Results 1 to 4 of 4

Thread: മേരാ നാം ഷാജി - റിവ്യൂ

  1. #1

    Default മേരാ നാം ഷാജി - റിവ്യൂ


    പ്രതീക്ഷകൾ

    അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ വലിയ വിജയങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം.
    ബിജു മേനോൻ, ആസിഫ് അലി, ബൈജു തുടങ്ങിയ താരനിര
    ഒരു പാട് തമാശകളുള്ള രസകരമായ വെക്കേഷൻ എന്റർടൈയിനെർ ആവും എന്ന പ്രതീക്ഷ.

    കഥാ സാരം
    തിരുവനന്തപുരത്തുകാരൻ ഷാജിയും കോഴിക്കോടുകാരൻ ഷാജിയും എറണാകുളത്തുകാരൻ ഷാജിയും എറണാകുളത്തു ഇവരുടെ പേരിലുള്ള കൺഫ്യൂഷൻ കാരണം എത്തിപ്പെടുകയും അവർ ഒരേ കാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു കണക്ട് ചെയ്യുന്നതുമാണ് പ്രമേയം.

    പോസിറ്റീവ്സ്*

    ബിജു മേനോൻ, ആസിഫ് അലി, ബൈജു, ധർമജൻ എന്നിവരുടെ തരക്കേടില്ലാത്ത പ്രകടനം
    ഗംഭീരം അല്ലെങ്കിലും ചളിയില്ലാത്ത ചിരിയുണർത്തുന്ന തമാശകൾ.
    ചളി കോമെടികൾ ഇല്ല

    നെഗറ്റീവ്സ്

    ദിലീപ് പൊന്നന്റെ തിരക്കഥ. മോശമല്ലെങ്കിലും ഇന്റെരെസ്റ്റിംഗ് എലെമെന്റ്സ് ഒന്നും ഇല്ല.
    നാദിർഷായുടെ മറ്റ് സിനിമകളെ അപേക്ഷിച്ച് തമാശകൾ കുറവായിരുന്നു.
    വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണം, എമിൽ മൊഹമ്മദിന്റെ ഗാനങ്ങൾ എന്നിവയ്ക്ക് ശരാശരി നിലവാരം മാത്രം
    നാദിർഷായുടെ സംവിധാനവും മുൻ ചിത്രങ്ങൾ വെച്ചു നോക്കുമ്പോൾ നിലവാരം ശരാശരി മാത്രം

    അഭിനയ വിഭാഗം

    ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. ബിജു മേനോന് കോഴിക്കോടൻ സ്ലാങ് വഴങ്ങാത്തതു പോലെ തോന്നി.
    ധർമ്മജന്റെ തമാശകൾക്കു അത്യാവശ്യം നല്ല റെസ്പോൺസ് ആയിരുന്നു.
    നിഖില വിമലിനു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
    ഗണേഷിന് നല്ല കഥാപത്രമായിരുന്നു. നന്നായി ചെയ്തു.
    ശ്രീനിവാസൻ ശാരീരികമായി വളരെ അവശത അനുഭവിക്കുന്നത് കഥാപത്രത്തിൽ നിഴലിച്ചു.

    ആദ്യ പകുതി - രണ്ടാം പകുതി

    രണ്ട് പകുതിയും ബോറടിക്കാതെ കൊണ്ട് പോകുന്നെണ്ടെങ്കിലും എടുത്തു പറയാൻ സിനിമയിൽ ഒന്നും ഇല്ലാത്തതു പോരായ്മയാണ്.

    Verdict
    നാദിർഷായുടെ മുൻ ചിത്രങ്ങളുടെ ഒപ്പം എത്തിയില്ലെങ്കിലും അവധിക്കാലത്തും കുടംബസമേതം ഒരു തവണയൊക്കെ കാണാവുന്ന ഒരു ശരാശരി ചിത്രം

    ബോക്സ്* ഓഫീസ്
    അവധിക്കാലമായതിനാൽ ശരാശരിയോ അതിന് മുകളിലോ വിജയമാകേണ്ടതാണ്.

    റേറ്റിംഗ്
    2.5/5





    Sent from my Redmi Note 5 Pro using Tapatalk

  2. Likes ClubAns, hakkimp, Mike, kevin, abcxyz123, VinuVerma liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot bhai for your review

  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #4

    Default

    Thanks Bhasker...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •