Page 212 of 212 FirstFirst ... 112162202210211212
Results 2,111 to 2,119 of 2119

Thread: VARANEAVASHYAMUND◄║★Suresh Gopi★Shobana★Dulquer★Kalyani★Anoop Sathyan★GROSSED 25CR WW

  1. #2111
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default


    Quote Originally Posted by Basil369 View Post
    Five weeks of #VaraneAvashyamund and the love continues to pour in. Thank you all. If you haven?t had a chance to watch the movie it, make sure you do with your whole family.

    Sent from my SM-N960U1 using Tapatalk


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2112

    Default

    Excellent run & good hold by distributors! Orru hit pratheekshichoo, but this went beyond all expectations. Overseas collection was stunning.

    Well done Anoop Sathyan and team, nice debut by Kalyani, good comeback for legends SG & Sobhana! Finally brilliant start to 2020 by DQ and Wayfarer!



  4. #2113

    Default

    Cost of production vachu compare chyyumbol ithu Ayyappanekkalum valiya HIT aayennu thonnunnu... Ellathinteyum theatrical run ithodu theernnu.... Expecting the digital release soon...


  5. #2114
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    saw fdos kuwait
    not my cup of tea
    just kalyani kandu erikkaam


    1.75/5
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  6. #2115

    Default

    Ee movie on TV or streaming ayee vano or varunundo soon??

  7. #2116
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,489

    Default

    Quote Originally Posted by Jamesfanboy View Post
    Ee movie on TV or streaming ayee vano or varunundo soon??
    Netflix soon as per a paper report

    Sent from my SM-G950F using Tapatalk

  8. #2117

  9. #2118
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    വരനെ ആവശ്യമുണ്ട്' സിനിമയിൽ ബോഡി ഷേമിംഗ്; യുവതിയുടെ ആരോപണത്തിന് മാപ്പ് പറഞ്ഞ് ദുൽഖർ

    ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്*റെ പോസ്റ്ററിനെതിരെയാണ് യുവതി രംഗത്തെത്തിയത്.

    'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന പരാതിയുമായി യുവതി. സിനിമയിൽ കാണിച്ച ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്*റെ പോസ്റ്ററിനെതിരെയാണ് യുവതി രംഗത്തെത്തിയത്. അനുമതി ഇല്ലാതെ ചിത്രം ഉപയോഗിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചേതന കപൂര്* എന്ന യുവതി ട്വീറ്റ് ചെയ്തു.

    എന്നാൽ സംഭവത്തിൽ മാപ്പ് പറഞ്ഞ് റീട്വീറ്റ് ചെയ്ത് ദുൽഖറും രംഗത്തെത്തിയിട്ടുണ്ട്. ഒരു പൊതുവേദിയില്* തന്*റെ ചിത്രം ഇത്തരത്തില്* ഉപയോഗിച്ചത് ബോഡി ഷേമിംഗ് ആണെന്ന് ചേതന ട്വീറ്റില്* വിശദമാക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്* തന്*റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. ഇതോടെയാണ് ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതില്* ദുല്*ഖര്* മാപ്പ് പറഞ്ഞത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചിത്രം ഉപയോഗിച്ചത് ബോധപൂർവമല്ലെന്നുമാണ് ദുൽഖർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

    സത്യന്* അന്തിക്കാടിന്*റെ മകന്* അനൂപ് സത്യനാണ് സിനിമ സംവിധാനം ചെയ്തത്. ദുൽഖറിനെ കൂടാതെ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്*ശൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

  10. #2119
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    തമിഴ് ബ്രാഹ്മണ കുടുംബം ബീഫ് കഴിക്കുമോ.??? ദുല്*ഖര്* മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കാന്* പഠിച്ചിട്ടില്ലേ..?" "വരനെ ആവശ്യമുണ്ട് ഉടന്* തന്നെ ബാന്* ചെയ്യണം" ; മന്ത്രിക്കും പരാതി നല്*കി രാജാറാം



    ദുല്*ഖര്* സല്*മാന്*, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്*ശന്* എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്* അന്തിക്കാടിന്റെ മകന്* അനൂപ് സത്യന്* ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഒരു തമിഴ് ബ്രാഹ്മണ ഗൃഹ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ബാന്* ചെയ്യണമെന്നാവശ്യമുമായി രാജാറാം രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി രാജാറം മന്ത്രി പ്രകാശ് ജാവേദ്ക്കറിനും ചിത്രം ബാന്* ചെയ്യണമെന്നാവശ്യപ്പെട്ട് ദുല്*ഖറിനും ട്വീറ്റ് ചെയ്തു.
    തമിഴ് ബ്രാഹ്മണ കുടുംബം ബീഫിനെ കഴിക്കുമോ..? ഇപ്പോള്* തന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ബാന്* ചെയ്യണം. മോശം ചിത്രീകരണം. നിങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടുകയാണ്. മറ്റു മത വിശ്വാസങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കാന്* നിങ്ങള്* പഠിച്ചിട്ടില്ലേ.? അനൂപിനും സന്ദേശം അയച്ചിരുന്നു. പക്ഷേ മറുപടി ഉണ്ടായില്ല- ഇപ്രകാരമാണ് ദുല്*ഖറിന് രാജാറാം ട്വീറ്റ് ചെയ്തത്.
    ഒരു മലയാളം ചിത്രത്തില്* തമിഴ് ബ്രാഹ്മണ കുടുംബം ബീഫിനായി യാചിക്കുന്നുണ്ട്. ഇത് എത്രത്തോളം പുച്ഛിക്കപ്പെട്ടിരിക്കുകയാണ്. ചിത്രങ്ങളില്* ഹിന്ദു ആചാരങ്ങള്* ബഹുമാനിക്കാന്* പാടില്ലേ..?? ഇതല്*പ്പം കൂടിപ്പോയി. സിബിഎഫ്*സി എപ്രകാരമാണ് ഈ ഡയലോഗിന് അനുമതി നല്*കിയത്. ദയവു ചെയ്ത് ഇതിനെതിരെ താങ്കള്* നടപടി എടുക്കണം -ഇപ്രകാരമാണ് രാജാറാം മന്ത്രി പ്രകാശ് ജാവേദ്ക്കറിന് അയച്ച ട്വീറ്റ്.
    യുവതിയുടെ ബോഡി ഷേമിംഗ് വിവാദത്തിന് പിന്നാലെയാണ് ചിത്രത്തിനെതിരെ ബീഫ് വിവാദം എത്തുന്നത്. ചിത്രത്തില്* അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. സിനിമയില്* കാണിച്ച ശരീര ഭാരം കുറയ്ക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററിനെതിരെയാണ് ചേതന കപൂര്* എന്ന യുവതി രംഗത്തെത്തിയത്. അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചവര്*ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു പൊതുവേദിയില്* തന്റെ ചിത്രം ഇത്തരത്തില്* ഉപയോഗിച്ചത് ബോഡി ഷേമിംഗ് ആണെന്നുമാണ് ചേതന ട്വീറ്റ് ചെയ്തത്. സിനിമയിലെ തന്റെ രംഗത്തിന്റെ സ്*ക്രീന്*ഷോട്ട് ഉള്*പ്പെടെയായിരുന്നു ചേതനയുടെ ട്വീറ്റ്. 'എന്നെ സിനിമയില്* കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്* നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിംഗില്* നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തില്* ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങള്* എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാന്* ഞാന്* ആഗ്രഹിക്കുന്നു'- ഇപ്രകാരമായിരുന്നു യുവതിയുടെ ട്വീറ്റ്.
    സിനിമ ഓണ്*ലൈനില്* എത്തിയതിന് പിന്നാലെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇതോടെ ക്ഷമാപണവുമായി ദുല്*ഖര്* സല്*മാനും രംഗത്തെത്തി. അബദ്ധത്തില്* സംഭവിച്ചതാണെന്നും ചിത്രം ഉപയോഗിച്ചത് ബോധപൂര്*വം അല്ലെന്നുമാണ് ദുല്*ഖര്* റീട്വീറ്റ് ചെയ്തത്. 'തെറ്റിന്റെ പൂര്*ണ്ണ ഉത്തരവാദിത്വം ഞങ്ങള്* തന്നെ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങെയാണ് സിനിമയിലേയ്ക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാന്* ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊരു പ്രശ്നമുണ്ടായതില്* എന്റെ പേരിലും സിനിമയുടൈ നിര്*മ്മാണ കമ്ബനിയായ ഡിക്യൂസ് വെഫെയര്* ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മന:പൂര്*വ്വം സംഭവിച്ചതല്ല'- ഇപ്രകാരമാണ് ദുല്*ഖര്* ട്വീറ്റ് ചെയ്തത്. ദുല്*ഖറിന് പിന്നാലെ അനൂപ് സത്യനും യുവതിയോട് മാപ്പ് പറഞ്ഞു. അനൂപ് സത്യനുമായി സംസാരിച്ചുവെന്നും അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചതില്* അനൂപ് മാപ്പ് പറഞ്ഞെന്നും ചേതന ട്വീറ്റ് ചെയ്തു.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •