം കൂടി ശ്രദ്ധിച്ചു 20 മിനിറ്സ് എങ്കിലും കുറയ്ക്കമായിരുന്നു.
    നന്മയുടെ വിളനിലമായി അവതരിപ്പിക്ക പ്പെടുന്ന നായക കഥാപാത്രത്തിന് ലുസിഫെർ എന്ന പേര് നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എന്നാൽ ക്ലൈമാക്സ് സമൂഹത്തിനു നൽകുന്ന, തിന്മയെ ഉദാത്ത വത്കരിക്കുന്ന, പ്രതിലോമപരമായ സന്ദേശം എന്താണെന്നതും വ്യക്തമല്ല. സ്ത്രീ വിരുദ്ധതയ്ക്കും സാമൂഹ്യ വിരുദ്ധ സന്ദേശങ്ങൾക്കും ഒക്കെ എതിർ നിലപാടുള്ള പൃഥ്വിയുടെ സിനിമയിൽ അതെല്ലാം ഉണ്ടെന്നതും മറ്റൊരു വൈരുദ്ധ്യം.

    ചുരുക്കി പറഞ്ഞാൽ, ഒരു ആരാധക മനസ്സുമായി നോക്കുമ്പോൾ overall ഒരു watchable മൂവി. എന്നാൽ ഒരു പൃഥ്വിരാജ്- മുരളീഗോപി ഫിലിമിൽ നിന്നും നാം ഒരു ഫ്രഷ് വെറൈറ്റി ഐറ്റം പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടും.

    Climax പോർഷൻസ് ഒഴിച്ച് നിർത്തിയാൽ ഒരു 3.0 ഒക്കെ റേറ്റിംഗ് നൽകാം.

  2. Likes renjuus, wideeyes, Saathan, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Good views..

  5. #3
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    Thans Bhai...

  6. #4

    Default

    Genuine review

  7. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks.......
    .

  8. #6
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks....................

  9. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks for the review....



  10. #8

    Default

    Thanks for your kind responses....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •